Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നാളെ 12 രാശിക്കാര്‍ക്കും സമ്മിശ്രഫലം; മീനം, മേടം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍, അറിയാം നിങ്ങളുടെ ഫലം
Karma Phalam horoscope for February 22, 2025: നാളെ 2025, ഫെബ്രുവരി 22-ാം തീയ്യതി ശനിയാഴ്ച 12 രാശികളെയും കാത്തിരിക്കുന്ന സമ്മിശ്ര ഫലങ്ങളാണ്. ശനിയുടെ സ്ഥാനത്തിനും, ചലനങ്ങള്‍ക്കും അനുസരിച്ചാണ് ഓരോ രാശികളുടെയും ഫലത്തിലും വ്യത്യാസം നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രത്യേകിച്ച്, ശനി, കര്‍മ്മഫലത്തിന്റെ ദേവനായതിനാല്‍, 12 രാശികളുടെ കര്‍മ്മത്തിനും അതിന്റെതായ ഫലം ഓരോ ദിനത്തിലും ലഭിക്കുന്നതാണ്. നാളത്തെ ദിനത്തില്‍ 12 രാശികളുടെയും കര്‍മ്മഫലം എപ്രകാരം എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടം രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടാകുന്നതാണ്. മറ്റുള്ളവരില്‍ നിന്നും പ്രശംസകള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വേദനിപ്പിക്കുന്ന വിധത്തിലുള്ള ചില സംഭവങ്ങള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും സന്തോഷം നല്കുന്ന സംഭവങ്ങളും ജീവിതത്തില്‍ ഉണ്ടാകുന്നതാണ്.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
വാദപ്രതിവാദങ്ങളില്‍ നിന്നും വിട്ടുമാറി നില്‍ക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുമായി പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ദീര്‍ഘകാലമായി നിങ്ങളെ അകറ്റുന്ന പല പ്രശ്നങ്ങളും നിങ്ങളില്‍ നിന്നും അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മിഥുനം (മകയിരം രണ്ടാംപകുതി ഭാഗം, തിരുവാതി, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വളരെ നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നതാണ്. ജോലിയോടുള്ള താല്പര്യം ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
വരുമാനത്തേക്കാള്‍ അധികം ചിലവ് വരാന്‍ സാധ്യത. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വ്യക്തികളെ പരിചയപ്പെടാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ആത്മവിശ്വാസത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രതിസന്ധികള്‍ പലതും ഒഴിയുന്നതായിരിക്കും. പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതായിരിക്കും. സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്ന അനുഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
കലാപരമായ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. പണത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ബന്ധങ്ങളില്‍ വിള്ളല്‍ ഏല്‍പ്പിക്കാം. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകുന്നതാണ്.
തുലാം (ചിത്തിര രണ്ടാം പകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ ഭാഗം)
കുടുംബാംഗങ്ങള്‍ തമ്മില്‍ സൗഹൃദം വര്‍ദ്ധിക്കുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ സന്തോഷകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ സാധിക്കുന്നതാണ്. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് നിങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ പലതും ഉന്നയിക്കപ്പെട്ടേക്കാം. ദേഷ്യപ്പെടാതെ സൗമ്യമായി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ധനു രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. കുടുംബത്തില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിച്ചേക്കാം. ജോലിക്കായി അധിക സമയം നീക്കി വെക്കേണ്ടതായി വന്നേക്കാം. വിശ്രമം ലഭിക്കാത്ത ദിവസമായിരിക്കും നാളെ. സാമ്പത്തിക പ്രശ്നങ്ങള്‍ കുടുംബാംഗങ്ങളോട് പങ്കുവെയ്ക്കാന്‍ സാധ്യത. ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങുന്നതായിരിക്കും.
മകരം ( ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)
മറ്റുള്ളവരില്‍ നിന്നും ബഹുമാനവും ആദരവും ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്ന ദിവസമായിരിക്കും. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്നതായിരിക്കും. ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്.
കുംഭം (അവിട്ടം രണ്ടാംപകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം)
തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വസ്തു ഇടപാടുകള്‍ നടത്തുന്ന ആളുകള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. സൗഹൃദ സദസ്സുകളില്‍ പങ്കെടുക്കാന്‍ യോഗം ലഭിക്കുന്നതായിരിക്കും. മനസ്സിന് സന്തോഷം നല്കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
