കര്‍ക്കിടകം 2024: കര്‍ക്കിടകം പുലരും മുന്‍പ് ശുക്രദശയാരംഭിക്കുന്നവര്‍, സമ്പൂര്‍ണ നക്ഷത്രഫലം

കര്‍ക്കിടക മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും പലര്‍ക്കും ജീവിതത്തില്‍ ഉണ്ടാവുന്നു. പൊതുവേ കര്‍ക്കിടകത്തെ പഞ്ഞമാസം എന്നാണ് പറയുന്നത്. പലപ്പോഴും പല വിധത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്ന സമയമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ കര്‍ക്കിടക മാസം അനുകൂലഫലങ്ങള്‍ നല്‍കുന്ന ചില നക്ഷത്രക്കാരും ഉണ്ട്.

പുണ്യമാസമായ രാമായണത്തിന് തുടക്കം കുറിക്കുമ്പോള്‍ ഓരോ നക്ഷത്രക്കാരിലും രാമായണ ദിനങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. സൂര്യന്റെ രാശിമാറ്റവും അനുകൂല പ്രതികൂല ഫലങ്ങള്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാക്കുന്നു. 27 നക്ഷത്രക്കാരിലും എപ്രകാരമാണ് സൂര്യന്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

Karkidakam Cancer Horoscope

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസം അനുകൂല മാറ്റങ്ങള്‍ നല്‍കുന്നു. ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സമയമാണ്. വിദേശത്ത് ജോലിയുള്ളവര്‍ക്ക് നാട്ടില്‍ വന്ന് സെറ്റിലാവാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങളുണ്ടാവും.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ് കര്‍ക്കടക മാസം നല്‍കുന്നത്. പലപ്പോഴും കൂടുതല്‍ സമയം നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സാധിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. രോഗാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കുന്നു. സാമ്പത്തിക നേട്ടം തേടി വരുന്നു. ഏത് കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും കര്‍ക്കടകത്തിലെ ഫലം. പലപ്പോഴും സാമ്പത്തികമായുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. രോഗങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. എങ്കിലും ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.

കര്‍ക്കിടക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങളുണ്ടാവുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ സ്വന്തമാക്കാം. പല കാര്യങ്ങളിലും അനുകൂല നടപടികള്‍ ഉണ്ടാവുന്നത് ജീവിതത്തെ മാറ്റി മറിക്കും. കര്‍ക്കിടകക്കൂറ്കാര്‍ക്ക് പൊതുവേ ദോഷഫലങ്ങള്‍ ഉണ്ടാവുന്നില്ല. കുട്ടികളില്ലാത്തവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം ശരാശരി ആയിരിക്കും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. വിദ്യാഭ്യാസ രംഗത്ത് ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോകാം. സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ സ്വന്തമാക്കാം. മാനസിക സംഘര്‍ഷം കുറയുകയും സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു. അധികാരികളില്‍ നിന്ന് അനുകൂലമായ തീരുമാനം ജീവിതത്തെ മാറ്റി മറിക്കുന്നു.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കര്‍ക്കടകം നല്‍കുന്നത്. സര്‍ക്കാര്‍ സഹായം പലപ്പോഴായി ലഭിക്കുന്നു. സന്തോഷകരമായ കാര്യങ്ങള്‍ ദാമ്പത്യ ജീവിതത്തിലുണ്ടാവുന്നു. സഹോദരങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധികളില്ലാതെ സന്തോഷത്തിനുള്ള വകയുണ്ട്. ബിസിനസില്‍ ആഗ്രഹിക്കുന്ന നേട്ടങ്ങളും മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കുന്നു.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന മാസമാണ്. തൊഴില്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നു. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം സൃഷ്ടിച്ചേക്കാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന ഒരു മാസമാണ് കര്ക്കടകം. സഹോദരന്‍മാര്‍ക്ക് നിങ്ങളെ കൊണ്ട് ഉപകാരം ഉണ്ടാവുന്നു. പല കോണില്‍ നിന്നും ധനലാഭം ഉണ്ടാവുമെങ്കിലും ശരിയായി വിനിയോഗിക്കാത്തതിനാല്‍ നഷ്ടം സംഭവിക്കും. ജോലിയില്‍ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ എത്തുമെങ്കിലും അശ്രദ്ധ പ്രതിസന്ധികളുണ്ടാക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നു. പലപ്പോഴും തടസ്സപ്പെട്ട് കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഈ കാലഘട്ടത്തില്‍ നിങ്ങളെ തേടി എത്തുന്നു.തൊഴില്‍ രംഗത്ത് അനുകൂല ഫലങ്ങളുണ്ടാവാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കടകം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ഭൂമി സംബന്ധമായ ഇടപാടില്‍ സാമ്പത്തിക ലാഭം തേടിയെത്തുന്നു. പലപ്പോഴും ഉപരിപഠനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ആയിരിക്കും. മാനസികാരോഗ്യവും സന്തോഷവും വര്‍ദ്ധിക്കുന്നു. പരീക്ഷകളില്‍ വിജയം കൈവരിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസമാണ് കര്‍ക്കടകം. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാവുന്നു. കൂടാതെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. തീരുമാനങ്ങള്‍ ആലോചിച്ച് മാത്രം എടുക്കുക.. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളുണ്ടാക്കും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രോഗദുരിതങ്ങള്‍ വര്‍ദ്ധിക്കുന്ന മാസമാണ് കര്‍ക്കടകം. സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങുന്നത് സൂക്ഷിച്ച് വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളിലേക്ക് എത്തിക്കും. പല തര്‍ക്കങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ ഉള്ള സാധ്യതയുണ്ട്. പലപ്പോഴും പല കാര്യത്തിനും നിരാശകള്‍ അനുഭവിക്കേണ്ടി വരുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, July 14, 2024, 17:05 [IST]
X
Desktop Bottom Promotion