Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
വ്യാഴം മൂന്ന് വട്ടം ഗതിമാറുന്നു; 2025-ല്‍ വര്‍ഷാവസാനം വരെ നേട്ടങ്ങള്‍ ഈ 5 രാശിക്കാര്‍ക്ക്
വ്യാഴത്തിന്റെ രാശിമാറ്റവും ഗതിമാറ്റവും ഓരോ രാശിക്കാരിലും സമ്പത്ത്, വിദ്യാഭ്യാസം, ജോലി, സന്തോഷം എന്നിവയെ ബാധിക്കുന്നുണ്ട്. 2025-ല്‍ വ്യാഴം ഇടവത്തിലേയ്ക്കും, ഇടവത്തില്‍ നിന്നും മിഥുനം, കര്‍ക്കിടകം എന്നീ രാശികളിലേയ്ക്ക് അടുപ്പിച്ച് മാറുകയാണ്.

അതിനാല്‍, 2025 വര്‍ഷത്തില്‍ 5 രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ വര്‍ഷാവസാനം വരൈ നിലനില്ക്കും. ഈ ഭാഗ്യം സിദ്ധിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ മേടം രാശിക്കാര്‍ക്ക് 2025 നല്ലൊരു വര്‍ഷമായിരിക്കും. സാമ്പത്തികപരമായി അഭിവൃദ്ധി ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ ഉയര്‍ച്ച നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പല പ്രോജക്ടുകളും സ്വയം ഏറ്റെടുത്ത് നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തികപരമായി മെച്ചപ്പെടും. നല്ല ശമ്പളം ലഭിക്കും. നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ, ജോലിയേയും ബിസിനസ്സിനേയും ഇത് വളരെയധികം സഹായിക്കുന്നതാണ്. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടായിരിക്കും. ആത്മീയ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല വര്‍ഷമാണ്.
മിഥുനം
വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ ജോലി കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികപരമായി നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, സമൂഹത്തില്‍ നിങ്ങളുടെ വില വര്‍ദ്ധിക്കും. പലരും പല കാര്യങ്ങള്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ നല്ല ഐക്യം ഉണ്ടായിരിക്കും. പരസ്പരം പല നേട്ടങ്ങളും സ്വന്തമാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. നേതൃത്വ മികവ് നിങ്ങളെ ജോലി സ്ഥലത്ത് പല നേട്ടങ്ങള്‍ക്കും വഴിയൊരുക്കും. ജോലിയില്‍ വളര്‍ച്ച ഉണ്ടായിരിക്കും. നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. വീട്ടുകാരുമായും ബന്ധുക്കളുമായും ഐക്യം വര്‍ദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. ബന്ധുക്കളുടെ സഹായത്താല്‍ പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ നല്ല സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളുമായുള്ള സ്നേഹവും സൗഹൃദവും വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നല്ല ലാഭം പ്രതീക്ഷിക്കാം. വീടുപണി വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. ബാങ്കില്‍ പുതിയതായി പല നിക്ഷേപങ്ങളും നടത്താന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഇവര്‍ക്കുണ്ട്. പണം ലാഭിക്കാന്‍ ശ്രദ്ധിക്കും. ഇത് സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സഹായിക്കും.
ധനു
വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല വര്‍ഷമായിരിക്കും 2025. പ്രതീക്ഷിച്ച കോഴ്സില്‍ അഡ്മിഷന് ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് വളരെ നല്ല കാലമാണ്. കൂടാതെ, ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വന്നു ചേരും. സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
