Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
വ്യാഴം രോഹിണി നക്ഷത്രത്തിലേക്ക്: ജൂണ്‍ 28 മുതല്‍ ആരംഭിക്കും നല്ലകാലം 3 രാശിക്ക്
Jupiter transit in Rohini 2024: വ്യാഴത്തിന്റെ നക്ഷത്രമാറ്റം ജ്യോതിഷപ്രകാരം പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാക്കുന്നു. അനുകൂലവും പ്രതികൂലവുമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഇത് വഴി ലഭിക്കും. എങ്കിലും ഈ നക്ഷത്രമാറ്റം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. വ്യാഴം വര്‍ഷത്തില്‍ ഒരിക്കലാണ് രാശിമാറുന്നത്. 12 വര്‍ഷത്തിനുള്ളില്‍ ഒരു രാശിയിലാണ് പ്രവേശിക്കുന്നത്. അതായത് വ്യാഴത്തിന്റ 12 രാശിയിലും സഞ്ചാരം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി 12 വര്‍ഷമാണ് എടുക്കുന്നത്. എന്നിരുന്നാലും വ്യാഴത്തിന്റെ നക്ഷത്രമാറ്റം അനുസരിച്ച് ചില രാശിക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
നിലവില്‍ വ്യാഴം രോഹിണി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 28 ന് വ്യാഴം രോഹിണി നക്ഷത്രത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. അപ്പോള്‍ ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ സാന്നിധ്യം പലപ്പോഴും രോഹിണിയില്‍ ഓഗസ്റ്റ് 20 വരെ ഉണ്ടാവുന്നു. ഇത് മൂന്ന് രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴു കരിയറിലും പണത്തിന്റെ കാര്യത്തിലും എല്ലാം രോഹിണിയിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം അനുകൂലമാക്കി മാറ്റുന്നു. ഏതൊക്കെ രാശിക്കാരാണ് അനുകൂലഫങ്ങള് നല്‍കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലെ രണ്ടാം ഭാവത്തിലേക്കുള്ള പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വേഗത്തില്‍ പലപ്പോഴും നേട്ടങ്ങള്‍ തേടി വരുന്നു. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ നേട്ടങ്ങളും ഉണ്ടാവുന്നു. വരുമാന മാര്‍ഗ്ഗം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കാരണം അതിന് പിന്നില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുന്നതാണ്. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
മിഥുനം രാശി
സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കുന്നു. നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അതിന് ഏറ്റവും അനുകൂലമായ സമയമാണ് നിങ്ങള്‍ക്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള നഷ്ടവും സംഭവിക്കുകയില്ല. മാനസികാരോഗ്യം വര്‍ദ്ധിക്കുകയും ക്ഷീണം കുറയുകയും ചെയ്യുന്നു. ജോലിക്ക് വേണ്ടി തിരയുന്നവരാണെങ്കില്‍ അതിന് ഏറ്റവും അനുകൂലമായ സമയമാണ്. വിജയം നിങ്ങള്‍ക്കൊപ്പം തന്നെ എപ്പോഴും നിലനില്ക്കുന്നു. തൊഴിലില്ലായ്മ നിങ്ങളില്‍ നിന്ന് അകന്ന് പോവുന്നു. ആഗ്രഹിക്കുന്നത് പോല ജീവിതം മാറി മറിയുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്കും വ്യാഴത്തിന്റെ നക്ഷത്രമാറ്റം ഗുണകരമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ജോലിയില്‍ നിങ്ങളെ തേടി അംഗീകാരം എത്തുന്നു. നിങ്ങളുടെ ജീവിതം ഉത്തരവാദിത്വത്തോടെ മുന്നോട്ട് പോവുന്നു. ബോസിന് നിങ്ങളെക്കുറിച്ചും നിങ്ങളുടെ ജോലിയെക്കുറിച്ചും നല്ല അഭിപ്രായമായിരിക്കും ഉണ്ടാവുന്നത്. പലപ്പോഴും വിദേശയാത്ര സ്വപ്നം കാണുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമായിരിക്കും. പലപ്പോഴും സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ആദരവ് വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യവും മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ് വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള മാറ്റം.
തുലാം രാശി
രോഹിണിയുടെ രണ്ടാം ഭാവത്തില്‍ വ്യാഴത്തിന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നു. പലപ്പോഴും കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം തന്നെ സഫലമാവുകയും ചെയ്യുന്നു. സാമ്പത്തികമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. ആരോഗ്യവും മികച്ചതായിരിക്കും. ശരിക്കും രാജയോഗ തുല്യമായ നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ ജോലികളിലും വിജയം കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അച്ഛന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
