Latest Updates
-
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ
ഒക്ടോബര്‍ 16 മുതല്‍ 26 വരെ വ്യാഴത്തിന്റെ ഗതിമാറ്റത്താല്‍ എല്ലാം ഗുണകരമായി ഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ഇവര്‍
വേദ ജ്യോതിഷപ്രകാരം, വ്യാഴം മകയിരം നക്ഷത്രത്തിലേയ്ക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവില്‍ നിരവധി രാശിക്കാര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യും. അത്തരത്തില്‍ ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

വൃശ്ചികം
ഈ രാശിക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെയധികം പ്രശംസിക്കപ്പെടും. എല്ലാവരും നിങ്ങളുടെ നല്ലവശങ്ങള്‍ മാത്രം കാണാന്‍ ആരംഭിക്കും. ഇതിലൂടെ തൊഴിലിടത്തിലും അതുപോലെ, സമൂഹത്തിലും പലവിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. വ്യാപാരികള്‍ക്കും ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നല്ല നാളുകളാണ് വരാനിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ഐക്യം വര്‍ദ്ധിക്കും. കുടുംബ കലഹങ്ങള്‍ പലതും ഇല്ലാതാകും. നിലവില്‍ ശത്രുക്കളായിരുന്നവര്‍ നിങ്ങളുടെ മിത്രങ്ങളാകും. പല കാര്യത്തിലും ഇവരുടെ സഹായവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
മകരം
വ്യാഴം മകയിരം നക്ഷത്രത്തിലേയ്ക്ക് നീങ്ങുന്നതിനാല്‍ മകരം രാശിക്കാര്‍ക്ക് ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നതാണ്. സാമ്പത്തികപരമായി നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഒരു പരിധിവരെ തീര്‍പ്പാക്കാന്‍ സാധിക്കും. ആരോഗ്യ കാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. പുതിയ സാമ്പത്തിക പദ്ധതികളുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. നല്ലരീതിയില്‍ പഠനകാര്യത്തില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പരാജയം വരെ നേരിട്ടേക്കാം.
മീനം
വ്യാഴത്തിന്റെ മാറ്റം മീനം രാശിക്കാര്‍ക്കും ചെറിയ രീതിയില്‍ ഗുണകരമാണ്. പ്രത്യേകിച്ച്, ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്താന്‍ സാധിക്കും. നിലവിലെ ബാധ്യതകള്‍ ഒരുപരിധിവരെ തീര്‍ക്കും. പുതിയതായി ലോണ്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഇടവം
ആത്മീയ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. മക്കളുമൊത്ത് ചെറിയ യാത്രകള്‍ ചെയ്യാന്‍ സാധിക്കും. വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണിത്. പഠനത്തില്‍ മികവ് കാണിക്കാന്‍ സാധിക്കും. പല സ്കോളര്‍ഷിപ്പുകളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നിലവില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
