Latest Updates
-
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം!
കര്‍ക്കിടകം ശുഭാരംഭമോ? 27 നാളുകാരും സമയാസമയം ഗുണവര്‍ദ്ധനവിന് അനുഷ്ഠിക്കേണ്ടത്
കര്‍ക്കിടക മാസത്തിന് തുടക്കമായി, എന്നാല്‍ ഈ സമയം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് 27 നാളുകാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതും. കര്‍ക്കിടകം എപ്പോഴും മലയാള മാസങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു മാസം തന്നെയാണ്. ഈ മാസത്തിലെ ദോഷഫലങ്ങള്‍ ഒട്ടും തന്നെ നിസ്സാരമായി കാണേണ്ടതും അല്ല. പലപ്പോഴും ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാടില്ലാത്ത സമയമാണ് കര്‍ക്കിടക മാസം.
ജ്യോതിഷ പ്രകാരം എന്തൊക്കെയാണ് നിങ്ങളില്‍ ഉണ്ടാവുന്നത് ഈ സമയം 27 നക്ഷത്രക്കാരും അവരുടെ ദോഷപരിഹാരത്തിന് വേണ്ടി എന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രക്കാരും കൃത്യമായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും മികച്ചതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാരില്‍ ജന്മദോഷ പരിഹാരത്തിന് വേണ്ടി മഹാവിഷ്ണുവിനെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ഭഗവാന് ഇളനീര് ധാര, കൂവളമാല, പിന് വിളക്ക് എന്നിവ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസത്തിലെ ദോഷ പരിഹാരത്തിന് വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. അത് മാത്രമല്ല ഇവര്‍ക്ക് ശനിയാഴ്ച ദിനം വ്രതമെടുക്കുന്നതും നല്ലതാണ്. കൂടാതെ സുബ്രഹ്മണ്യ സ്വാമിക്ക് പാലഭിഷേകവും നടത്താവുന്നതാണ്.
മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര പുണര്‍തം 3/4)
മിഥുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസ ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ വഴിപാടായി സമര്‍പ്പിക്കുകയും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുകയും വേണം. ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കടുംപായസവും വഴിപാടായി നടത്തുക.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 പൂയം , ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ശനിയെയാണ് ആരാധിക്കേണ്ടത്. ശനി അതിന്റെ വക്രഗതി സഞ്ചാരത്തിലായതിനാല് ഗുണാനുഭവങ്ങള്ക്കായി കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടി വരുന്നു. ഇത് നിങ്ങളുടെ ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ശിവക്ഷേത്ര ദര്‍ശനത്തിന് സമയം ക്െണ്ടത്തണം.
ചിങ്ങക്കൂറ് (മകം, പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുസഹസ്രനാമം സ്ഥിരമായി ജപിക്കേണ്ടതാണ്. അത് മാത്രമല്ല ശിക്ഷേത്ര ദര്‍ശനം നടത്തുകയും ഭഗവാന് പിന്‍വിളക്ക്, ധാര എന്നിവ വഴിപാടായി സമര്‍പ്പിക്കുകയും വേണം. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള വിജയവും ഇത് വഴി ലഭിക്കുന്നു.
കന്നിക്കൂറ് (ഉത്രം 3/4 അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടതാണ് അത് മാത്രമല്ല ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും 101 ഏത്തം ഇടുന്നതിനും ശ്രദ്ധിക്കണം. ശനിയാഴ്ച ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
തുലാക്കൂറ് (ചിത്തിര 1/2 ചോതി, വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരാണെങ്കില്‍ ഇവര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്ദ്ധമനവിനും വേണ്ടി ശാസ്താവിനെ ആരാധിക്കുന്നതിനോടൊപ്പം തന്നെ നെയ്യഭിഷേകം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. അതോടൊപ്പം ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുകയും വേണം.

വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. അത് മാത്രമല്ല ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിന് ദിനവും ശ്രദ്ധിക്കുക. കൂടാതെ വൈകുന്നേരം വിളക്ക് കൊളുത്തി ഓം നമ: ശിവായ ജപിക്കാവുന്നതാണ്. കൂടാതെ ശാസ്താവിന് എള്ള് തിരി കത്തിക്കുന്നതും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ ദോഷ പരിഹാരത്തിന് വേണ്ടി മൂന്ന് നക്ഷത്രക്കാരും ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇത് കൂടാതെ മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കുകയും ചെയ്യുക. അത് മാത്രമല്ല വ്യാഴാഴ്ച പാല്‍പ്പായസം വഴിപാട് നല്‍കുക.
മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടകത്തില്‍ ജന്മദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനത്തിന് ശ്രദ്ധിക്കുക. കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാട് സമര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്.
കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനായി ഗണേശനെ ആരാധിക്കണം. ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. ഇത് എല്ലാ വിധത്തിലുള്ള ദ ാേഷ പരിഹാരത്തിനും സഹായിക്കുന്നു.
മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ശനിയാഴ്ച വ്രതമെടുത്ത് ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications