Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്! -
മെയ് 4-ലെ രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പെരുമഴക്കാലം, തൊട്ടതെല്ലാം പൊന്നാകും! -
ചന്ദ്രന്റെ തൃക്കേട്ട മാറ്റം: ഈ നക്ഷത്രക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
മെയ് 3 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഉയർച്ചയും; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കണ്ടകശനി അത്യുഗ്രഭാവത്തില്‍ ഈ നാളുകാരില്‍: പരീക്ഷണങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നിഴല്‍പോലെ കൂടെ
ശനിയുടെ ഏറ്റവും വലിയ രാശിമാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മാര്‍ച്ച് 29-നാണ് ശനി മീനം രാശിയിലേക്ക് മാറിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് വന്നിട്ടുണ്ട്. അത് പലതും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലേക്കാണ് കുതിക്കുന്നത്. ഗ്രഹസംക്രമണത്തിന്റെ ഫലമായി ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അധികശ്രദ്ധ നല്‍കേണ്ടതായി വരുന്നു. പലപ്പോഴും കണ്ടകശനി ബാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ കൊണ്ട് വരുന്നു. എത്രയൊക്കെ ശ്രദ്ധിച്ചാലും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധിയുടെ കാരണം പലപ്പോഴും ശനിദോഷം തന്നെയായിരിക്കും.
കണ്ടകശനി ബാധിക്കുന്നവരെങ്കില് അവര്‍ക്ക് വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ജാതകത്തിലെ ചന്ദ്രന്റെ സ്ഥാനമാണ് ശനിയുടെ ദോഷഫലങ്ങളെ ഇരട്ടിയാക്കുന്നത്. ശനി രണ്ടും, മൂന്നും, നാലും സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് കണ്ടകശനി രൂപം കൊള്ളുന്നത്. ഇത് മാനസികമായും ശാരീരികമായും എല്ലാം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് കണ്ടകശനി ബാധിച്ചിരിക്കുന്നത്, എന്തൊക്കെയാണ് ദോഷഫലങ്ങളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. കണ്ടകശനിയുടെ ദോഷഫലങ്ങള്‍ നിങ്ങളില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

അശ്വതി, ഭാരണി, കാര്‍ത്തിക (മേടക്കൂറ്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി നാലാംഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവരില്‍ അതുകൊണ്ട് തന്നെ കണ്ടകശനി ആരംഭിക്കുന്നു. കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ധനസംബന്ധമായ പ്രതിസന്ധികള്‍ നിങ്ങളിലുണ്ടാവുകയും ചെയ്യുന്നു. തര്‍ക്കങ്ങളും പ്രതിസന്ധികളും വിടാതെ ഇവരെ പിന്തുടരുന്നു. ആയുരാരോഗ്യത്തിന് വരെ തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും ഇവരില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു എന്നത് കൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.
രോഹിണി, മകയിരം, തിരുവാതിര (മിഥുനക്കൂറ്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അവരുടെ ഏഴാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ ഗതിമാറ്റം അത്ര പ്രതിസന്ധി ഉണ്ടാക്കുന്നില്ല. എങ്കിലും പ്രശ്നങ്ങള്‍ക്ക് കുറവുണ്ടാവില്ല എന്നതാണ് സത്യം. ബന്ധങ്ങളില്‍ പ്രതിസന്ധികളും സ്നേഹക്കുറവും പ്രശ്നങ്ങളും അനുഭവിക്കപ്പെടുന്നു. മനസ്സിന് യാതൊരു വിധത്തിലുള്ള സ്വസ്ഥതയും ലഭിക്കുന്നില്ല. ചെയ്യുന്ന കാര്യങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്.
പൂരം, ഉത്രം, അതം (കന്നിക്കൂറ്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പലപ്പോഴും ദോഷകരമായ മാറ്റങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശനി മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ടകശനിയുടെ ഉച്ചസ്ഥായിയിലാണ് പലപ്പോഴും ഇവരില്‍ മാറ്റങ്ങളുണ്ടാവുന്നത്. ഇത് വളരെയധികം പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പല കാര്യങ്ങളിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എങ്കിലും വര്‍ഷാവസാനത്തോടെ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ആക്കം ലഭിക്കുന്നു. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ബാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിശാഖം, അനിഴം, തൃക്കേട്ട (വൃശ്ചികക്കൂറ്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അത് കണ്ടകശനിയുടെ എല്ലാ ദോഷത്തേയും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തിക്കുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളിലേക്ക് എത്തിക്കും. കണ്ടകശനി ആരംഭമാണ് ഇവരില്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍, ധനനഷ്ടം, ജോലിനഷ്ടം എന്നിവയെല്ലാം ജീവിതത്തെ താറുമാറാക്കും. മാത്രമല്ല കുടുംബത്തില്‍ സന്തോഷമല്ലാത്ത അവസ്ഥയും ഉണ്ടാവുന്നു.
അവിട്ടം, ചതയം, പൂരുരുട്ടതി (കുംഭക്കൂറ്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി ലഗ്നഭാവത്തിലായതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇവരില്‍ കണ്ടകശനി അവസാനിക്കുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. ജീവിതത്തില്‍ നന്മകളും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കഷ്ടപ്പെടേണ്ടി വരും. ധനസംബന്ധമായ പല പ്രതിസന്ധികളും നിങ്ങള്‍ വരും ദിവസങ്ങളില്‍ അനുഭവിക്കേണ്ടതായി വരുന്നു. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും.
പുണര്‍തം, പൂയം, ആയില്യം (കര്‍ക്കടകക്കൂറ്):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി നാലാംഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കണ്ടകശനിയുടെ തുടക്കമാണ് ഇവരില്‍. ഇത് കുടുംബ ബന്ധങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കാം. കൂടാത സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന സമയമാണ് എന്നതും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications