Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Kalki 2898 AD:കാലം കാത്തിരിക്കുന്ന ദശാവതാരം, കലിയുഗത്തിലെ രക്ഷകന്‍; കല്‍ക്കി അവതരിച്ചോ?
ആരാധകര്‍ ഏറെ കാത്തിരുന്ന ഇതിഹാസ ചിത്രം Kalki 2898 AD തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന റോളുകളില്‍ എത്തുന്ന ഈ നാഗ് അശ്വിന്‍ സിനിമ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറുമെന്നാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും പ്രതീക്ഷിക്കുന്നത്.

സിനിമയുടെ പേരില്‍ തന്നെ അത് ചര്‍ച്ച ചെയ്യുന്ന പുരാണ കഥാപാത്രം ഏതാണെന്ന് വ്യക്തമാണ്. ലോകം കാത്തിരിക്കുന്ന, ഇനിയും അവതരിച്ചിട്ടില്ലെന്ന് കരുതപ്പെടുന്ന മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയെ കുറിച്ചുള്ള സിനിമയാണ് ഇത്. ലോകം തിന്മകളാല്‍ മലീമസമാക്കപ്പെട്ടപ്പോഴെല്ലാം പല രൂപങ്ങളില്‍ വിഷ്ണു ഈ ലോകത്ത് അവതരിച്ചിട്ടുണ്ട്. ദുഷ്ട ശക്തികളില്‍ നിന്നും മനുഷ്യരാശിയെ രക്ഷിച്ച് ലോകക്രമവും സമാധാനവും പുനസ്ഥാപിക്കുക എന്നതായിരുന്നു ഓരോ അവതാരത്തിന്റെയും ലക്ഷ്യം. ഇതേ ലക്ഷ്യവുമായി കലിയുഗത്തിന്റെ അവസാനം കല്‍ക്കി വന്നെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷേ അതെന്നാണ് എന്ന് ആര്‍ക്കുമറിയില്ല. കല്‍ക്കി ഈ ലോകത്ത് അവതരിച്ചുകഴിഞ്ഞുവെന്നും അദൃശ്യരൂപത്തിലോ മനുഷ്യരൂപത്തിലോ നമുക്കിടയില്‍ ഉണ്ടെന്നും പലരും വിശ്വസിക്കുന്നുണ്ട്. എന്താണിന്റെ സത്യാവസ്ഥ. കല്‍ക്കിയെ കുറിച്ച് ഇതുവരെ മനസ്സിലാക്കാത്ത ചില കാര്യങ്ങള്‍ പരിശോധിക്കാം.
ആരുമറിയാത്ത കല്‍ക്കി
നന്മയ്ക്ക് മേല്‍ തിന്മയുടെ ആധിപത്യമുണ്ടാകുമ്പോഴെല്ലാം വിഷ്ണു ഈ ലോകത്ത് അവതരിക്കുമെന്നും ദുഷ്ശക്തികളെ നിഗ്രഹിക്കുമെന്നുമാണ് വിശ്വാസം. ഹിന്ദു വിശ്വാസവും തത്വശാസ്ത്രവും അനുസരിച്ച് പത്ത് അവതാരങ്ങളാണ് വിഷ്ണുവിനുള്ളത്. അതില്‍ ഏറ്റവും ഒടുവിലത്തെ ദശാവതാരമാണ് ലോകം കാത്തിരിക്കുന്ന കല്‍ക്കി.
കല്‍ക്കി അവതാരം
കലിയുഗത്തിന്റെ അവസാനത്തിലും സത്യയുഗത്തിന്റെ തുടക്കത്തിലുമായാണ് കല്‍ക്കി അവതരിക്കുകയെന്ന് ഭാഗവതത്തില്‍ പറയുന്നു. കലിയുഗത്തില്‍ തിന്മയാല്‍ ലോകം അശുദ്ധമാകുമ്പോള്‍ മനുഷ്യരാശിയെ രക്ഷിക്കാനും പുതിയ സത്യയുഗത്തിന്റെ തുടക്കമിടാനും മനുഷ്യരൂപത്തില്‍ കല്‍ക്കി ഭഗവാന്‍ അവതരിക്കുമെന്നാണ് വിശ്വാസം.
ഹിന്ദുമതവിശ്വാസം അനുസരിച്ച് പ്രധാനമായും നാല് യുഗങ്ങളാണ് ഉള്ളത്. സത്യയുഗം, തേത്രായുഗം, ദ്വാപരയുഗം, കലിയുഗം. ദശാവതാരങ്ങളില്‍ സത്യയുഗത്തില്‍ മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം എന്നീ അവതാരങ്ങള്‍ ഉണ്ടായി. തേത്രായുഗത്തിലാണ് വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ എന്നീ അവതാരങ്ങള്‍ മനുഷ്യരൂപത്തില്‍ അവതരിച്ചത്. ദ്വാപരയുഗത്തിലാണ് ശ്രീകൃഷ്ണന്‍ അവതരിച്ചത്. ബുദ്ധനും ഇനി അവതരിക്കുമെന്ന് കരുതുന്ന കല്‍ക്കിയും ആണ് കലിയുഗത്തിലെ വിഷ്ണു അവതാരങ്ങള്‍.
കലിയുഗം തിന്മ കൊണ്ട് ദുസ്സഹമാകുമ്പോഴാണ് കല്‍ക്കി ഭഗവാന്‍ അവതരിക്കുകയെന്നാണ് വിശ്വാസം. വിശ്വാസം അനുസരിച്ച് ഇപ്പോള്‍ ലോകത്ത് കലിയുഗമാണ്. മുന്‍കാല കര്‍മ്മത്തിനനുസരിച്ചുള്ള ഫലങ്ങളാണ് കലിയുഗത്തില്‍ മനുഷ്യന് ലഭിക്കുക. വേദ ജ്യോതിഷം അനുസരിച്ച് ശനിയാണ് കര്‍മ്മഫലദാതാവ്. മുന്‍ജന്മങ്ങളിലെ കര്‍മ്മഫലം അനുസരിച്ച് ഈ ജന്മത്തില്‍ ശനി ജീവിതത്തില്‍ വെല്ലുവിളികളും നല്ല ഫലങ്ങളും നല്‍കുമെന്ന് ജ്യോതിഷം പറയുന്നു. ശനി പ്രതികൂലസ്ഥാനത്താണെങ്കില്‍ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടാകും.
കല്‍ക്കിയുടെ പ്രാധാന്യം
കല്‍ക്കിന്‍, കാര്‍ക്കി എന്നീ പേരുകളിലും പുരാണങ്ങളില്‍ കല്‍ക്കിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കലിയുഗത്തെ അവസാനിപ്പിച്ചുകൊണ്ട് വീണ്ടും സത്യയുഗത്തിന് തുടക്കമിടുകയെന്നതും കല്‍ക്കിയുടെ അവതാരലക്ഷ്യമാണ്. അധര്‍മ്മങ്ങളെ ഇല്ലാതാക്കി പുതിയൊരു ലോകത്തെ സൃഷ്ടിക്കുന്നതും കല്‍ക്കി ആയിരിക്കും.
പക്ഷേ, കല്‍ക്കിയുടെ അവതാരം സംബന്ധിച്ച് വിവിധ പുരാണങ്ങളില്‍ പല രീതിയിലുള്ള പ്രവചനങ്ങളാണ് കാണുന്നത്. ചില ഗ്രന്ഥങ്ങളില്‍ ഒരു അദൃശ്യശക്തിയായി കല്‍ക്കി തിന്മകള്‍ക്കെതിരെ പോരാടുമെന്ന് പറയുന്നു. എന്നാല്‍ മറ്റുചിലതില്‍ കല്‍ക്കി മനുഷ്യരൂപത്തില്‍ തന്നെ അവതരിക്കുമെന്നാണ് പറയുന്നത്. ഒരു സേനയുടെ തലവനായിരിക്കും കല്‍ക്കിയെന്നും അങ്ങനെ അധര്‍മ്മത്തിനെതിരെ പോരാടുമെന്നും ചില പുരാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. മിശിഹ, അപ്പോകാലിപ്‌സ്, മൈത്രേയ തുടങ്ങി പല മതങ്ങളിലുമുള്ള ആശയങ്ങളുമായും കല്‍ക്കിയെ താരതമ്യപ്പെടുത്തുന്നവരുണ്ട്.
കല്‍ക്കി എപ്പോള്‍, എവിടെ അവതരിക്കും?
