Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ആശിച്ച മാറ്റം ഫെബ്രുവരി തുടക്കത്തില്‍; കലാത്മക രാജയോഗം വഴിത്തിരിവാകും, ഭാഗ്യം ഇവര്‍ക്ക്
Kalatmak Rajyoga 2025:ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ നമ്മുടെ ജീവിതഗതിയെ സ്വാധീനിക്കുന്ന സുപ്രധാന സംഭവങ്ങളായാണ് വേദ ജ്യോതിഷം കരുതുന്നത്. 12 രാശികളാണ് ആകാശമണ്ഡലത്തില്‍ ഉള്ളത് . ഈ 12 രാശികളിലൂടെയും ഗ്രഹങ്ങള്‍ മാറി മാറി സഞ്ചരിക്കും. ഈ ചലനത്തിനിടയില്‍ ചില രാശികളില് ഒന്നിലധികം ഗ്രഹങ്ങള്‍ ഒന്നിച്ച് വരുന്ന സ്ഥിതിയുണ്ടാകും. അതാണ് ഗ്രഹസംയോഗങ്ങള്‍. ഗ്രഹസംയോഗങ്ങള്‍ നിമിത്തം രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും രൂപം കൊള്ളും. ചിലര്‍ക്ക് ജീവിതത്തില്‍ നല്ല സമയം വന്നുചേരുന്നതും ശുഭകാര്യങ്ങള്‍ സംഭവിക്കുന്നതും ഇത്തരം സുഭയോഗങ്ങളുടെ ഫലമാണ്.

ജനുവരി 28ന് ശുക്രന് തന്റെ ഉച്ചരാശിയായ മീനത്തിലേക്ക് എത്തുകയാണ്. ഒരു ഗ്രഹം ഏറ്റവും ശക്തിയാര്‍ജ്ജിക്കുന്നത് അതിന്റെ ഉച്ചരാശിയിലാണ്. ഫെബ്രുവരി ഒന്നിന് ചന്ദ്രനും കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് വന്നെത്തും. ഫെബ്രുവരി 3 വരെ ചന്ദ്രന് മീനം രാശിയില്‍ ആയിരിക്കും. വികാരങ്ങളെയും മാനസികമായ കഴിവുകളെയും സ്വാധീനിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. ആളുകള്‍ക്ക് സര്‍ഗാത്മകതയും കലാപരമായ കഴിവുകളും നല്‍കുന്നത് ചന്ദ്രനാണ്. അതേസമയം ശുക്രന് പ്രണയം, ആഡംബരം, സൗന്ദര്യം എന്നിവയെയും പ്രതിനിധീകരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങള്‍ ഒന്നുചേരുമ്പോള്‍ ഒരു ശുഭയോഗം രൂപപ്പെടുന്നു.
കലാത്മക രാജയോഗം
ശുക്ര-ചന്ദ്ര സംയോഗം കലാത്മക രാജയോഗമെന്ന ശുഭയോഗം സൃഷ്ടിക്കുന്നു. ചില രാശികളില് ജനിച്ചവര്‍ക്ക് ജീവിതം തന്നെ മാറുന്ന രീതിയിലുള്ള സൗഭാഗ്യങ്ങളാണ് ഇതെത്തുടര്‍ന്ന് ലഭിക്കുക. സര്‍ഗാത്മക, ആശയവിനിമയ രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ കാലയളവില്‍ സാധിക്കും. ഏതെല്ലാം രാശികള്‍ക്കാണ് ഫെബ്രുവരിയിലെ കലാത്മക രാജയോഗത്തിന്റെ പ്രയോജനങ്ങള്‍ ലഭിക്കുക എന്നറിയാം.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കലാത്മക രാജയോഗത്തിലൂടെ ശുഭസമയം വന്നെത്തും. ഈ രാശിയുടെ ലഗ്ന ഭാവത്തില്‍ രൂപം കൊള്ളുന്ന രാജയോഗം ജീവിതത്തില്‍ അടിമുടി മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്ഷകാകും. പുതിയ ജോലി ലഭിക്കാനിടയുണ്ട്. പങ്കാളിയുടെ പരിപൂര്‍ണ്ണ പിന്തുണ ഇക്കാലയളവില്‍ ഇവര്‍ക്കുണ്ടാകും. കൂടാതെ മീനം രാശിക്കാരുടെ ബിസിനസ് ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ലാഭം കൂടുകയും പുതിയ മേഖലകളിലേക്ക് ബിസിനസ് വളരുകയും ചെയ്യും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം വളരെ സന്തോഷകരവും പുതിയ മാറ്റങ്ങളുടെ സമയവുമാകും. അവിവാഹിതര്‍ക്ക് യോജിക്കുന്ന വിവാഹാലോചനകള്‍ വരും. മീനം രാശിക്കാരുടെ ആരോഗ്യം തൃപ്തികരമായി തുടരും. ആഹാരനിയന്ത്രണത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ശുക്രന്റെയും ചന്ദ്രന്റെയും സംയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് കലാത്മക രാജയോഗം രൂപപ്പെടുന്നത്. മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് യോജിച്ച കോഴ്സുകള്‍ തിരഞ്ഞെടുക്കും. ഉദ്യോഗസ്ഥര്‍ കരിയറില്‍ വിജയവും നേട്ടങ്ങളും സ്വന്തമാക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഇക്കാലയളവില്‍ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക അച്ചടക്കത്തിലൂടെ സമ്പാദ്യം വളര്‍ത്താന്‍ കഴിയും. പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാനും അവരുമായുള്ള ബന്ധം ദൃഢമാക്കാനും സാധിക്കും. വൃശ്ചികം രാശിക്കാരുടെ ആരോഗ്യം ഇക്കാലയളവില്‍ ഭദ്രമായിരിക്കും. ബന്ധങ്ങളില്‍ ആവേശവും ഉത്സാഹവും നിറയും. പല ജോലികളും ദൗത്യങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കലാത്മക രാജയോഗത്തിലൂടെ ഫെബ്രുവരി തുടക്കം തന്നെ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന മറ്റൊരു രാശി കര്‍ക്കിടകമാണ്. കര്‍ക്കിടകം രാശിയുടെ ഭാഗ്യവുമായി ബന്ധപ്പെട്ട രാശിയിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ പല ദൗത്യങ്ങളും ജോലികളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കും. ജോലിസ്ഥലത്ത് കഠിനാധ്വാനവും കഴിവുകളും അംഗീകരിക്കപ്പെടും. പ്രമോഷന് ലഭിക്കാനും പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. ജോലിസംബന്ധമായും ബിസിനസ് സംബന്ധമായും യാത്രകള്‍ വേണ്ടിവരും. കൂടാതെ മതപരമായ ചടങ്ങുകളിലോ ദൗത്യങ്ങളിലോ ഭാഗമാകും. ഈ കാലയളവില്‍ പദ്ധതിയിട്ടിരുന്ന പല കാര്യങ്ങളും നടക്കും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. ജീവിത വിജയം ഉണ്ടാകുന്ന കാലമായിരിക്കും ഇത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
