Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ന് കര്‍ക്കടക സംക്രാന്തി; പുണ്യമാസത്തിന് തുടക്കമായി, ഇനി രാമായണക്കാലം
ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിമാറ്റം ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ്. എല്ലാ മാസങ്ങളിലും സൂര്യന് രാശി മാറാറുണ്ട്. പക്ഷേ ഇത്തവണത്തെ രാശിമാറ്റം വളരെ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കര്‍ക്കടകം രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം കര്‍ക്കടക സംക്രാന്തി എന്നാണ് അറിയപ്പെടുന്നത്. സൂര്യ ആരാധനയ്ക്കും സൂര്യനെ പ്രീതിപ്പെടുത്തുന്നതിനും വിശേഷപ്പെട്ട മാസമാണ് കര്‍ക്കടം.

സംക്രാന്തി
സൂര്യന് ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് കടക്കുന്നതിനെയാണ് സംക്രാന്തി എന്ന് പറയുന്നത്. സംക്രാന്തി മൂലം ശുഭഫലങ്ങളും അശുഭഫലങ്ങളും ഉണ്ടാകുന്നു. ശുക്ല പക്ഷത്തിലെ വിശാഖം നക്ഷത്രത്തിലാണ് സൂര്യന് കര്‍ക്കടം രാശിയിലേക്ക് കടക്കുന്നത്.
ഹിന്ദു മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം കര്‍ക്കടക സംക്രാന്തി വളരെ പ്രധാനപ്പെട്ട ദിവസമാണ്. ആറുമാസത്തെ ഉത്തരയാനം കഴിഞ്ഞ് സൂര്യന് ദക്ഷിണായനത്തിലൂടെയുള്ള സഞ്ചാരം തുടങ്ങുന്നത് കര്‍ക്കടക സംക്രാന്തിക്കാണ്. കര്‍ക്കടക സംക്രാന്തിക്ക് തുടങ്ങുന്ന ദക്ഷിണായന യാത്ര മകര സംക്രാന്തിക്കാണ് അവസാനിക്കുന്നത്. ദക്ഷിണായന കാലത്ത് സൂര്യന് ഓരോ മാസം വീതം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളിലൂടെ സഞ്ചരിക്കുന്നു. ചതുര്‍മാസത്തിന്റെ ആരംഭവും കര്‍ക്കടക സംക്രാന്തിയോടെയാണ്. ചതുര്‍മാസത്തില്‍ വിഷ്ണു ഉറക്കത്തിലായിരിക്കുമെന്നാണ് വിശ്വാസം.
സംക്രാന്തി ദിവസം സൂര്യദേവനെയും വിഷ്ണുവിനെയും ഭജിക്കുന്നത് ശുഭകരമാണ്. വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിനായി ചിലര്‍ സംക്രാന്തി ദിവസം ഉപവാസം ആചരിക്കുന്നു. ഈ ദിവസം മൃഗങ്ങള്‍ക്കും ശുഭകരമായാണ് കരുതപ്പെടുന്നത്. ആളുകള്‍ക്ക് സമ്പത്തും ഐശ്വര്യവും കൈവരും. എന്നാല്‍ ആരോഗ്യകാര്യത്തില്‍ ശ്ര്ദ്ധിക്കേണ്ട സമയമാണ്.
കര്‍ക്കടക സംക്രാന്തിയില്‍ സൂര്യനെ പൂജിക്കേണ്ടത് എങ്ങനെ
- കര്‍ക്കടക സംക്രാന്തിയില്‍ പുണ്യ സ്നാനത്തിനും ദാനദര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
- സൂര്യന് നെയ്യ് സമര്‍പ്പിക്കുന്നത് പുണ്യകരമാണ്. ഈ സമയത്ത് ആദിത്യമന്ത്രം നിര്‍ത്താതെ ചൊല്ലുക.
- വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് നാമം ജപം നടത്തുക.
- അശരണര്‍ക്കും ബ്രാഹ്മണര്‍ക്കും കര്‍ക്കടക സംക്രാന്തിക്ക് വസ്ത്രവും ഭക്ഷണവും എണ്ണയും മറ്റ് അവശ്യസാധനങ്ങളും ദാനം ചെയ്യുക.
- മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കുക.
- ആദിത്യമന്ത്രവും ഗായത്രി മന്ത്രവും ചൊല്ലുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
