മീനത്തില്‍ രണ്ടര വര്‍ഷം നീണ്ടുനില്‍ക്കുന്ന ശനി ഭരണം; 12 രാശികള്‍ക്കും ഏപ്രില്‍ മാസം കര്‍മ്മഫലം ഈ വിധം

Karma Phalam: മാര്‍ച്ച് മാസം 29-ാം തീയ്യതിയോടെ മീനത്തില്‍ ശനിയുടെ ഭരണം ആരംഭിക്കുകയാണ്. വേദ ജ്യോതിഷത്തില്‍ ശനിയ്ക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ശനിയെ കര്‍മ്മഫലഗാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. നാം ചെയ്യുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ ഫലം നിര്‍ണ്ണയിക്കുന്നത് ശനിയാണ്. നമ്മള്‍ എത്രത്തോളം നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നുവോ, അത്രത്തോളം ജീവിതത്തില്‍ ശോഭിക്കാനും ശനിമൂലം സാധിക്കുന്നതാണ്.

Karma Phalam Alert Saturn in Pisces - April 2025 Astrology in Malayalam
Photo Credit: AI

രണ്ടര വര്‍ഷം എടുത്ത് രാശിമാറ്റം നടത്തുന്ന ഗ്രഹം കൂടിയാണ് ശനി. അതിനാല്‍, ശനിയുടെ മാറ്റങ്ങള്‍ക്ക് പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ശനി രാശിമാറുമ്പോള്‍, ഏത് രാശിയിലേയ്ക്കാണോ പ്രവേശിക്കുന്നത്, ആ രാശിക്കാര്‍ക്കും, അതുപോലെ, തൊട്ടടുത്തുള്ള രാശിക്കാര്‍ക്കും ഏഴര ശനി ആരംഭിക്കുന്നതാണ്. ഈ സമത്ത് ദോഷങ്ങളും വര്‍ദ്ധിക്കുന്നതാണ്. നിലവില്‍ മാര്‍ച്ച് അവസാനത്തോടെ ശനി രാശിമാറ്റം നടത്തുമ്പോള്‍ മീനം മുതല്‍ ചില രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവ കൂടാതെ, കര്‍മ്മഫലവും ഓരോ രാശികളുടെയും നിശ്ചയിക്കപ്പെടുന്നു. അത്തരത്തില്‍ ശനിയുടെ രാശിമാറ്റത്തോടെ, ഏപ്രില്‍ മാസം 12 രാശികള്‍ക്കും കര്‍മ്മഫലം എപ്രകാരമായിരിക്കും എന്ന് നോക്കാം.

മേടം

മേടം രാശിയുടെ 12-ാം ഭാവത്തിലാണ് ശനി ഉദയം നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ, ഈ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ പലതും സംഭവിക്കുന്നതാണ്. നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഏകാഗ്രത വര്‍ദ്ധിക്കും. ഇത് തൊഴില്‍ രംഗത്തും, വിദ്യയിലും നേട്ടങ്ങള്‍ നല്‍കാന്‍ സഹായിക്കും. ജീവിത്തില്‍ സന്തോഷം നല്‍കുന്ന അവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശ യാത്രയ്ക്ക് സാധ്യത ഇവരില്‍ രൂപപ്പെടുന്നു. കര്‍മ്മരംഗത്ത് കുറച്ച് ശ്രദ്ധിക്കുന്നതത് നല്ലതായിരിക്കും. ധനച്ചിലവ് നിയന്ത്രിച്ചില്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ജോലിയില്‍ അസന്തുഷ്ടി അനുഭവിക്കാന്‍ സാധ്യത. പുതിയ പദ്ധതികള്‍ക്ക് കാലതാമസം നേരിട്ടേക്കാം. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. മനസ്സില്‍ നിന്നും അശുഭകരമായ ചിന്തകള്‍ നീക്കം ചെയ്യുക. സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.

ഇടവം

ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. അതുകൊണ്ടുതന്നെ ഇടവം രാശിക്കാരുടെ ജീവിതത്തില്‍ അനവധി മാറ്റങ്ങള്‍ ഏപ്രില്‍ മാസത്തില്‍ സംഭവിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകാന്‍ യോഗം വന്നു ചേരും. ശമ്പള വര്‍ദ്ധനവും സ്ഥാനകയറ്റവും ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. യാത്രാചിലവുകള്‍ വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ബന്ധുക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുക. നാഡീ, മര്‍മ്മം എന്നിവയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ വര്‍ദ്ധിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ചില ചില ശനി ദോഷങ്ങള്‍ ഇവരെ മിട്ടുമാറാതെ നിലനില്‍ക്കുന്നതാണ്. ഈ ദോഷങ്ങളെല്ലാം അകറ്റാന്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് നല്ലതാണ്. ശനി മീനത്തില്‍ വക്രഗതിയില്‍ സ്ഥാനം മാറുന്നതോടെ ഇടവം രാശിക്കാരുടെ ദോഷങ്ങള്‍ക്ക് ശമനവും ഉണ്ടായിരിക്കുന്നതാണ്.

