Latest Updates
-
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്!
Karkidaka Vavu 2025: പിതൃക്കള്‍ നേരിട്ടനുഗ്രഹിക്കും 3 രാശിക്കാരെ കര്‍ക്കിടക വാവ് ദിനം
ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് വരുന്നത് ജൂലൈ 25-നാണ്. മലയാള മാസമായ കര്‍ക്കിടകത്തിലാണ് ഈ ദിനം വരുന്നത്. പൂര്‍വ്വികര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുകയും ജീവിതത്തില്‍ അങ്ങോളം അവരുടെ അനുഗ്രഹം തേടുകയും ചെയ്യുന്ന ഒരു ദിനമാണ് കര്‍ക്കിടക വാവ്. അമാവാസി ദിനമായതിനാല്‍ ഈ ദിനത്തില്‍ ബലിതര്‍പ്പണം ഉള്‍പ്പടെയുള്ള കാര്യങ്ങളും ചെയ്യുന്നു. ഓരോ ആചാരത്തിന് പുറകിലും ഓരോ വിശ്വാസങ്ങള്‍ ആണ് നിലനില്‍ക്കുന്നത്. ഈ ദിനത്തില്‍ പൂര്‍വ്വികരെ പ്രീതിപ്പെടുത്തിയാല്‍ അത് നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു.
വേദജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഈ ദിനം അനുഗ്രഹവര്‍ഷം ചൊരിയുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഈ ദിനത്തില്‍ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് പിതൃക്കളുടെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നു. ഇവര്‍ നിര്‍ബന്ധമായും പൂര്‍വ്വികര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ബലിതര്‍പ്പണം നടത്തുകയും വേണം. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ പൂര്‍വ്വികര്‍ അനുഗ്രഹാശിസ്സുകള്‍ ചൊരിയുന്നു. മാത്രമല്ല പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ഈ കര്‍ക്കിടക വാവ് ദിനത്തില്‍ ഇവര്‍ പിതൃക്കളാല്‍ അനുഗ്രഹിക്കപ്പെട്ടു എന്ന് തന്നെ നമുക്ക് പറയാം. അത്രയധികം ഇവര്‍ക്ക് മേല്‍ അനുഗ്രഹ വര്‍ഷം ചൊരിയുന്നു പിതൃക്കള്‍. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിറയുന്നു. മാത്രമല്ല കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ പിതൃക്കളുടെ അനുഗ്രഹത്തിന് ഘടകമാവുന്നു. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്ക് പിതൃക്കളുടെ അനുഗ്രഹത്താല്‍ ലഭിക്കുന്നു. അത് മാത്രമല്ല ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം തന്നെ മികച്ച് നില്‍ക്കുകയും ചെയ്യുന്നു. അതില്‍ പിതൃക്കള്‍ സന്തോഷിക്കുകയും അവര്‍ നിങ്ങളുടെ ജീവിതത്തില്‍ സദാ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല കര്‍ക്കിടക വാവ് ദിനത്തില്‍ തെക്കോട്ട് ദര്‍ശനമായി ഇരുന്ന് ബലിതര്‍പ്പണം നടത്തുക. കൂടാതെ വീട്ടില്‍ നെയ് വിളക്ക് കൊളുത്തുകയും 'ഓം നമോ നാരായണായ' അല്ലെങ്കില്‍ പിതൃ ഗായത്രി മന്ത്രം എന്നിവ ജപിക്കാവുന്നതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ പിതൃക്കളുടെ അനുഗ്രഹം നിമിത്തം സംഭവിക്കുന്നു. കുംഭം രാശിക്കാരെ ഭരിക്കുന്നത് ശനിയാണ്. ഇവര്‍ അതുകൊണ്ട് തന്നെ എപ്പോഴും കര്‍മ്മരംഗത്തും പൂര്‍വ്വികരുമായും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അത് മാത്രമല്ല 2025-ല്‍ കുംഭം രാശിക്കാര്ക്കാകട്ടെ ശനി അനുകൂലമായി വരുന്നു. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ നിന്ന് എല്ലാ തരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഇല്ലാതാവുകയും ഐശ്വര്യം നിറയുകയും ചെയ്യുന്നു. കര്‍മ്മങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ജീവിതത്തില്‍ വരുന്നു. പൂര്‍വ്വികരുടെ അനുഗ്രഹം നിമിത്തം പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തൊഴില്‍ ഉയര്‍ച്ചയും ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ഈ ദിനത്തില്‍ കാക്കകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ ശനി ബീജ മന്ത്രം ജപിക്കുകയും വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയില്‍ എള്ളെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കളുടെ അനുഗ്രഹം ധനു രാശിക്കാര്‍ക്ക് ലഭിക്കുന്നു. ഇവരെ ഭരിക്കുന്നത് വ്യാഴമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എല്ലാ വിധ ഐശ്വര്യവും നിറഞ്ഞ് നില്ക്കുന്നു. മാത്രമല്ല വ്യാഴത്തിന്റെ ഊര്‍ജ്ജം പൂര്‍വ്വികരുടെ ഊര്‍ജ്ജവുമായി ചേര്‍ന്ന് അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വ്യക്തിപരമോ സാമ്പത്തികപരമോ ആയ മാറ്റങ്ങളെല്ലാം പൂര്‍വ്വിക അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് നിങ്ങള്‍ക്ക് ക്ഷമയും ശക്തിയും ലഭിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല പല കോണില്‍ നിന്നും നേട്ടങ്ങള്‍ ജ്ഞാനം സാമ്പത്തിക ഉയര്‍ച്ച കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ എന്നിവയെ എല്ലാം പിതൃക്കളുടെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നു. കര്‍ക്കിടക വാവ് ദിനത്തില്‍ ഒഴുകുന്ന വെള്ളത്തിന് സമീപം പ്രാര്‍ത്ഥിക്കാവുന്നതാണ്. അത് മാത്രമല്ല ഈ ദിനത്തില്‍ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ജപിക്കുകയും ചെയ്യാവുന്നതാണ്.



Click it and Unblock the Notifications