Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!
കന്നിമാസം തലയിലൊഴിയാതെ ദോഷങ്ങള്‍ കൊണ്ട് നടക്കുന്നവര്‍: ജന്മനക്ഷത്രദോഷ പരിഹാരം ഇപ്രകാരം
ഗുണവും ദോഷവും നല്ലതും ചീത്തയും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും ഇത് മാറി മാറി വരുന്നു. എപ്പോഴും ഒരു വ്യക്തിക്ക് ദോഷം മാത്രം ഉണ്ടാവുകയില്ല, എപ്പോഴും ഗുണം മാത്രവും ഉണ്ടാവുകയില്ല. എന്നാല്‍ ജ്യോതിഷപ്രകാരം ഗുണവും ദോഷവും പരസ്പരം മാറി മറിഞ്ഞ് വരുന്നു. അത് ഒരു വ്യക്തി ജനിച്ച സമയവും നാഴികയും അനുസരിച്ചാണ് ഗുണദോഷങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും തീരുമാനിക്കപ്പെടുന്നതും.
പലപ്പോഴും ഐശ്വര്യവര്‍ദ്ധനവിനും ഗുണഫലങ്ങള്‍ക്കും വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. 27 നക്ഷത്രക്കാരില്‍ കന്നി മാസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവരുടെ കാര്യത്തില്‍ പലപ്പോഴും ചില ചെറിയ ദോഷ പരിഹാരങ്ങള്‍ ചെയ്യുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ജന്മനക്ഷത്ര ദോഷ പരിഹാരത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ് എന്ന് നോക്കാം.

മേടക്കൂര്: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 ):
മേടക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും കന്നി മാസത്തിലെ ദോഷ പരിഹാരത്തിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാം. ഇവര്‍ ദേവി മാഹാത്മ്യം ദിനവും പാരായണം ചെയ്യുന്നത് നല്ലതാണ്. ഇത് കൂടാതെ വിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിനത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
ഇടവക്കൂര് ( കാര്‍ത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലത്തിനും ജന്മനക്ഷത്ര ദോഷങ്ങളെ പരിഹരിക്കുന്നതിനും വേണ്ടി ലക്ഷ്മീ സമേതനായ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ മഞ്ഞ വസ്ത്രം ധരിക്കുകയും വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. തുളസി മാല ഭഗവാന് ചാര്‍ത്തുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
മിഥുനക്കൂര് ( മകയിരം 1/ 2 , തിരുവാതിര , പുണര്‍തം 3/4 ) :
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനക്ഷത്ര ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ജന്മനാളില് ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് അത്യുത്തമമാണ്. കൂടാതെ ദേവിക്ക് പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതും നല്ലതാണ്.
കര്ക്കിടകക്കൂര് ( പുണര്‍തം 1/ 4, പൂയം, ആയില്യം ) :
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും അവരുടെ ജന്മദോഷ പരിഹാരത്തിന് വേണ്ടി എള്ള് തിരി ശാസ്താവിന് കത്തിക്കണം. കൂടാതെ നീര്ജ്ഞനം വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്. ശനിയാഴ്ച വ്രതം എടുക്കാന്‍ സാധിക്കുന്നവര്‍ക്ക് അത് ചെയ്യുന്നതും നേട്ടങ്ങള്‍ നല്കുന്നു.
ചിങ്ങക്കൂര് ( മകം, പൂരം , ഉത്രം 1/ 4 ):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടേ ദോഷ പരിഹാരത്തിന് വേണ്ടിയും ഗുണവര്ദ്ധനവിനുമായും മഹാവിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കണം. ഭഗവാന് തുളസി മാല സമര്‍പ്പിക്കുന്നതും ദോഷ കാഠിന്യം ഇല്ലാതാക്കുന്നു. കൂടാതെ ഭദ്രകാളി ദേവിയെ ആരാധിക്കുന്നതും നല്ലതാണ്.
കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി നിത്യവും ശിവനെ ആരാധിക്കണം. ജന്മനാളില് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇളനീര് ധാരയും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കാം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
തുലാക്കൂര് ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദിനവും കന്നി മാസത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് അത്യുത്തമമാണ്. ഇത് എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നു. നിത്യവും വിഷ്ണു സഹസ്രനാമം ജപിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് എല്ലാ ദോഷങ്ങളേയും നിങ്ങളില്‍ നിന്ന് അകറ്റുന്നു.
വൃശ്ചികക്കൂര് ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിനവും ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കേണ്ടതാണ്. വ്യാഴാഴ്ച ക്ഷേത്ര ദര്‍ശനം നടത്തുകയും എല്ലാ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കുകയും ചെയ്യുക.
ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം1/4 ) :
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നിത്യവും ശിവ ഭജനം നടത്തണം. കൂടാതെ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും എ്ല്ലാ തരത്തിലുള്ള ദോഷങ്ങള്‍ മറികടക്കുന്നതിനായി ഭസ്മാഭിഷേകം നടത്തുകയും ചെയ്യുക. ഇത് ജീവിതത്തില്‍ ഉയര്‍ച്ച നല്കുന്നു.
മകരക്കൂര് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ അവരുടെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി ഈ ദിനത്തില്‍ നാഗദേവതകളെ ആരാധിക്കേണ്ടതാണ്. കൂടാതെ മഹാദേവന് പിന്‍വിളക്കും ധാരയും സമര്‍പ്പിക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. ശാസ്തക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും എള്ളുതിരി, എള്ളു പായസം, നിവേദ്യം, പുഷ്പാഞ്ജലി എന്നിവ സമര്‍പ്പിക്കുകയും ചെയ്യുക.
കുംഭക്കൂര് ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനക്ഷത്ര ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ എല്ലാ തരത്തിലുള്ള ദോഷങ്ങള്‍ക്കും സര്‍വ്വ പരിഹാരത്തിനായി ചൊവ്വാഴ്ച ദിനത്തില്‍ വ്രതമെടുക്കാവുന്നതാണ്. നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇത് വഴി ഗ്രഹദോഷങ്ങളും അകന്നു പോവുന്നു.
മീനക്കൂര് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനക്ഷത്ര ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ഭഗവാനിലൂടെ എല്ലാ വിഘ്നങ്ങളും ഇല്ലാതാക്കുന്നതിനായി ക്ഷേത്രത്തില്‍ വഴിപാടായി നാളികേരം ഉടക്കുകയും ഗണേശ സ്തുതികള്‍ ഉരുക്കഴിക്കുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications