Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇടവത്തില്‍ വ്യാഴത്തിന്റെ വക്രചലനം; 12 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന അത്ഭുത പ്രതിഭാസം, പൊന്നും പണവും ഇവർക്ക്
വേദ ജ്യോതിഷ പ്രകാരം, ഇടവത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴം വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ ഈ ഗതിമാറ്റത്തിലൂടെ ചില രാശിക്കാര്‍ക്ക് തലവര മാറാന്‍ ആരംഭിക്കുകയാണ്. ആവോളം പൊന്നും പണവും ഇവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. കൂടാതെ, ആഗ്രഹിച്ച പല കാര്യങ്ങളും ഇവര്‍ക്ക് നടത്തിയെടുക്കാന്‍ സാധിക്കും. ഈ യോഗം ലഭിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മേടം
നിലവില്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിങ്ങള്‍ക്ക് നല്ലരീതിയില്‍ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കും. പ്രവര്‍ത്തന മികവ് നിങ്ങള്‍ക്ക് പലവിധത്തിലുള്ള അംഗീകാരങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കും. പുതിയ വീട് വാങ്ങാന്‍ യോഗം കാണുന്നുണ്ട്. വാടക ഇനത്തില്‍ നല്ലൊരു തുക ലഭിക്കാന്‍ യോഗം. പുതിയ ആഭരണങ്ങള്‍ വാങ്ങിക്കും. ബന്ധുക്കളെ സഹായിക്കും. സ്ഥലകച്ചവടം നടത്തുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. ജോലി നോക്കുന്നവര്‍ക്കും അനുകൂല സമയമാണ് വരാനിരിക്കുന്നത്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ വഴി കൂടുതല്‍ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ സാധിക്കും. നല്ലൊരു തുക സമ്പാദ്യമായി നിക്ഷേപിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നല്ല നേട്ടങ്ങള്‍ ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. കുടുംബസമേതം യാത്രകള്‍ ചെയ്യും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കും. നിലവില്‍ ജോലി നോക്കുന്നവര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. പഠനത്തില്‍ മികവ് കാണിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള പല വസ്തുക്കളും വാങ്ങിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കും. പലരില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.
ഇടവം
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊമോഷന് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. ജോലി നോക്കുന്നവര്‍ക്ക് ആഗ്രഹിച്ച മേഖലയില്‍ ജോലിയ്ക്ക് കയറാന്‍ സാധിക്കുന്നതാണ്. വിദേശ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉചിതമായ സമയമാണ്. പുറത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് ജോലി ലഭിക്കും. സുഹൃത്തുക്കള്‍ വഴി ധനം കയ്യില്‍ വന്ന് ചേരുന്നതാണ്. പുതിയ വീട്, വാഹനം എന്നിവ വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം കാണുന്നുണ്ട്. സ്ഥല കച്ചവടം ചെയ്യുന്നവര്‍ക്ക് ഇത് അനുയോദ്യമായ സമയമാണ്. കൃഷിക്കാര്‍ക്കും ഇത് നല്ല സമയമാണ്. സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത് കൂടുതല്‍ ധനം വരാന്‍ സഹായിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്കും നല്ലസമയമാണിപ്പോള്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
