Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഒരു വര്‍ഷത്തിന് ശേഷം വ്യാഴത്തിന്റെ രാശിമാറ്റം: ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും
ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ അതില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഓരോ രാശിക്കാരേയും നക്ഷത്രക്കാരേയും എല്ലാം ബാധിക്കുന്നു. ദുരിതം അനുഭവിച്ചിരുന്നവരെങ്കില് അവര്‍ക്ക് അത് മാറുകയും നല്ല സമയമെങ്കില്‍ ഇവര്‍ക്ക് ദോഷസമയവും ഉണ്ടാവുന്നു. ഒരു വര്‍ഷമാണ് വ്യാഴം ഒരു രാശിയില്‍ നില്‍ക്കുന്നത്. 12 വര്‍ഷമാണ് വ്യാഴം 12 രാശിക്കാരേയും സഞ്ചരിക്കുന്നതിന് എടുക്കുന്ന സമയം. 2024 മെയ് 1-ന് മേടം രാശിയില്‍ നിന്ന് വ്യാഴം ഇടവം രാശിയിലേക്ക് മാറുന്നു.
മെയ് 1-ന് ശേഷം ഒരു വര്‍ഷം നിങ്ങള്‍ക്ക് വ്യാഴം നല്കുന്ന ഫലങങളെക്കുറിച്ച് നമ്മള് വായിച്ച് കഴിഞ്ഞു. എന്നാല്‍ ഇത് ചിലരില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഓരോ രാശിക്കാരും ഇതനുസരിച്ച് ദോഷപരിഹാരങ്ങള്‍ നടത്തേണ്ടതുണ്ട്. നവഗ്രഹങ്ങളെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വ്യാഴഗ്രഹദോഷ പരിഹാരത്തിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വ്യാഴം ഉന്നത വിജയവും നേട്ടവും നല്കുന്നു. ചെറിയ ക്ലേശങ്ങള്‍ ജീവിതത്തെ ബാധിക്കുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. നവഗ്രഹക്ഷേത്രത്തില്‍ പോവുകയും വ്യാഴത്തെ പ്രാര്‍ത്ഥിക്കുകയും വേണം. കൂടാതെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാരില്‍ വ്യാഴത്തിന്റെ സുപ്രധാന മാറ്റം ചെറിയ അനുകൂല മാറ്റങ്ങള്‍ നല്കുന്നു. ഇവര്‍ക്ക് കുടുംബത്തില്‍ സന്തോഷം നല്കുന്നു. പലപ്പോഴും സന്താനങ്ങളെക്കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിവാഹിതര്‍ക്ക് അവരുടെ വിവാഹത്തിന്റെ കാര്യത്തിലെ തടസ്സങ്ങള്‍ അകലുന്നു. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി ദിനവും വ്യാഴത്തിന്റെ മൂലമന്ത്രം ജപിക്കുകയും, വ്യാഴത്തിനെ ആരാധിക്കുകയും വേണം. പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുന്നതിനും ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം പലപ്പോഴും ചിലവുകളും ദുരിതങ്ങളും ആണ് സമ്മാനിക്കുന്നത്. ഇത് പിന്നീടങ്ങോട്ട് ഒരു വര്‍ഷത്തോളം നില്ക്കുന്ന ദുരിതങ്ങള്‍ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവരുടെ ദോഷ പരിഹാരത്തിന് വേണ്ടി നമുക്ക് വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ മഞ്ഞ വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം ഏറെ ഉത്തമമായ ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ജോലിയില്‍ ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാവുന്നു. ഇതിനെ പരിഹരിക്കുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി നമുക്ക് നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുമെങ്കിലും പലപ്പോഴും സാമ്പത്തിക ഞെരുക്കത്തിനുള്ള സാധ്യത കാണുന്നു. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക, വ്യാഴത്തിന് വേണ്ടി വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക എന്നിവയാണ് ചെയ്യേണ്ട കാര്യങ്ങള്‍. ഇത് എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ജീവിതത്തില്‍ ഇല്ലാതാക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് വ്യാഴം അവരുടെ ദുരിതസ്ഥാനത്ത് നിന്ന് ഭാഗ്യസ്ഥാനത്തേക്കാണ് മാറുന്നത്. അതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങളും നിങ്ങളിലുണ്ടാവുന്നു. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. എങ്കിലും ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി നിങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ തീര്‍ത്ഥയാത്ര നടത്തുന്നതും നല്ലതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് വ്യാഴം കഷ്ടകാലത്തിന്റെ സ്ഥാനത്തേക്കാണ് മാറുന്നത്. ഇത് ദൈവാധീനം എറ്റവും കുറഞ്ഞ സമയമാണ് എന്നതാണ് സത്യം. ദാനധര്‍മ്മങ്ങള്‍ നടത്തുന്നും വ്യാഴത്തിന്റെ ദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി വഴിപാടുകള്‍ നടത്തുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യസ്ഥാനത്താണ് വ്യാഴം വരുന്നത്. ഇത് കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും ഈശ്വരാധീനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ദോഷങ്ങളെ അകറ്റി ഗുണഫലങ്ങള്‍ നല്‍കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് ദിനവും ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കാവുന്നതാണ്. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇതിലൂടെ നമുക്ക് ഇല്ലാതാക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം ദോഷമാണ് പലപ്പോഴും ജീവിതത്തില്‍ നല്‍കുന്നത്. പല കാര്യങ്ങളും പ്രതിസന്ധിയില്‍ ആവുന്ന ഒരു സമയമാണ്. ദൈവാധീനം വര്‍ദ്ധിപ്പിക്കുന്നതിനും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി വ്യാഴാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാടുകള്‍ സമര്‍പ്പിക്കാം. മഞ്ഞപ്പട്ട് സമര്‍പ്പിക്കുന്നതും എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ദോഷഫലങ്ങളെ ഇല്ലാതാക്കി ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ദൈവാധീനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും നവഗ്രഹക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. കൂടാതെ പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുന്നതും നല്ലതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വ്യാഴം സമാധാനവും സന്തോഷവും നല്കുന്ന സ്ഥാനത്താണ്. ധനപരമായി പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും അകറ്റുന്നതിനും ഗുണഫലങ്ങള്‍ക്കും വേണ്ടി നിങ്ങള്‍ക്ക് മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കാം. വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ക്ലേശങ്ങളും ദു:ഖങ്ങളുമാണ് വ്യാഴത്തിന്റെ രാശിമാറ്റം നല്‍കുന്നത്. ഇവര്‍ ദൈവാധീനം വര്‍ദ്ധിപ്പിക്കുന്നതിനും ദോഷപരിഹാരത്തിനും വേണ്ടി വിഷ്ണു ക്ഷേത്രത്തിലോ അല്ലെങ്കില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ വഴിപാടുകള്‍ സമര്‍പ്പിക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
