Latest Updates
-
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ബുധാദിത്യ യോഗം: ഇന്ന് ആകാശത്ത് അത്ഭുതം, കൈവെച്ചതെല്ലാം പൊന്നാക്കാൻ ഈ രാശിക്കാർക്ക് സുവർണ്ണാവസരം, അറിയേണ്ടതെല്ലാം -
2026 മെയ് 15-ലെ അപൂർവ്വ രാജയോഗം: ധനയോഗം തെളിയുന്ന ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 15 രാശിഫലം: ഇടവം, ചിങ്ങം രാശിക്കാർക്ക് ധനമഴ; കരിയറിൽ വൻ മാറ്റങ്ങളുമായി 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
ഇന്നത്തെ നക്ഷത്രഫലം 15 മെയ് 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യത്തിന്റെ നാളുകളോ? അറിയാം ഈ മാറ്റങ്ങൾ
ഒന്നിനു പുറകേ ഒന്നായി രാജയോഗം: കന്നി മാസം തുടങ്ങി, അടുത്ത 24 മണിക്കൂറിനുള്ളില്‍ ഫലം അനുഭവത്തില്‍
കന്നി മാസത്തിന് തുടക്കം കുറിക്കുന്നതിനോടൊപ്പം തന്നെ രാജയോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. ജീവിതത്തില്‍ അനുഭവിച്ചിരുന്ന എല്ലാ കഷ്ടപ്പാടുകള്‍ക്കും അറുതിയാണ് ഇവര്‍ക്ക് കന്നി മാസം നല്‍കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ മുന്‍കൂട്ടി കണ്ട് പ്രതിരോധം തീര്‍ക്കുന്നതിന് മുന്‍പ് ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ രാജയോഗം ഗുണാനുഭവങ്ങള്‍ നേടിത്തരുന്നു. കന്നി മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ ആര്‍ക്കൊക്കെയാണ് രാജയോഗം ഫലം നല്‍കുന്നത് എന്ന് നോക്കാം.
ഗ്രഹസ്ഥിതി പ്രകാരം പറയുകയാണെങ്കില്‍ കന്നി 179നാണ് ശനി പൂരുരുട്ടാതി നക്ഷത്രത്തില്‍ നിന്നും വക്രഗതിയില്‍ ചതയത്തിലേക്ക് പ്രവേശിക്കുന്നത്. രാഹു മീനം രാശിയിലും കേതു കന്നി രാശിയിലും സ്ഥിതി ചെയ്യുന്നു. ശുക്രന് മാസത്തിന്റെ ആദ്യ പകുതിയില്‍ കന്നി രാശിയില്‍ ആണ് നില്‍ക്കുന്നത്. തുലാം രാശിയില്‍ പിന്നീട് പ്രവേശിക്കുന്നു. ഇത്തരത്തിലുള്ള ഗ്രഹനില അനുസരിച്ച് ഏതൊക്കെ രാശിക്കാരില്‍ ഗുണഫലങ്ങളും രാജയോഗഫലങ്ങളും കന്നി നല്കുന്നു എന്ന് നോക്കാം.

അശ്വതി
27 നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതി തന്നെയാണ് രാജയോഗത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഇവര്‍ക്ക് കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ കണ്ണുമഞ്ഞളിക്കുന്നതായിരിക്കും. കാര്യസിദ്ധിയും ധനവരവും ഇവരെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയമായതിനാല്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നതിനും ഉള്ള ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്കും രാജയോഗം തന്നെയാണ് കാത്തിരിക്കുന്നത്. സാമ്പത്തിക ഭദ്രത ഇവര്‍ക്കുണ്ടാവുന്നു. കൂടാതെ ഏത് കാര്യത്തിലും ആത്മവിശ്വാസവും വളരുന്നു. കലാകാരന്മാര്ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും പുരസ്കാരവും ലഭിക്കും. ബിസിനസ് യാത്രകള്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു . ജോലിയില്‍ സ്വയം തന്നെ മുന്നേറുന്നതിന് സാധിക്കുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും തൊഴില്‍ മേഖലയില്‍ നിങ്ങള്‍ എടുക്കുന്ന കൃത്യമായ തീരുമാനം പിന്നീട് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നേടിത്തരും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് എല്ലാ ഗ്രഹങ്ങളും അനുകൂല സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. പലപ്പോഴും വായ്പകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ചൊവ്വയുടെ സ്ഥാനം മാത്രം അല്പം ശ്രദ്ധിക്കണം. എന്നാല്‍ മറ്റ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പലപ്പോഴും ചൊവ്വയുടെ മോശം സ്ഥാനം നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ നല്‍കില്ല.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ലോട്ടറി അടിക്കുന്നതിനുള്ള ഭാഗ്യം വരെ കാത്തിരിക്കുന്നുണ്ട്. ചിട്ടിയും ലോട്ടറിയും ഉള്‍പ്പടെ ധനവരവ് വര്‍ദ്ധിക്കാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യ കാര്യങ്ങളും മികച്ചതായിരിക്കും. മാനസികാരോഗ്യവും ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ചെയ്യുന്ന ജോലിയില്‍ നിന്ന് പല ആനുകൂല്യങ്ങളും ലഭിക്കുന്നു. രാജയോഗഫലം നിമിത്തം സാമ്പത്തിക ക്ലേശങ്ങള്‍ ഒന്നൊഴിയാതെ ഇല്ലാതാവുന്നു. പല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ തടസ്സങ്ങളും ഇല്ലാതാവുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് വരാനിരിക്കുന്നത്. യാത്രകള്‍ സഫലമാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications