Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം!
കണ്ടകശനി കൊണ്ടേ പോവൂ, പറയുന്നത് വെറുതെയല്ല: ആരോഗ്യം ക്ഷയിക്കും, മനസ്സ് കൈവിടും
കണ്ടകശനി എന്നത് വളരെയധികം വെല്ലുവിളികള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്തുന്ന പ്രധാന ദോഷമാണ്. പലപ്പോഴും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് ഇവര്‍ നേരിടേണ്ടി വരുന്നത്. വേദജ്യോതിഷ പ്രകാരം എല്ലാ വ്യക്തികളുടെ ജീവിതത്തിലും കണ്ടകശനി ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വേദജ്യോതിഷത്തില്‍ കണ്ടകശനി കാലഘട്ടം എന്നത് ഒരു വ്യക്തിയുടെ ചന്ദ്രരാശിയില്‍ നിന്ന് ശനി നാലാമത്തേയോ ഏഴാമത്തേയോ അല്ലെങ്കില്‍ പത്താമത്തേയോ ഭാവത്തില്‍ നില്‍ക്കുമ്പോഴാണ് ഇവരില്‍ കണ്ടകശനി ആരംഭിക്കുന്നത്. ഇത് പലപ്പോഴും ശാരീരികവും മാനസികവുമായ വെല്ലുവിളികളും നിങ്ങളില്‍ ഉണ്ടാക്കുന്നു.
സാമ്പത്തിക, കരിയര്‍, ദാമ്പത്യ വെല്ലുവിളികളോടൊപ്പം തന്നെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളും നിങ്ങളില്‍ ശനി വിതയ്ക്കുന്നു. ശനിയുടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തെ താറുമാറാക്കുന്നു. കണ്ടകശനി കൊണ്ടേ പോവൂ എന്ന് പറയുന്നത് ശരി വെയ്ക്കുന്ന തരത്തിലാണ് ശനിയുടേ ദോഷഫലങ്ങള്‍ അനുഭവത്തില്‍ വരുന്നത്. കണ്ടകശനി ബാധിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ശാരീരിക വെല്ലുവിളികള്‍
കണ്ടകശനി ബാധിച്ച വ്യക്തികള്‍ക്ക് ശാരീരികമായി നിരവധി വെല്ലുവിളികള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഈ സമയം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കൂടാതെ ക്ഷീണം, സമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ഉടനടി പരിഹരിച്ചില്ലെങ്കില്‍ ഇവ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഈ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് പതിവായി പരിശോധനകളും സന്തുലിതമായ ജീവിതശൈലിയും ശീലിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. കണ്ടകശനി കൊണ്ടേ പോവൂ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.
മാനസിക വെല്ലുവിളികള്‍
കണ്ടക ശനി കാലത്ത് മാനസികാരോഗ്യത്തെയും പലപ്പോഴും ഗുരുതരമായി ബാധിക്കുന്നു. ഇത് നിങ്ങളില്‍ ഉത്കണ്ഠയും വിഷാദവും വര്‍ദ്ധിപ്പിക്കും. പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോവുന്ന തരത്തിലേക്ക് എത്തുന്നു. ഇത് അപകടകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശാരീരിക അസ്വസ്ഥതകള്‍ പോലെ തന്നെ മാനസികാരോഗ്യത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. പലപ്പോഴും സാധാരണമായ ആശങ്കകളാണ് നിങ്ങളുടെ മനസ്സമാധാനം കളയുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കണം. നിസ്സാരമായി ഒന്നിനേയും കണക്കാക്കാതെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
കണ്ടകശനി കാലത്ത് ആരോഗ്യകരമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. അതിനായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുക. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മതിയായ വിശ്രമം ഉറപ്പാക്കുക എന്നിവ ഈ ഘട്ടവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്നത് വ്യക്തികള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ശാരീരികവും മാനസികവുമായ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഈ ജ്യോതിഷ കാലഘട്ടത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും.
കണ്ടകശനിക്ക് പരിഹാരം
കണ്ടകശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അത് പലപ്പോഴും ജ്യോതിഷപരമായി പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും കണ്ടകശനിയുടെ സ്വാധീനം കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് ശനിയാഴ്ച വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഇത് കൂടാതെ കാക്കയ്ക്ക് ഭക്ഷണം കൊടുക്കണം. അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കുന്നതും നീരാഞ്ജനം വഴിപാട് നടത്തുന്നതും നല്ലതാണ്. എള്ള് തിരി കത്തിക്കുന്നതും ഫലം നല്കുന്നു. ഹനുമാന് സ്വാമിയെ പ്രാര്‍ത്ഥിക്കുന്നത് വഴി കഠിന ശനിദോഷത്തെ ഇല്ലാതാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications