Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
വ്യാഴം രാശിമാറുമ്പോള്‍ മെയ് 2- മുതല്‍ ഒരു വര്‍ഷം 12 രാശിക്കും ഗുണദോഷഫലങ്ങള്‍
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അതിന്റെ രാശിമാറുന്നുണ്ട്. ഓരോ രാശിയിലും സംഭവിക്കുന്ന മാറ്റങ്ങള്‍ 12 രാശിയിലും 27 നക്ഷത്രക്കാരിലും അനുകൂല പ്രതികൂല മാറ്റങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ഗ്രഹങ്ങള്‍ രാശിമാറുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദോഷഫലങ്ങള്‍ക്ക് പരിഹാരവും ചിലരില്‍ ദോഷം അനുഭവിക്കുന്നവര്‍ക്ക് ഗുണഫലങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. വ്യാഴം 12 രാശിക്കാരിലും അനുകൂല മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമാണ്. 12 രാശിയിലും വ്യാഴം സഞ്ചരിക്കുന്നതിന് 12 വര്‍ഷം എടുക്കുന്നു. അതുകൊണ്ടാണ് ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത്.
വ്യാഴം അതിന്റെ രാശിമാറി ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ് മെയ് മാസത്തില്‍ ഈ സമയം ചില രാശിക്കാരില്‍ അനുകൂല ഫലവും ചിലരാശിക്കാരില്‍ പ്രതികൂലഫലവും ഉണ്ടാവുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടതെന്നും ആരെല്ലാം സന്തോഷിക്കണം എന്നും നമുക്ക് നോക്കാം. വ്യാഴത്തിന്റെ ദോഷത്തെ ഇല്ലാതാക്കുന്നതിനും മഞ്ഞവസ്ത്രം ദാനം ചെയ്യുന്നതും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും നല്ലതാണ്. രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ നോക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ അവരുടെ രണ്ടാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പഠന കാര്യങ്ങളിലും ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. മാനസികമായി അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ധൈര്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങളും ജോലിയില്‍ ശമ്പള വര്‍ദ്ധനവും എല്ലാം മികച്ച മാറ്റത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു
ഇടവം രാശി
ഇടവം രാശിക്കാരില്‍ വ്യാഴം 12-ല്‍ നിന്ന് ജന്മരാശിയിലേക്കാണ് വരുന്നത്. ഇവര്‍ക്ക് ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. അനാവശ്യമായുണ്ടാവുന്ന ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്, സാമ്പത്തികമായി വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ബുദ്ധിമുട്ടുകള്‍ ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിക്കുന്ന അവസ്ഥയാണുണ്ടാവുന്നത്. വിവാഹിതരുടെ കാര്യത്തില്‍ സന്തോഷമുള്ള മാറ്റങ്ങളുണ്ടാവും.
മിഥുനം രാശി
മിഥുനം രാശിക്കാരില്‍ വ്യാഴം പലപ്പോഴും ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്രാര്‍ത്ഥനകളും വഴിപാടുകളും കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ ദോഷഫലങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സമയമായിരിക്കുകയില്ല. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് 12 വര്‍ഷത്തിലെ ഏറ്റവും മികച്ച സമയമാണ് ഉള്ളത്. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. ദീര്‍ഘകാലമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്ഥാനക്കയറ്റവും നേട്ടങ്ങളും ഇങ്ങോട്ട് തേടി വരുന്നു. ദീര്‍ഘകാലമായുണ്ടാവുന്ന മാറ്റങ്ങളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ബിസിനസ് നേട്ടങ്ങളുണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍പരമായ പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ തന്നെ തുടരുന്നതിന് ശ്രദ്ധിക്കണം. ജോലി മാറുമ്പോള്‍ അത് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. പ്രാര്‍ത്ഥന മുടക്കരുത്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. ദൈവീക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഭാഗ്യസ്ഥാനത്തേക്കാണ് വ്യാഴം മാറുന്നത്. സാമ്പത്തികമായി പലവിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. മക്കളുടെ നേട്ടത്തില്‍ നിങ്ങള്‍ അഭിമാനിക്കുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂലമാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴം അതിന്റെ എല്ലാ മാറ്റങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന സമയമാണ്. സാമ്പത്തിക നഷ്ടങ്ങളും കടബാധ്യതകളും ഉണ്ടായേക്കാം. ദോഷങ്ങളെ പരിഹരിക്കുന്നതിനുള്ള വഴി തേടേണ്ടതാണ്. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കം. നഷ്ടവും ബാധ്യതകളും ജീവിതത്തില്‍ വന്നു ചേരാം. ഇത് ജീവിതത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴം ഏഴാം സ്ഥാനത്തേക്കാണ് വരരുന്നത്. ഇതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങളുണ്ടാവും. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ഈശ്വരാധീനമുള്ള കാലമാണ് എന്നത് കൊണ്ട് തന്നെ ചെയ്യുന്നതെല്ലാം വിജയിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം കാര്യങ്ങളെല്ലാം തന്നെ മന്ദഗതിയിലേക്ക് ആക്കുന്നു. സാമ്പത്തിക ഞെരുക്കം വര്‍ദ്ധിക്കുകയും പൊതുവേ പ്രതിസന്ധികളിലേക്ക് എത്തുകയും ചെയ്യുന്നു. പലപ്പോഴും ഒരേ കാര്യം നടന്ന് കിട്ടുന്നതിന് വേണ്ടി പലപ്പോഴായി പരിശ്രമിക്കേണ്ടി വരുന്നു. വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് വഴി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നു. സന്താനങ്ങളുടെ കാര്യത്തില്‍ ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സ്ഥാനമാറ്റം അനുകൂലമായ നിരവധി ഫലങ്ങള്‍ നല്‍കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യവും വന്ന് ചേരുന്നു. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ബന്ധുക്കളുടെ സഹായം പല കാര്യങ്ങളിലും പല കോണില്‍ നിന്നും ലഭിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മൂന്നില്‍ നിന്ന് നാലാം ഭാവത്തിലേക്കാണ് വ്യാഴം മാറുന്നത്. കുടുംബത്തില്‍ സമാധാനം വര്‍ദ്ധിക്കുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വാഹനയോഗം കാണുകയും ചെയ്യുന്നു. പൊതുവേ ദൈവാധീനമുള്ള കാലമാണ്. ധനപരമായി നേട്ടങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴം മൂന്നാം ഭാവത്തിലേക്കാണ് മാറുന്നത്. ഇത് പല വിധത്തില്‍ നിങ്ങളില്‍ പ്രതികൂല മാറ്റങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തികമായി പ്രതിസന്ധികള്‍ സൃഷ്ടിക്കേണ്ടി വരുന്ന ഒരു അവസ്ഥ രൂപപ്പെടുന്നു. പുതിയ ബിസിനസ് ആരംഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കില്ല. ശ്രീകൃഷ്ണ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം. മന:സമാധാനം നഷ്ടപ്പെടുന്ന പല അവസ്ഥകളും ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications









