Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജലദാനത്തിന് പേരുകേട്ട ജ്യേഷ്ഠ മാസം, ഗംഗാദേവിയുടെയും ശനിദേവന്റെയും പ്രിയ മാസം
മെയ്-ജൂണ്‍ മാസങ്ങളിലായി വരുന്ന ഹിന്ദി കലണ്ടറിലെ മൂന്നാമത്തെ മാസമാണ് ജ്യേഷ്ഠ മാസം. അത്യുഷ്ണ സമയത്ത് വരുന്ന മാസമായതിനാല്‍ കഠിന മാസങ്ങളില്‍ ഒന്നായാണ് ജ്യേഷ്ഠ മാസം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ മാസത്തില്‍ ജലത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ജല സംരക്ഷണവും ജലദാനവുമെല്ലാം നടത്തപ്പെടുന്ന മാസമാണിത്. പുണ്യ നദികളെ ആരാധിക്കുന്ന ഗംഗ ദസറ, ജലപാനമില്ലാതെയുള്ള നിര്‍ജല ഏകാദശി എന്നിവ ആചരിക്കുന്നതും ജ്യേഷ്ഠ മാസത്തിലാണ്. മെയ് 22 വെളളിയാഴ്ചയാണ് ജ്യേഷ്ഠമാസം ആരംഭിച്ചത്. ജൂണ്‍ 21ന് ഈ മാസം അവസാനിക്കും.

മതപരമായുള്ള പ്രാധാന്യം
ഹിന്ദുമതം ജ്യേഷ്ഠ മാസത്തിന് പ്രത്യേക പ്രാധാന്യം നല്കുന്നു. ഹനുമാന്, സൂര്യദേവന്, വരുണ ദേവന് എന്നിവരെയാണ് ഈ മാസത്തില്‍ പ്രധാനമായും ആരാധിക്കുന്നത്. ഇവരെ യഥാവിധി ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. ജ്യേഷ്ഠമാസങ്ങള് ആഗ്രഹപൂര്‍ത്തീകരണത്തിനും ഉത്തമമാസമാണ്. ജ്യേഷ്ഠ മാസത്തിലെ ചൊവ്വാഴ്ചകള്‍ക്ക് പ്രത്യേകം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ചൊവ്വാഴ്ചകളില്‍ ഹനുമാനെ ഭജിച്ച് വ്രതമെടുക്കുന്നത് നല്ലതാണ്.
സനാതന ധര്‍മ്മം അനുസരിച്ച് പല ഉപവാസങ്ങളും ആഘോഷങ്ങളും നടക്കുന്ന ഒരു മാസമാണിത്. വെയിലിന്റെ കാഠിന്യം മൂര്‍ച്ഛിക്കുകയും സസ്യലതാദികള്‍ ഉണങ്ങിപ്പോകുകയും ചെയ്യുന്ന കാലമായതിനാല്‍ ഈ സമയത്ത് ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും വെള്ളമൊഴിക്കുന്നത് പുണ്യകരമായി കരുതുന്നു. പുരാണങ്ങള്‍ പറയുന്നതനുസരിച്ച് ഭഗവാന് വിഷ്ണുവിനെയും വിഷ്ണുപാദത്തില്‍ നിന്ന് ഉത്ഭവിക്കുന്നുവെന്ന് കരുതപ്പെടുന്ന ഗംഗയെയും ആരാധിക്കുന്നത് ശുഭകരമാണ്. ഗംഗാനദി ഭൂമിയിലേക്ക് ഒഴുകാന്‍ തുടങ്ങിയത് ജ്യേഷ്ഠ മാസത്തിലാണെന്നാണ് വിശ്വാസം. ഈ ദിവസം ഗംഗ ദസറയെന്ന പേരില്‍ ആഘോഷിക്കുന്നു. ഇതുകൂടാതെ ശനിദേവന്റെ ജനനവും ജ്യേഷ്ഠമാസത്തിലാണെന്നാണ് വിശ്വാസം. ഇക്കാരണങ്ങള്‍ കൊണ്ട് ജ്യേഷ്ഠ മാസം ഹിന്ദുക്കള്‍ക്ക് വളരെ പ്രധാനപ്പെട്ട മാസമാകുന്നു.
ജ്യേഷ്ഠ മാസത്തില്‍ ജലം ദാനം നല്‍കുന്നതിന്റെ പ്രാധാന്യം
ജ്യേഷ്ഠ മാസത്തിലെ ഏറ്റവും പുണ്യകരമായ പ്രവൃത്തികളിലൊന്ന് ജലദാനമാണ്. ജലമില്ലാതെ ജീവിക്കുക അസാധ്യമാണ്. അതിനാല്‍ ജലത്തിന് ആവശ്യം വര്‍ധിക്കുന്ന ജ്യേഷ്ഠ മാസത്തില്‍ ജലദാനം നടത്തുന്നത് പ്രത്യേകം പുണ്യമാണ. വേനല്‍ക്കാലത്ത് കൊടുംചൂടില്‍ ആകാശത്ത് പറക്കുന്ന പക്ഷികള്‍ക്ക് ഉദ്യാനത്തിലോ വീട്ടുമുറ്റത്തോ ഒരു പാത്രത്തില്‍ ഒരല്‍പ്പം ജലം കരുതിവെക്കാം. അതുപോലെ തന്നെ മൃഗങ്ങള്‍ക്കും കുടിവെള്ളത്തിന് സാഹചര്യമൊരുക്കുക. പക്ഷിമൃഗാദികളെ സേവിക്കുന്നത് ജ്യോതിഷപ്രകാരം ശുഭഫലദായകമാണ്. ജലം കൂടാതെ ശര്‍ക്കര, എള്ള്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ അശരണര്‍ക്ക് ദാനം ചെയ്യുന്നതിലൂടെ പിതൃദോഷം അകറ്റാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നു.
ജ്യേഷ്ഠ മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍
മെയ് 23- വൈശാഖ പൗര്‍ണ്ണമി വ്രതം
മെയ് 26-സങ്കഷ്ഠി ചതുര്‍ത്ഥി
ജൂണ്‍ 2- അപ്ര ഏകാദശി
ജൂണ്‍ 4- പ്രദോഷ വ്രതം
ജൂണ്‍ 6- ജേഷ്ഠ അമാവാസി
ജൂണ്‍ 15 - മിഥുന സംക്രാന്തി
ജൂണ്‍ 18 - നിര്‍ജല ഏകാദശി
ജൂണ്‍ 19 - പ്രദോഷ വ്രതം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