വിശ്വാസം അനുസരിച്ച്, ശ്രാവണ മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി ദിനത്തിലായിരിക്കും പത്താമത്തെ അവതാരമായി വിഷ്ണു ഭൂമിയില്‍ ജനിക്കുക. ചില ഹിന്ദു പുരാണങ്ങളില്‍ കൃഷ്ണന്‍ ജനിച്ച് 21 പക്ഷങ്ങള്‍ക്ക് ശേഷം കല്‍ക്കി അവതരിക്കുമെന്ന് പറയുന്നു. എന്നാല്‍ മറ്റുചില ഗ്രന്ഥങ്ങളില്‍ മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണ അഷ്ടമിക്കായിരിക്കും കല്‍ക്കി ജനിക്കുക എന്നും പറയുന്നുണ്ട്.
ഭാഗവതത്തില്‍ കല്‍ക്കി അവതാരത്തെ കുറിച്ച് വൃക്തമായി പ്രതിപാദമുണ്ട്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വിഷ്ണുയശ്ശന്‍ എന്ന ബ്രാഹ്‌മണന്റെ പുത്രനായി കല്‍ക്കി ജനിക്കുമെന്നാണ് പറയുന്നത്.
കല്‍ക്കി പുരാണം
ഒരിക്കല്‍ അസുരന്മാര് ഭൃഗു മഹര്‍ഷിയുടെ ആശ്രമത്തില്‍ അഭയം തേടി. ഇതറിഞ്ഞ ദേവന്മാരും ദേവേന്ദ്രനും മഹര്‍ഷി ഇല്ലാത്ത സമയത്ത് നിരായുധരായ അസുരന്മാരെ ആക്രമിക്കാന്‍ തീരുമാനിച്ചു. ദേവന്മാരില്‍ നിന്ന് രക്ഷപ്പെടാന്‍ അസുരന്മാര്‍ ഭൃഗു മഹര്‍ഷിയുടെ പത്‌നിയായ കാവ്യമാതയുടെ അടുക്കലേക്ക് ചെന്നു. തന്റെ ശക്തി ഉപയോഗിച്ച് കാവ്യമാത ദേവന്മാരില്‍ നിന്നും അസുരരെ രക്ഷിച്ചു. തുടര്‍ന്ന് ഇന്ദ്രനും ദേവന്മാരും വിഷ്ണുവിന്റെ സഹായം ആവശ്യപ്പെട്ടു. വിഷ്ണു തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് അസുരന്മാരെ രക്ഷിച്ചതിന്റെ ശിക്ഷയായി കാവ്യമാതയുടെ ശിരസ്സ് ഛേദിച്ചു.
ഇതറിഞ്ഞ ഭൃഗു മഹര്‍ഷി കോപിച്ചു. മരണത്തിന്റെ വേദനയും പ്രിയപ്പെട്ടവരെ വിട്ടുപിരിയുമ്പോഴുണ്ടാകുന്ന ദുഃഖവും അറിയുന്നതിനായി പലതവണ ഭൂമിയില്‍ അവതരിക്കട്ടെയെന്ന് മഹര്‍ഷി വിഷ്ണുവിനെ ശപിച്ചു. ഈ ശാപത്താലാണ് മഹാവിഷ്ണു വീണ്ടും വീണ്ടും ഭൂമിയില്‍ പിറക്കുന്നതെന്നാണ് ഐതിഹ്യം.
കല്‍ക്കിയുടെ രൂപം
യോദ്ധാവിന്റെ രൂപത്തിലാണ് പുരാണങ്ങള്‍ കല്‍ക്കിയെ ചിത്രീകരിക്കുന്നത്. ദേവദത്തന്‍ എന്ന കുതിരയുടെ പുറത്ത് കയ്യില്‍ വാളേന്തി മുന്നേറുന്ന കല്‍ക്കി രൂപമാണ് പൊതുവെ പുരാണങ്ങളില്‍ ഉള്ളത്. കല്‍ക്കി വിഗ്രഹങ്ങളും ഇത്തരത്തില്‍ തന്നെയാണ്. കല്‍ക്കിയെ പൂജിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. കറുപ്പുസ്വാമിയെന്ന് അറിയപ്പെടുന്ന മൂര്‍ത്തി കല്‍ക്കി തന്നെയാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കല്‍ക്കിയെ ആരാധിച്ചാല്‍ കലിയുഗത്തില്‍ ആരോഗ്യവും സമ്പത്തും ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. എല്ലാ ദുരിതങ്ങളും ദുഷ്ടശക്തികളുടെ ആക്രമണവും ഒഴിയാനും കല്‍ക്കി ആരാധന സഹായിക്കുമെന്നും കരുതപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











