Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കര്‍ക്കിടകമാസം സമ്പൂര്‍ണ നക്ഷത്രഫലം: ആദ്യ ഉദയത്തിന് മുന്‍പ് തന്നെ ശുക്രദശയാരംഭം, നിങ്ങള്‍ക്കെങ്ങനെ?
ജൂലൈ 17-ന് കര്‍ക്കിടക മാസത്തിന് തുടക്കം കുറിയ്ക്കും. അതിന് മുന്നോടിയായുള്ള ദിവസം വൈകിട്ട് 5 മണി 32 മിനിറ്റില്‍ കര്‍ക്കിടക സംക്രമം ആരംഭിക്കുന്നു. 31 ദിനങ്ങളാണ് കര്‍ക്കിടക മാസത്തില്‍ ഉള്ളത്. ഓഗസ്റ്റ് 16 ആവുമ്പോഴേക്ക് കര്‍ക്കിടക മാസം അവസാനിക്കുന്നു. ജൂലൈ 24 അതായത് കര്‍ക്കിടകം 8-നാണ് കര്‍ക്കിടക വാവ് വരുന്നത്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ കര്‍ക്കിടക മാസത്തില്‍ സംഭവിക്കുന്നു. അതില്‍ കര്‍ക്കടകം 10 വരെ ശുക്രന്‍ ഇടവത്തില്‍ സ്ഥിതി ചെയ്യുന്നു. പിന്നീട് മിഥുനം രാശിയിലേക്ക് മാറുന്നു. ബുധനാകട്ടെ വരുന്ന 31 ദിനവും കര്‍ക്കിടകത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ശനി മീനം രാശിയില്‍ ആണ് ഇപ്പോള്‍ നില്‍ക്കുന്നത്. എന്നാല്‍ ശനിയുടെ വക്രഗതി സഞ്ചാരവും ഈ സമയം സംഭവിക്കുന്നു. കേതുവും ചിങ്ങം രാശിയില്‍ ഉത്രം നക്ഷത്രത്തില്‍ നിന്ന് പൂരത്തിലേക്ക്
മാറുന്നു. വക്രഗതി സഞ്ചാരത്തിലാണ് ഈ ഗ്രഹം സഞ്ചരിക്കുന്നതും. വ്യാഴം മിഥുനത്തിലും സഞ്ചരിക്കുന്ന അവസ്ഥയിലാണ് ഉള്ളത്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരിലും ഈ മാറ്റങ്ങളെല്ലാം എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം. അത് മാത്രമല്ല ഇത് ജാതകവശാല്‍ നിങ്ങളുടെ ഗ്രഹനിലയെ അടിസ്ഥാനമാക്കി കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഇവിടെ പറയുന്നത് പൊതുഫലം മാത്രമാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ കാലത്തിനൊപ്പം സഞ്ചരിക്കുന്നതിന് സാധിക്കുന്നു. ഏറ്റവും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പല കോണില്‍ നിന്നും ആദായം തേടി എത്തുന്നു. എതിര്‍പ്പുകളെ അതിജീവിക്കേണ്ടി വരുന്നു.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കുംഅധികാര സ്ഥാനങ്ങളിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും ശുക്രന്റെ വ്യാഴയോഗം നിങ്ങളുടെ ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ശത്രുക്കളെ ശ്രദ്ധിക്കണം. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാവുന്നു. നിരാശ നിങ്ങളെ ബാധിക്കുന്നില്ല എന്നതും സത്യമാണ്.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ പല കാര്യങ്ങളിലും എതിര്‍പ്പുണ്ടാകുമെങ്കിലും അതിനെയെല്ലാം തന്നെ കൃത്യമായി പരിഹരിക്കാന്‍ സാധിക്കുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായ ഇടപാടുകള്‍ നടത്തുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. അത് മാത്രമല്ല പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സകല പ്രതിബദ്ധങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദു:ശീലങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിര്‍ബന്ധിതരാവും. മാത്രമല്ല പല കാര്യത്തിലും കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. അനാവശ്യമായി ഒരു കാര്യത്തിലും പണം മുടക്കരുത്. അതിനെക്കുറിച്ചാലോചിച്ച് നിങ്ങള്‍ പിന്നീട് വിഷമിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിത പങ്കാളിയുടെ ഉപദേശം മികച്ച ഫലം നല്‍കുന്നു. കൂടാതെ ജോലിയില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ വരുമാന മാര്‍ഗ്ഗം ഇരട്ടിക്കുന്നു. ജോലിയുടെ കാര്യത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. സങ്കീര്‍ണ വിഷയങ്ങളെ പോലും കൃത്യസമയത്തെ ഇടപാടിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കണം എന്നില്ല.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അമിതമായ ആത്മവിശ്വാസം കൂടുതല്‍ അബദ്ധങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ പല കോണില്‍ നിന്നും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. സാമ്പത്തിക നേട്ടം പലപ്പോഴും തേടി എത്തും. എങ്കിലും ശ്രദ്ധ വേണം. അതുപോലെ തന്നെ വാഹന ഉപയോഗത്തിലും ഒരു കാരണവശാലും അശ്രദ്ധ പാടില്ല. അപ്രതീക്ഷിതമായി മുന്നിലുണ്ടാവുന്ന തടസ്സങ്ങളെ പ്രതിരോധിക്കാന്‍ അഹോരാത്രം കഷ്ടപ്പെടേണ്ടി വരുന്നു,
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. അത് മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ആത്മാര്‍ത്ഥമായി പണിയെടുത്താല്‍ അതിന് ഫലം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍ മാറ്റം വരുന്നു. അത് മാത്രമല്ല യുക്തിയോടെ വേണം എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതിന്. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറുകാര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം. കാലങ്ങളായി സന്താനങ്ങളില്ലാത്തവര്‍ക്ക് അതിന് അനുകൂല സമയമാണ് വരാനിരിക്കുന്നത്. ജീവിത നിലവാരം മെച്ചപ്പെടുന്നു. കൂടാതെ വാഹനയോഗത്തിനും സാധ്യതയുണ്ട്. വീട് പണി പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. അതോടൊപ്പം തന്നെ എറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടി വിദഗ്ധ ചികിത്സക്ക് യോഗം കാണുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കൃത്യമായ പ്രവര്‍ത്തന ശൈലി നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് സഹായിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ശ്രമിക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കര്‍ക്കിടക മാസത്തില്‍ യുക്തിപൂര്‍വ്വമുള്ള സമീപനം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ക്രിയേറ്റിവ് ആയ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിയില്‍ അബദ്ധം പിണയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ജീവിത പങ്കാളിയുടെ കാര്യത്തിലും ഇടപെടലുകള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ എപ്പോഴും ഈ നക്ഷത്രക്കാര്‍ക്കുണ്ടായിരിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു മാസമാണ് കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ അകല്‍ച്ചയെ മറികടന്ന് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. മറ്റുള്ളവരുടെ വിഷമത്തെ പരിഹരിക്കുന്നതിനും അവര്‍ക്ക് സന്തോഷം ചൊരിയുന്നതിനും സാധിക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. ഏത് കാര്യത്തേയും ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജോലിയില്‍ സ്ഥിരത നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പ്രവര്‍ത്തന മേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഉദ്യോഗത്തില്‍ മാറ്റമുണ്ടാകുമെങ്കിലും ഉത്തരവദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴായി സല്‍ക്കീര്‍ത്തിയും ബഹുമാനവും വന്നുചേരുന്നു. സങ്കീര്‍ണമായ പല കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications











