Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
വരുന്ന 31 ദിവസം കഷ്ടപ്പാടിന് കൈയ്യും കണക്കുമില്ല: എല്ലാം വെള്ളത്തിലെ വരപോലെ ഈ നാളുകാര്‍ക്ക്
കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചു, ഇന്ന് കര്‍ക്കിടകം 1, ഇന്നത്തെ ദിവസം മുതല്‍ വരുന്ന ഒരു മാസത്തേക്ക് അല്പം കരുതലോടെ മുന്നോട്ട് പോവേണ്ട മാസമായാണ് കണക്കാക്കുന്നത്. ശാരീരികവും മാനസികവുമായി നിങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെല്ലാം തന്നെ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് ഇനി വരാനിരിക്കുന്നത്. ജ്യോതിഷപരമായി പറയുകയാണെങ്കിലും അല്പം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ചില നക്ഷത്രക്കാര്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും ഇത് നിങ്ങളെ എത്രത്തോളം പ്രശ്നത്തിലാക്കുന്ന സമയമാണ് എന്നത് പലപ്പോഴും തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല.
നിരവധി ഗ്രഹ രാശിമാറ്റങ്ങളാണ് കര്‍ക്കിടക മാസത്തില്‍ സംഭവിക്കുന്നത്. അതില്‍ ബുധനുള്പ്പടെയുള്ള ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരവും വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ വരെ പ്രശ്നത്തിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സൂര്യന് കര്‍ക്കിടകത്തിലേക്ക് എത്തുന്നതിന്റെ ഫലമായി പല നക്ഷത്രക്കാരിലും അത് ഗുണദോഷഫലങ്ങളും സൃഷ്ടിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നത് കര്‍ക്കിടക മാസത്തില്‍ എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. അത് മാത്രമല്ല പല കാര്യങ്ങളും മന: പ്രയാസം അനുഭവിക്കേണ്ടി വരുന്നു. അതോടൊപ്പം തന്നെ സാമ്പത്തികമായി അല്പം പ്രതിസന്ധികളും നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. മുതല്‍ മുടക്കുന്നതിന് അനുസരിച്ച ലാഭം ലഭിക്കണം എന്നില്ല. അതെല്ലാം നിങ്ങളെ മാനസികമായി തളര്‍ത്തുകയും ചെയ്യും. കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നു.
തിരുവാതിര
കര്‍ക്കിടക മാസത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ചെറിയ രീതിയില്‍ പരിഹാരം കാണാന്‍ സാധിക്കുന്നു. എങ്കിലും അതിനെ പൂര്‍ണമായും വിശ്വസിക്കേണ്ടതില്ല. പല കാര്യങ്ങളിലും പല കോണില്‍ നിന്നും എതിര്‍പ്പുണ്ടാവുമെങ്കിലും അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളില്‍ വര്‍ദ്ധിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. എന്നാല്‍ നിങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനും സാധിക്കുന്നു എന്നതും ഈ മാസത്തിലെ പ്രത്യേകതയാണ്.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിനും ചെലുത്തേണ്ടി വരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. കുടുംബത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധകുറയുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ രാഹു പ്രതികൂലമായി നില്‍ക്കുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. സാമ്പത്തികമായും അത്ര നല്ല സമയമല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ളതായിരിക്കും എന്നതാണ് സത്യം, അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസം അത്ര നല്ല സമയമായിരിക്കുകയില്ല. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ആരംഭമാവുന്ന ഒരു മാസം കൂടിയായിരിക്കും. തീരുമാനങ്ങള്‍ എടുക്കുമെങ്കിലും അതില്‍ ഉറച്ച് നില്ക്കാന് സാധിക്കുകയില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു സമയമാണ് വരാന്‍ പോവുന്നത്. ധനപരമായി നിങ്ങള്‍ക്ക് അത്ര നല്ല സമയമായിരിക്കുകയില്ല. കടവും കടത്തിന് മീതേ കടവും നിങ്ങളെ അലട്ടാം. പല കാര്യങ്ങളിലും അവഗണന തേടി എത്തുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തടസ്സം നേരിടേണ്ടി വരുന്നു. കൂടാതെ തൊഴില്‍പരമായി നിങ്ങള്‍ക്ക് ധാരാളം മാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തെ തേടി എത്തും. എന്നാല്‍ അതെല്ലാം തന്നെ അനുകൂലമായിരിക്കണം എന്നില്ല. അമിത സ്വാതന്ത്ര്യം നിങ്ങളുടെ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് ശ്രമിക്കേണ്ടതായി വരുന്നു. അര്‍ഹിക്കുന്ന പരിഗണന പല കാര്യങ്ങളിലും ലഭിക്കാത്തത് നിങ്ങളില്‍ മനോവിഷമം ഉണ്ടാക്കുന്നു.



Click it and Unblock the Notifications