മിഥുനം

മിഥുനം രാശിയുടെ പത്താം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. അതിനാല്‍, ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളും, എന്നാല്‍ ചില ദോഷങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകുന്നതാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത ഈ രാശിക്കാരില്‍ കൂടുതലാണ്. സന്തോഷകരമായ അനുഭവങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. ചിലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതല്‍. ആരോഗ്യം ശ്രദ്ധിക്കുക. മനസ്സിനെ വിഷമിപ്പിക്കുന്ന പ്രവര്‍ത്തികള്‍ സുഹൃത്തുക്കളില്‍ നിന്നും ഉണ്ടായേക്കാം. പല കാര്യങ്ങളും വിചാരിച്ച സമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടാകാം.

കര്‍ക്കിടകം

കര്‍ക്കിടകം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശനി സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. അതിനാല്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. തൊഴില്‍ പരമായി തടസ്സങ്ങള്‍ നേരിടാനുള്ള സാധ്യത കൂടുതല്‍. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യാന്‍ ശ്രദ്ധിക്കുക. ദോഷങ്ങള്‍ കുറയ്ക്കുന്നതിനായി ശനി ദേവനെ പ്രീതിപ്പെടുത്താന്‍, ശനി മന്ത്രങ്ങള്‍ ജപിക്കുന്നത്് നല്ലതാണ്. മാനസിക പരമായും ശാരീരിക പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം രാശിയുടെ എട്ടാം ഭാവത്തിലാണ് ശനി സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. അതിനാല്‍, ചിങ്ങം രാശിക്കാരും കുറച്ചധികം ശ്രദ്ധിക്കുക. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. തൊഴില്‍ മേഖലയില്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. ദേഷ്യംം കുറയ്ക്കുക.

കന്നി

കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് ശനി സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. അതിനാല്‍, സമ്മിശ്രഫലമായിരിക്കും ഏപ്രില്‍ മാസം ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. വളരെ തിരക്കിട്ട്, കഷ്ടപ്പെട്ട് ഓരോ ജോലികളും പൂര്‍ത്തീകരിക്കേണ്ടതായി വന്നേക്കാം. വീട്ടില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. മുന്‍പ് ചെയ്ത പാാപത്തിന്റെ ഫലമായി ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാതെ വരികയും, ഇവ നിങ്ങളെ മാനസികമായി തളര്‍ത്തുകയും ചെയ്യാം.

തുലാം

തുലാം രാശിയുടെ ആറാം ഭാവത്തിലാണ് ശനിയുടെ ഉദയം നടക്കാന്‍ പോകുന്നത്. അതിനാല്‍, സഹോദരങ്ങളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. വാഹനം ഓടിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. മാസാവസാനത്തോടെ ജോലിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എന്നിരുന്നാലും സന്തോഷം നല്‍കുന്ന കാര്യങ്ങളും ഈ രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. സാമ്പത്തിക പുരോഗതി നല്‍കുന്ന സ്രോതസ്സുകള്‍ കണ്ടെത്തുന്നതായിരിക്കും.

വൃശ്ചികം

വൃശ്ചികം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശനി ഉദയം നടക്കുന്നത്. അതിനാല്‍, വൃശ്ചികം രാശിക്കാര്‍ക്ക് സമ്പാദിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. അവസരങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.

ധനു

ധനു രാശിയുടെ നാലാം ഭാവത്തിലാണ് ശനി ഉദയം നടക്കാന്‍ പോകുന്നത്. അതിനാല്‍, ധനു രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെങ്കിലും തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ പലതും ഇവര്‍ നേരിടേണ്ടതായി വന്നേക്കാം. സമാധാനം കൈവരിക്കുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ചെറിയ അളവിലെങ്കിലും പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

മകരം

മകരം രാശിയുടെ മൂന്നാം ഭാവത്തിലായിരിക്കും ശനിയുടെ ഉദയം സംഭവിക്കുന്നത്. അതിനാല്‍, മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നിറഞ്ഞ മാസമായിരിക്കും ഏപ്രില്‍ മാസം. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ബഹുമാനവും ആദരവും വര്‍ദ്ധിക്കുന്നതാണ്. മതപരമായ വിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിനോദ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സംതൃപ്തി ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

കുംഭം

കുംഭം രാശിയുടെ രണ്ടാം ഭാവത്തിലാണ് ശനിയുടെ ഉദയം നടക്കാന്‍ പോകുന്നത്. അതിനാല്‍, കുംഭം രാശിക്കാര്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വന്നേക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. ആഗ്രഹിച്ച പല കാര്യങ്ങള്‍ക്കും ശരിയായ രീതിയില്‍ ഫലം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഉദര രോഗങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാന്‍ സാധ്യത. ഭക്ഷണശീലങ്ങളില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്.

മീനം

മീനം രാശിയുടെ ഒന്നാം ഭാവത്തിലാണ് ശനി ഉദിക്കാന്‍ പോകുന്നത്. അതിനാല്‍, ഏപ്രില്‍ മാസം മീനം രാശിക്കാര്‍ക്ക് ക്ലേശങ്ങള്‍ നിറഞ്ഞതായിരിക്കും. ഗാര്‍ഹിക അന്തരീക്ഷം സങ്കീര്‍ണ്ണമാകാനുള്ള സാധ്യത കൂടുതലാണ്. ഏപ്രില്‍ മാസം അവസാനത്തോടടെ കഷ്ടപ്പാടുകള്‍ക്ക് മാറ്റം ഉണ്ടാകുന്നതാണ്. ചെറിയ രീതിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, March 26, 2025, 22:04 [IST]
X
Desktop Bottom Promotion