Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വ്യാഴമാറ്റം സര്വ്വസൗഭാഗ്യം നല്കും നക്ഷത്രക്കാര്: എവിടേയും നേട്ടങ്ങള്
സര്വ്വസൗഭാഗ്യവും സന്തോഷവും എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല് ചില ഗ്രഹമാറ്റത്തിലൂടെ അത് അനുകൂല ഫലങ്ങള് ഉണ്ടാക്കുകയും സര്വ്വ സൗഭാഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും. അത്തരത്തില് ഒരുഗ്രഹമാണ് വ്യാഴം. വ്യാഴം ജാതകത്തില് അനുകൂല സ്ഥാനത്താണെങ്കില് ആ വ്യക്തിക്ക് ജീവിതത്തില് സര്വ്വസൗഭാഗ്യം ഉണ്ടാവുന്നു. വലിയ വിജയങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങള്ക്കും ഒരു പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഇതേ പ്രാധാന്യം വ്യാഴത്തിനും ഉണ്ട്. എല്ലാ ഗ്രഹങ്ങളും ഒരു പ്രത്യേക സമയം എത്തുമ്പോള് അതിന്റെ രാശി മാറുന്നു. വ്യാഴം എപ്പോഴും അനുകൂല ഫലങ്ങള് നല്കുമ്പോള് ശനിയുടെ മാറ്റം നമ്മളെ പ്രതിസന്ധിയിലും ആക്കുന്നു. വ്യാഴം ഇടവം രാശിയിലേക്ക് ചലിക്കുമ്പോള് പക്ഷേ ചില നക്ഷത്രക്കാരില് അനുകൂല മാറ്റങ്ങളുണ്ടാവുന്നു.

വ്യാഴത്തിന്റെ പ്രത്യേകത
വ്യാഴത്തിന്റെ പ്രത്യേകത വളരെ മികച്ച മാറ്റങ്ങള് നല്കുന്നതാണ്. ശുഭഗ്രഹമായി കണക്കാക്കുന്നത് കൊണ്ട്തന്നെ മികച്ച മാറ്റങ്ങള് വ്യഴം നിങ്ങള്ക്ക് നല്കുന്നു. സമ്പത്ത്, ദാമ്പത്യം, വിദ്യാഭ്യാസം, ഐശ്വര്യം, എന്നിവയെല്ലാം തന്നെ വ്യാഴം പ്രദാനം ചെയ്യുന്നതാണ്. ഇടവം രാശിയിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം എന്തൊക്കെ ഫലങ്ങളാണ് നല്കുന്നതെന്ന് നോക്കാം.
ഇടവക്കൂറ്
ഇടവക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് വ്യാഴത്തിന്റെ രാശിമാറ്റം അനുകൂലമായ പല മാറ്റങ്ങളിലേക്കും വിരല് ചൂണ്ടുന്നു. ജോലിയില് ശമ്പള വര്ദ്ധനവും ഉത്തരവാദിത്വങ്ങള് കൃത്യമായി ചെയ്ത് തീര്ക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സഹപ്രവര്ത്തകരില് നിന്നുള്ള പൂര്ണ പിന്തുണ നിങ്ങളില് സന്തോഷവും ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. വരുമാന സ്രോതസ്സുകള് പല കോണില് നിന്നും വന്നു ചേരുന്നു.
കര്ക്കിടകക്കൂറ്
കര്ക്കിടകക്കൂറില് വരുന്ന മൂൂന്ന നക്ഷത്രക്കാര്ക്ക് പല വഴി ഭാഗ്യം വന്ന് ചേരുന്നു. ബിസിനസിലെ പുരോഗതി ജീവിതത്തില് സന്തോഷവും സമാധാനവും സാമ്പത്തിക നേട്ടവും നല്കുന്നു. ഓഹരിവിപണിയിലും ലോട്ടറി ഭാഗ്യവും ഇവരെ തേടി എത്തുന്നു. നിക്ഷേപങ്ങള്ക്ക് എന്തുകൊണ്ടും അനുയോജ്യമായ സമയമാണ്. ഭാവിയില് നിങ്ങള് ആഗ്രഹിക്കുന്ന തരത്തിലുളള സാമ്പത്തിക മാറ്റങ്ങള് കൊണ്ടു വരാം. പ്രമോഷനും ജോലിയിലെ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നു. അത്രയധികം മെച്ചം ഈ നക്ഷത്രക്കാര്ക്കുണ്ടാവുന്നു.
കന്നിക്കൂറ്
കന്നിക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്കും ഭാഗ്യം ഉദിച്ച് നില്ക്കുന്നു. ഒരു തരത്തിലും ഇവര് പണത്തിന്റെ കാര്യത്തില് മാറിച്ചിന്തിക്കേണ്ടി വരുന്നില്ല. കാരണം അത്രയധികം സാമ്പത്തിക നേട്ടങ്ങള് ഈ സംക്രമണം നിമിത്തം നിങ്ങള്ക്കുണ്ടാവുന്നു. ജോലിയില് സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്ക്ക് അതിനുള്ള അനുകൂല സമയമാണ്. വിവാഹം നടക്കുകയും പ്രണയിക്കുന്നവര്ക്ക് അനുകൂല മാറ്റങ്ങള് ഉണ്ടാവുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം ഒത്തു ചേരുന്നതിനും മംഗള കര്മ്മങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്യുന്നു.
ധനുക്കൂറ്
ധനുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാരിലും വ്യാഴം അതിന്റെ ഗുണങ്ങള് നല്കുന്നു. ഈ സംക്രമണം ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ജീവിതം അത്രമേല് സുന്ദരമായി മാറുന്നു. സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങള്ക്ക് മരുന്ന് കഴിക്കുന്നവരുടെ അവസ്ഥയില് അനുകൂല മാറ്റങ്ങള് വരുന്നു. കാര്യതടസ്സങ്ങളെല്ലാം നീങ്ങി ഐശ്വര്യമുള്ള ഒരു സമയമായി മാറുന്നു. നിയമ സംബന്ധമായ കാര്യങ്ങളില് നേട്ടങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
