Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നാളത്തെ പുലരിയില്‍ 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരം, പ്രതിസന്ധികളാല്‍ പൊറുതുമുട്ടാന് പോകുന്നൂ ഇവര്‍
Karma Phalam Horoscope: കര്‍മ്മഫലത്തിന്റെ ദേവന് ശനിയാണ്. ശനി വന്രാശിമാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ്. അതിനാല്‍, ഇനി വരുന്ന ദിവസങ്ങളില്‍ ഓരോ രാശികളിലും ശനി പലവിധത്തില്‍ സ്വാധീനിക്കുന്നതാണ്. ഓരോ രാശിക്കാരിലും അവരുടെ കര്മ്മത്തിനൊത്തുള്ള ഫലവും ഓരോ ദിവസവും വ്യത്യാസപ്പെടുന്നതാണ്. ഇപ്രകാരം നോക്കിയാല്‍ 12 രാശികള്‍ക്കും ഏതെല്ലാം തരത്തിലുള്ള ഫലങ്ങളാണ് നാളെ ഫെബ്രുവരി 20-ാം തീയ്യതി വ്യാഴാഴ്ച ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
നാളെ വ്യാഴാഴ്ച ദിവസം ശനിയുടെ സ്വാധീനത്താല്‍ കര്‍മ്മഫലങ്ങള്‍ ഏറ്റുവാങ്ങാന്‍ മേടം രാശിക്കാര്‍ തയ്യാറാവുക. മേടം രാശിക്കാര്‍ക്ക് അനവധി പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച്, തൊഴില്‍രംഗത്ത് പ്രതിസന്ധികള്‍ വരില്‍ വർദ്ധിക്കുന്നതാണ്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന പല കാര്യങ്ങളും ഇവരില്‍ ഉണ്ടായേക്കാം. കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കാതെ ആശങ്കപ്പെടുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ വായ്പ എടുക്കേണ്ട അവസ്ഥയും ഇവര്‍ക്ക് ഉണ്ടായേക്കാം. മാതാപിതാക്കള്‍ കുട്ടികളുടെ അടുത്ത് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കേണ്ട അവസ്ഥയും വന്നേക്കാം.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
ഇടവം രാശിക്കാരുടെ പ്രവര്‍ത്തികളുടെ ഫലമെന്നോളം കഷ്ടപ്പാടുകള്‍ക്ക് നാളെ അറുതി വരുന്നതാണ്. മനസ്സാമാധാനം വര്‍ദ്ധിക്കുന്നതാണ്. പുതിയ കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ സുഹൃത്തുക്കള്‍ വഴി നിങ്ങളിലേയ്ക്ക് വന്നെത്തുന്നതാണ്. സന്തോഷം നല്കുന്ന കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. കര്‍മ്മഫലത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരോടെ സമാധാനത്തോടെ പെരുമാറാനും ശ്രദ്ധിക്കുക.
മിഥുനം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളായിരിക്കും ലഭിക്കുക. മിഥുനം രാശിക്കാരിലെ ദേഷ്യം, എടുത്തുചാട്ടം എന്നിവയെല്ലാം ദോഷകരമായ ഫലങ്ങളിലേയ്ക്കാണ് ഈ രാശിക്കാരെ എത്തിക്കുക. ഇതിന്റെയെല്ലാം ഫലമായി നാളത്തെ ദിവസം, ആഗ്രഹിച്ച പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി ഇവര്‍ക്ക് വരാം. തൊഴില്‍ മേഖലയില്‍ പൂര്‍ണ്ണ ശ്രദ്ധ ചെയുത്തേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്സ തൊഴില്‍ നഷ്ടമാകാനും സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം അനുകൂലമായി ഭവിക്കും. കുംടുംബ തര്‍ക്കങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് വരും ദിവസങ്ങള്‍ കൂടുതല്‍ ദോഷങ്ങളിലേയ്ക്ക് ഈ രാശിക്കാരെ നയിക്കുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും നാളെ. കര്‍ക്കിടകം രാശിക്കാര്‍ക്ക് ചെറിയ ജോലികള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സഹോദരങ്ങളില്‍ നിന്നും പല പ്രശ്നങ്ങളും നേരിടേണ്ടതായി വന്നേക്കാം. എന്നാല്‍, മുന്‍പ് ചെയ്ത തെറ്റിന്റെ ഫലം എന്നോളം പലപ്പോഴും ഇവയ്ക്കെതിരെ പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവരില്‍ ഉണ്ടായേക്കാം. അമ്മായിയമ്മയുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യത. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാരണം, മനസ്സ് അസ്വസ്ഥതപ്പെടാന്‍ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ആരോഗ്യ പ്രശ്നങ്ങള്‍ നിരന്തരം വേട്ടയാടാന്‍ സാധ്യത. എന്നിരുന്നാലും, പുണ്യ പ്രവര്‍ത്തികളുടെ ഫലമായി തൊഴില്‍ രംഗത്ത് നേതൃസ്ഥാനത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സഹോദരീസഹോദരന്മാരില് നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ്. ജോലിസ്ഥലത്ത് മുന്നേറാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
കന്നി രാശിക്കാര്‍ക്ക് കര്‍മ്മഫലത്താല്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കാം. ആശങ്കാജനകമായ ദിവസമായിരിക്കും നാളെ. ജോലി സ്ഥലത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മേലുദ്യോഗസ്ഥരില്‍ നിന്നും ചീത്ത കേള്‍ക്കാം. കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)
തുലാം രാശിക്കാര്‍ക്ക് ഇവരുടെ കര്‍മ്മഫലത്താല്‍ പുതിയ സ്ഥആനങ്ങള് ലഭിക്കാന്‍ യോഗം. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. സഹപ്രവര്‍ത്തകരില്‍ നിന്നും പലവിധത്തിലുള്ള തടസ്സങ്ങള്‍ നേരിടാം. പങ്കാളിയില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കാന്‍ യോഗം. ശുഭകരമായ പല പരിപാടികളിലും പങ്കെടുക്കാന്‍ യോഗം.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാര്‍ കുറച്ചധികം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ പല സംഭവങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ദിവസമാണ് നാളെ. പുതി. ജോലി ലഭിച്ചാലും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാം. മുന്‍പ് ചെയ്ത പല തെറ്റുകളും ഓര്‍ത്ത് ദുഃഖിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)
ധനു രാശിക്കാര്‍ക്ക് ഫലം ശുഭകരമായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തനാക്കാന് ഇവര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും മാനസിക പിന്തുണ ലഭിക്കുന്നതാണ്. സന്തോഷം നല്കുന്ന പല വാര്‍ത്തകളും കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നില്ക്കാന് ശ്രദ്ധിക്കുക. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മകരം രാശിക്കാര്‍ക്കും കര്‍മ്മഫലം അടിസ്ഥാനത്തില്‍ നാളെ ശുഭകരമായ ദിവസമാണ്. പ്രണയ സാഫല്യം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്ത് ഐക്യം നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ എല്ലാ ഗുണങ്ങളും ദോഷകരമായി ഭവിക്കുന്നതാണ്.
കുംഭം (അവിട്ടം രണ്ടാം പകുതിഭാഗം, ചതയം, പൂരുരുട്ടാതിി ആദ്യ മുക്കാല്‍ഭാഗം)
പഴയ ചില പ്രവര്‍ത്തികള്‍ മൂലം നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നെത്തുന്നതാണ്. ജോലിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. നാളത്തെ ദിവസം സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കര്‍മ്മഫലം ശുഭകരമായതിനാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ കുറയുന്നതാണ്. കടങ്ങള്‍ കുറയും. പല ഉചിതമായ നേട്ടങ്ങളും സ്വന്തമാക്കാന്‍ സഹായിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
