Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നാളെ സാമ്പത്തിക ലാഭം, കരിയറില്‍ വളര്‍ച്ച, ഈ രാശിക്കാര്‍ക്ക്; അറിയാം നിങ്ങളുടെ നാളത്തെ കര്‍മ്മഫലം
Karma Phalam Horoscope for tomorrow,23 Feb 2025: ശനി അസ്തമിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. രാശിമാറ്റത്തിന് മുന്‍പ് ശനിയില്‍ ഉണ്ടാകുന്ന ഈ മാറ്റം 12 രാശികളെയും പലവിധത്തില്‍ ബാധിക്കും. അസ്തമനത്തിന് മുന്‍പുള്ള ഓരോ ദിവസവും ഓരോ രാശികള്‍ക്കും വളരെയധികം പ്രധാനപ്പെട്ടതാണ്. ശനിയുടെ സ്ഥാനവും, മറ്റുഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച്, 12 രാശികളുടെയും കര്‍മ്മഫലം എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)
മേടം രാശിക്കാര്‍ക്ക് തികച്ചും സാധാരണ ദിവസം പോലെയായിരിക്കും. ജീവിതത്തില്‍ സന്തോഷം നല്‍കുന്ന അനവധി കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. മനസ്സറിഞ്ഞ് സന്തോഷിക്കാന്‍ ഭാഗ്യം ലഭിക്കും. ജോലികള്‍ വളരെ ക്ഷമയോടെ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. ഏതൊരു കാര്യം ചെയ്യുമ്പോഴും ധാര്യം കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് വളരെ നല്ലതാണ്. ഇത് ഭാവിയില്‍ നേട്ടങ്ങള്‍ നല്‍കാന്‍ സഹായിക്കും. ബിസിനസ്സില്‍ പുതിയ തീരുമാനം എടുക്കുന്നതിന് മുന്‍പ് പരിചയ സമ്പന്നരായ വ്യക്തികളുടെ അഭിപ്രായം തേടുന്നതും നല്ലതായിരിക്കും. നിയമ പോരാട്ടങ്ങളില്‍ ഈ രാശിക്കാര്‍ക്ക് വിജയം കാവരിക്കാന്‍ സാധിക്കുന്നതാണ്. പുതിയ വസ്തുവാങ്ങാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
ഇടവം രാശിക്കാര്‍ക്ക് നാളെ വളരെയധികം തിരക്കേറിയ ഒരു ദിവസമായിരിക്കും. പ്രണയ ബന്ധത്തിലായിരിക്കുന്നവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, മറ്റുള്ളവരില്‍ നിന്നും പ്രശംസകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പണം ചിലവഴിക്കുമ്പോള്‍ ഈ രാശിക്കാര്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്. പണം കൈകാര്യം ചെയ്യുന്നതില്‍ സംഭവിക്കുന്ന പിഴവുകള്‍ വന്‍ നഷ്ടത്തിലേയ്ക്ക് നയിക്കാനും സാധ്യത. വളരെ കാലങ്ങള്‍ക്ക് ശേഷം പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്‍കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.
മിഥുനം (മകയിരം രണ്ടാംപകുതി ഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സന്തോഷം നിറഞ്ഞ ദിവസമായിരിക്കും നാളെ. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നതായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും, പല ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ ക്ഷമയോടെ ഓരോ കാര്യങ്ങളുെ ചെയ്യുന്നത് നല്ലതായിരിക്കും. ഇല്ലെങ്കില്‍ വിപരീത ഫലം ലഭിക്കുന്നതിന് കാരണമായേക്കാം. പങ്കാളിയുമായി ചേര്‍ന്ന് പുതിയ സമ്പാദ്യ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ കുറച്ച് ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. മറ്റുള്ളവരില്‍ നിന്നും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരോട് മനസ്സ് തുറന്ന് പെരുമാറാതിരിക്കാനും ശ്രദ്ധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)
നേതൃത്വ സ്ഥാനത്തേയ്ക്ക് നയിക്കപ്പെടുന്നതാണ്. കഴിവുകള്‍ മെച്ചപ്പെടുന്നതാണ്. കുടുംബ ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. എല്ലാ ഭക്ഷണവും കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക. പ്രധാനപ്പെട്ട വിവരങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
ഓരോ കാര്യങ്ങളും വിവേകത്തോടുകൂടി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക. കാര്യവിജയത്തിനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് കലാ-കായിക രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ സ്ഥിരത ലഭിക്കാന്‍ അറിവ് വര്‍ദ്ധിപ്പിക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യം ഉണ്ടായേക്കാം. ആളുകളെ അന്ധമായി വിശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ ഭാഗം)
തുലാം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും നാളെ. പങ്കാളിത്തത്തോടുകൂടി നടത്തുന്ന ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മുതിര്‍ന്നവരില്‍ നിന്നും പല കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലികള്‍ വളരെ കൃത്യതയോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
തിരക്കിട്ട് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. ഇത് നഷ്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. കുംടുംബ കാര്യങ്ങള്‍ക്കായി കുറച്ച് സമയം കണ്ടെത്തുന്നത് നല്ലതായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നത് ലാഭം നല്‍കും. മറ്റുള്ളവരുടെ സഹായത്താല്‍ പല ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. വീട്ടില്‍ അതിഥികള്‍ വന്നെത്തുന്നതാണ്. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ലഭിക്കുന്നതാണ്.
മകരം (ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)
മകരം രാശിക്കാര്‍ക്ക് നാളെ നല്ല ദിവസമായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ജീവിതത്തില്‍ പ്രയാസങ്ങള്‍ അകലും. ദിനചര്യയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. സഹപ്രവര്‍ത്തകരോട് അനാവശ്യ സംസാരം ഒഴിവാക്കുന്നത് നല്ലതായിരിക്കും.
കുംഭം (അവിട്ടം രണ്ടാംപകുതി ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യമുക്കാല്‍ ഭാഗം)
കുംഭം രാശിക്കാര്‍ക്ക് പുരോഗതി ഉണ്ടായിരിക്കുന്നതാണ്. കഠിനധ്വാനം ഫലം ചെയ്യും. മേലുദ്യോഗസ്ഥരുടെ പ്രശംസകള്‍ നേടിത്തരും. മുതിര്‍ന്നവരുടെ അനുഗ്രഹം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ സാധിക്കും. പഴയ സുഹൃത്തുക്കളെ കാണാന്‍ സാധിക്കും.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് സാധാരണ ദിവസമായിരിക്കും. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്ന് പരിഹരിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ ശ്രദ്ധനല്‍കുന്നത് നല്ലതായിരിക്കും. സാമൂഹിക സംഘടനകളില്‍ ചേരാന്‍ അവസരം ലഭിക്കുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications