Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
Karkidaka Vavu 2025: ഇന്ന് കര്‍ക്കിടക വാവ്, പൂര്‍വ്വികരുടെ മോക്ഷപ്രാപ്തിക്ക് 12 രാശിക്കാരും അനുഷ്ഠിക്കേണ്ടത്
ഇന്ന് കര്‍ക്കിടക വാവ്, ഇന്നത്തെ ദിവസം കേരളത്തില്‍ ബലി തര്‍പ്പണം നടത്തി പൂര്‍വ്വികരുടെ ആത്മശാന്തിക്കും മോക്ഷത്തിനും വേണ്ടി പല ചടങ്ങുകളും നടത്തുന്നു. ഈ പുണ്യ ദിനത്തില്‍ ജ്യോതിഷപ്രകാരം ഓരോ രാശിക്കാരും അര്‍പ്പിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കര്‍ക്കിടക വാവ് ദിനത്തില്‍ ബലി തര്‍പ്പണം നടത്തുന്നത് വഴി അത് പരേതരായ ആത്മാക്കള്‍ക്ക് സമാധാനവും മോക്ഷവും ജീവിച്ചിരിക്കുന്ന തലമുറക്ക് ജീവിതത്തില്‍ അവരുടെ അനുഗ്രഹവും ലഭിക്കും എന്നാണ് വിശ്വാസം. ഇന്നത്തെ ദിവസം നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നതിനും പൂര്‍വ്വികരുടെ അനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി ചില പ്രത്യേക വഴിപാടുകള്‍ ഇവര്‍ സമര്‍പ്പിക്കേണ്ടതാണ്. ഓരോ രാശിക്കാര്‍ക്കും ഇത്തരത്തില്‍ നിങ്ങളുടെ രാശി ചക്രം മാറുന്നതിന് അനുസരിച്ച് ജീവിതത്തിലും മാറ്റങ്ങള്‍ വരുന്നു. പൂര്‍വ്വികരുടെ മോക്ഷത്തിനും അനുഗ്രഹത്തിനും വേണ്ടി എന്തൊക്കെ വഴിപാടുകളാണ് സമര്‍പ്പിക്കേണ്ടത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ ചുവന്ന പൂക്കള്‍, എള്ള്, നെയ്യ് എന്നിവയാണ് വഴിപാടായി സമര്‍പ്പിക്കേണ്ടത്. ഇത് വഴി നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും പിതൃക്കള്‍ക്ക് പരലോകത്തില്‍ സന്തോഷവും സമാധാനവും മോക്ഷവും ലഭിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല അവരുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വെളുത്ത അരി, വാഴപ്പഴം, തുളസി ഇലകള്‍ എന്നിവയെല്ലാമാണ് ഇവര്‍ വഴിപാടായി സമര്‍പ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ ഇത് സമര്‍പ്പിക്കുന്നതിലൂടെ അത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.
മിഥുനം
മിഥുനം രാശിക്കാര്‍ ഇളനീര്, വെറ്റില, നാണയം എന്നിവയാണ് പിതൃക്കള്‍ക്കായി ഈ ദിനത്തില്‍ സമര്‍പ്പിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിറയ്ക്കുന്നു. കൂടാതെ സാമ്പത്തിക ഉയര്‍ച്ചയും പിതൃക്കളുടെ അനുഗ്രഹവും കൂടെയുണ്ടാവുകയും ചെയ്യുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഈ ദിനത്തില്‍ പാല്, മുല്ലപ്പൂക്കള്‍, അരി എന്നിവയാണ് കര്‍ക്കിടക വാവില്‍ പിതൃക്കള്‍ക്ക സമര്‍പ്പിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്താന സൗഭാഗ്യവും ദോഷഫലങ്ങളെ ചെറുക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സമാധാനവും ഐക്യവും നിങ്ങള്‍ക്ക് തേടി എത്തുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്കായി കുങ്കുമം, ചന്ദനം, ശര്‍ക്കര എന്നിവ സമര്‍പ്പിക്കണം. പൂര്‍ണ മനസ്സോടെ സമര്‍പ്പിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ പൂര്വ്വിരുടെ അനുഗ്രഹത്തിന് വേണ്ടി ചെറുപയര്‍, തുളസി, ശുദ്ധമായ വെളുത്ത തുണി എന്നിവ വഴിപാടായി സമര്‍പ്പിക്കാം. അത് മാത്രമല്ല ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ കര്‍മ്മങ്ങളെല്ലാം ശുദ്ധീകരിക്കപ്പെട്ടതായും പിതൃക്കള്‍ സ്വീകരിച്ചതായും കണക്കാക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് കര്‍ക്കിടക വാവ് ദിനത്തില്‍ റോസാദളങ്ങള്‍, ധൂപവര്‍ഗ്ഗങ്ങള്‍, പഞ്ചാമൃതം എന്നിവ സമര്‍പ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐക്യവും സന്തോഷവും പിതൃക്കളാല്‍ അനുഗ്രഹിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല പൂര്‍വ്വികരുടെ അസ്വസ്ഥതയെ ഇത് വഴി ശമിപ്പിക്കുന്നതിനും സാധിക്കുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കറുത്ത എള്ള്, ജലം, ദീപം എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുന്ന പരിവര്‍ത്തനത്തെ അനുകൂലമാക്കുന്നു. മാത്രമല്ല പൂര്‍വ്വികരുടെ ആത്മശാന്തിയും ഇത് വഴി ലഭിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് നെയ്യ്, മഞ്ഞ നിറത്തിലുള്ള തുണി, വിഭൂതി എന്നിവ വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ധനു അഗ്നിചിഹ്നമായതിനാല് പലപ്പോഴും നിങ്ങള്‍ക്ക് ആത്മീയ വളര്‍ച്ചയും ജീവിതത്തില്‍ സംഭവിക്കുന്നു. പൂര്‍വ്വികര്‍ക്ക് അവരുടെ കര്‍മ്മങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുന്നു.
മകരം
മകരം രാശിക്കാര്‍ വേവിച്ച അരി, എള്ളെണ്ണ, ദര്‍ഭ പുല്ല് എന്നിവ പിതൃക്കള്‍ക്ക് കര്‍ക്കിടക വാവില്‍ വഴിപാടായി സമര്‍പ്പിക്കാം. ഇത് നിങ്ങളുടെ പാരമ്പര്യത്തെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. മാത്രമല്ല ശക്തമായ പൂര്‍വ്വിക ബഹുമാനം നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കുകയും ചെയ്യുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ജലം, താമരപ്പൂക്കള്‍, ചന്ദനപ്പൊടി എന്നിവയാണ് വഴിപാടായി സമര്‍പ്പിക്കേണ്ടത്. ഇത് വഴി പൂര്‍വ്വികര്‍ സന്തുഷ്ടരാവുകയും അത് കൂടാതെ ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന അകല്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് ഇത് വഴി പരിഹാരം കാണാന്‍ സാധിക്കുന്നു അതിനായി നിങ്ങള്‍ക്കൊപ്പം എപ്പോഴും പൂര്‍വ്വികരുടെ അനുഗ്രഹം ഉണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് അരി, പാല്, കര്‍പ്പൂരം എന്നിവയാണ് പിതൃക്കള്‍ക്കായി കര്‍ക്കിടക വാവ് ദിനത്തില്‍ നല്‍കേണ്ടത്. ഇവര്‍ വളരെയധികം ആത്മീയ സന്തോഷം ഇത് വഴി പൂര്‍വ്വികര്‍ക്ക് നല്കുന്നു. കൂടാതെ ആത്മാക്കളുടെ ദു:ഖത്തെ ശമിപ്പിക്കുകയും അവരെ മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications