Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
മാസാവസാനം വ്യാഴം മകയിരത്തില്‍: 20 മുതല്‍ കരിയറും, സമ്പത്തും, ധനവും നേടുന്നവര്‍
ജ്യോതിഷ പ്രകാരം ഓരോ രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും അനുകൂലമായി മാറുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും എന്താണ് എങ്ങനെയാണ് അത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് അറിയുന്നില്ല. ഓഗസ്റ്റ് 20-നാണ് വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് മാറുന്നത്. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ വരുന്ന ചില രാശിക്കാരുണ്ട്. അഞ്ച് രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
വ്യാഴത്തിന്റെ ശുഭസാന്നിധ്യം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സാമ്പത്തിക നേട്ടവും, ധനപരമായ നേട്ടവും ജോലിയിലെ ഉയര്‍ച്ചയും ദാമ്പത്യ ജീവിതവും എല്ലാം മികച്ചതായി മാറുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. മാസാവസാനം അഥവാ ഒാഗസ്റ്റ് 20- മുതല്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവുന്ന സമയം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മകയിരം രാശിയിലേക്കുള്ള സംക്രമണം അനുകൂല ഫലങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും ഇവരുടെ രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. പല കാര്യത്തിലും വിജയം നേടുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല പുതിയ വരുമാന സ്രോതസ്സ് തേടി എത്തുന്നു. ഓഫീസിലെ ജോലിയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അഭിനന്ദനങ്ങള്‍ തേടി എത്തുന്നു. പണം സമ്പാദിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഏത് കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മകയിരം രാശിയിലേക്കുള്ള മാറ്റം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും വ്യക്തി ബന്ധങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ജീവിത പങ്കാളിക്ക് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കാന്‍ സാധിക്കും. അത് മാത്രമല്ല വിദേശയാത്ര നടത്തുന്നതിനും അതിനുള്ള സാഹചര്യങ്ങളും അനുകൂലമായി വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം ഇല്ലാതാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളാണ് ഈ സമയം നിങ്ങളെ തേടി എത്തുന്നതും. അതുകൊണ്ട് തന്നെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യത നിസ്സാരമല്ല. ചിലപ്പോള്‍ ഒരു ഞൊടിയിടക്കുള്ളില്‍ നിങ്ങള്‍ക്ക് മാറ്റം സംഭവിക്കാം.
കന്നിരാശി
മകയിരം നക്ഷത്രത്തില്‍ വ്യാഴം വരുന്നത് കന്നി രാശിക്കാര്‍ക്ക് ധനലാഭത്തിന് വഴിയൊരുക്കും. സമൂഹത്തില്‍ നിങ്ങളുടേതായ ഒരു ഇടം കണ്ടെത്തുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല പുതിയ വരുമാന മാര്‍ഗ്ഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഓഹരി വിപണിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ മികച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഭാവിയില്‍ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യവും നിങ്ങള്‍ക്കുണ്ട്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമായത് കൊണ്ട് തന്നെ ഈ ദിനങ്ങള്‍ മികച്ചതാണ്
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ വ്യാഴത്തിന്റെ നക്ഷത്രമാറ്റത്തിന്റെ സ്വാധീനത്താല്‍ അവരുടെ ജോലിയില്‍ പല വിധത്തിലുള്ള അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് വിവിദ സ്ഥലങ്ങളില്‍ നിന്ന് മികച്ച ഓഫറുകള്‍ ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിലും സാമ്പത്തിക ലാഭം ഉണ്ടാവും. ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുകയും അതില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ് ആരംഭിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അതിന് സാധിക്കുന്ന സമയമാണ് എന്നതാണ് സത്യം. തടഞ്ഞ് വെച്ചിരിക്കുന്ന പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല തടസ്സങ്ങളും നിങ്ങള്‍ക്ക് മാറി ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമാണ് വ്യാഴത്തിന്റെ നക്ഷത്രമാറ്റം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന് നക്ഷത്രമാറ്റം പലവിധത്തിലുള്ള അനുഗ്രഹങ്ങള്‍ നല്കുന്നു. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാവുന്നു. പലപ്പോഴും തര്‍ക്കമുണ്ടായാല്‍ അതില്‍ നിന്ന് പരിഹാരം കാണുന്നതിനും അതില്‍ ജീവിതം മാറി മറിയുന്നതിനും ഉള്ള സാധ്യതയുണ്ട്. പലപ്പോഴും ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ജീവിത മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം മികച്ചതായത് കൊണ്ട് തന്നെ ജീവിതം മെച്ചപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


