Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നാളത്തെ സൂര്യോദയം ഇവരെ ഭാഗ്യശാലികളാക്കും; 12 രാശികള്‍ക്കും കര്‍മ്മഫലം സുഖ-ദുഃഖ സമ്മിശ്രം
Karmaphalam horoscope: ശനി ഉദിക്കാന്‍ ഇന് 10 നാളുകള്‍ മാത്രമാണ് മുന്നിലുള്ളത്. ശനി മീനത്തില്‍ പ്രവേശിക്കുന്ന അതേ ദിവസം സൂര്യഗ്രഹണവും സംഭവിക്കുന്നു. ശത്രുഗ്രഹങ്ങള്‍ ഒരേ ദിവസം സര്‍വ്വശക്തിയില്‍ നിലകൊള്ളാന്‍ പോകുന്ന ദിനമാണ് ഇനി വരാനിരിക്കുന്നത്. അതിനാല്‍, ദിവസങ്ങള്‍ കഴിയും തോറും ശനിയുടെ ശക്തി ഓരോ രാശിക്കാരിലും പ്രകടമായിത്തുടങ്ങുന്നതാണ്.

നാളെ മാര്‍ച്ച് 20-ാം തീയ്യതി ആകുന്നതോടെ ശനി ഉദയത്തിന് 9 ദിവസം മാത്രം അവശേഷിക്കും. ശനിയുടെ ശക്തി കൂടുതല്‍ വര്‍ദ്ധിക്കുന്ന ദിവസം കൂടിയാണ് നാളെ. അതിനാല്‍ 12 രാശികള്‍ക്കും സുഖ-ദുഃഖ സമ്മിശ്രമായ കര്‍മ്മഫലമായിരിക്കും ലഭിക്കുക. ഓരോ രാശികളുടെയും നാളത്തെ കര്‍മ്മഫലം എപ്രകാരമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ജോലികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പലരില്‍ നിന്നായി ലഭിക്കാനിരുന്ന പണം കൃത്യസമയത്ത് ലഭിക്കുന്നതാണ്. ശത്രുക്കളില്‍ നിന്നും ദോഷകരമായ സമീപനം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തുക. കുടുംബത്തില്‍ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. മുന്‍പ് വിഷമിപ്പിച്ച കാര്യങ്ങള്‍ നാളത്തെ ദിവസം നേട്ടമായി നിങ്ങളിലേയ്ക്ക് വന്നെത്തുന്നതാണ്. കുടുംബക്കാരില്‍ നിന്നും പിന്തുണ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. ബിസിനസ്സില്‍ ലാഭവും നഷ്ടവും ഉണ്ടാകുന്നതല്ല. പുതിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീടുപണി പൂര്‍ത്തീകരിക്കാന്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വിചാരിച്ച രീതിയില്‍ ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നേക്കാം. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുമായി യാത്രകള്‍ ചെയ്യുന്നതാണ്. കുട്ടികള്‍ക്ക് പ്രിയപ്പെട്ട സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ സാധിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും ഉപദേശങ്ങള്‍ കേള്‍ക്കുന്നതായിരിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും നാളെ.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നാളത്തെ ദിവസം സന്തോഷവും സമൃദ്ധിയും ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടി എടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഭൗതിക സുഖങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സമാധാനവും സന്തോഷവും വര്‍ദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
കര്‍ക്കിടകം
പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഇതില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തനമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. കുട്ടികളെ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവരില്‍ നിന്നും നിങ്ങളെ വിഷമിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടായേക്കാം.
ചിങ്ങം
പ്രതികൂല സാഹചര്യങ്ങളില്‍ ക്ഷമപാലിക്കേണ്ടത് അനിവാര്യമാണ്. സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് പണം അമിതമായി ധൂര്‍ത്തടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ക്ഷമയോടെ പ്രവര്‍ത്തിക്കുന്നത് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാനും സഹായിക്കുന്നു.
കന്നി
കുടുംബാംഗങ്ങളുടെ പിന്തുണയോടെ വിചാരിച്ച കാര്യങ്ങള്‍ ചെയ്‌തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടിലേയ്ക്ക് പുതിയ അതിഥികള്‍ വന്നെത്തുന്നതാണ്. അതിഥികളില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്ന ദിവസമാണ് നാളെ. സന്തോഷം ലഭിക്കും. ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നിന്നും ലാഭങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളധികം ഇവര്‍ക്ക് ലഭിക്കുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷകരമായ ഫലങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കുന്നതാണ്. ശത്രുശല്യം കുറയുന്നതാണ്.
ധനു
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സ്ഥാനകയറ്റം ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് ശുഭകരമായ രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. പഴയ തര്‍ക്കങ്ങള്‍ പലതും ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടായേക്കാം.
കുംഭം
ശരിയായ ഫലം ലഭിക്കാന്‍ അമിതമായി കഠിനധ്വാനം ചെയ്യേണ്ട അവസ്ഥ ഉണ്ടായേക്കാം. പലരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും നാളെ. ഏല്‍പ്പിച്ച ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. പണവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് യാത്രകള്‍ പദ്ധതിയിടും. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കും. കുടുംബ കലഹങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications










