വ്യാഴം രാശിമാറുമ്പോള്‍ മെയ് 2 മുതല്‍ 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം

വ്യാഴം എന്നത് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഗ്രഹമാണ്. വ്യാഴം അതിന്റെ രാശിമാറുന്നത് 12 വര്‍ഷം കൊണ്ടാണ്. വ്യാഴം ഓരോ രാശിയിലും സഞ്ചരിക്കുമ്പോള്‍ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. വ്യാഴം രാശിമാറുമ്പോള്‍ ഗുണഫലങ്ങളും ദോഷഫലങ്ങളും നല്‍കുന്നുണ്ട്. ഗ്രഹനിലപ്രകാരം വ്യാഴത്തിന്റെ സ്ഥാനം നല്ലതാണെങ്കില്‍ അത് നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു.

തടസ്സങ്ങളെ മറികടന്ന് ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് സഹായിക്കുന്നതാണ് വ്യാഴം. നവഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ ഈശ്വരാംശം ഉള്ളതും വ്യാഴത്തിനാണ്. സര്‍വ്വേശ്വരകാരകന്‍ എന്നാണ് വ്യാഴത്തെ പറയുന്നത്. മേടക്കൂറ് മുതല്‍ മീനക്കൂറ് വരെയുള്ള 27 നക്ഷത്രക്കാരെ എപ്രകാരം വ്യാഴമാറ്റം സ്വാധീനിക്കുന്നു എന്ന് നോക്കാം.

Jupiter Transit In Taurus

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴം പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു. ഇടവം രാശിയിലേക്ക് മാറുന്നതിനാല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. ആശയവിനിമയ ശേഷി വര്‍ദ്ധിക്കുകയും അര്‍ഹമായ അംഗീകാരം തേടി എത്തുകയും ചെയ്യും. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ സ്വതന്ത്ര ചുമതല നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന അവസരവും ഈ സമയം ഉണ്ടാവുന്നു.

ഇടവക്കൂറ് ( കാർത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴം അതിന്റെ ജന്മരാശിയിലേക്കാണ് സംക്രമിക്കുന്നത്. പലപ്പോഴും ഇവര്‍ക്ക് അത്ര അനുകൂല ഫലങ്ങളല്ല ഈ മാറ്റം നല്‍കുന്നതും. പലപ്പോഴും സ്ഥലം മാറ്റത്തിനുള്ള സാധ്യതയുണ്ട്. ജോലി ഉപേക്ഷിക്കുന്നത് എറ്റവും വലിയ മണ്ടത്തരം ആയിരിക്കും. എങ്കിലും തരക്കേടില്ലാത്ത വരുമാനം പ്രതീക്ഷിക്കാവുന്നതാണ്. വിവാഹിതര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്നു. വസ്തുതര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നു.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണർതം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല തരം നേട്ടങ്ങള്‍ വ്യാഴം നല്‍കുന്നു. ക്ഷേത്ര സംബന്ധിയായ കാര്യങ്ങള്‍ക്ക് അനുകൂലാവസരങ്ങള്‍ ഉണ്ടാവും. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. വിദേശയാത്രക്ക് യോഗം കാണുന്നു. മാത്രമല്ല വിദേശത്ത് താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ തുടരുന്നതിനും സാധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു വ്യാഴത്തിന്റെ മാറ്റം.

കര്‍ക്കിടകക്കൂറ് ( പുണർതം1/4 , പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പതിനൊന്നാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ഉള്ള സാധ്യതയുണ്ട്. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇഷ്ടസ്ഥലത്തേക്ക് ജോലി മാറ്റവും മറ്റും ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഇത് വിവാഹത്തിലേക്ക് എത്തുന്നു. സന്താനസൗഭാഗ്യവും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വ്യാഴം നല്‍കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന മാറ്റം ഇവര്‍ക്ക് അതില്‍ കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു. ബാധ്യത പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ പിണക്കവും ഇണക്കവും ഒരുപോല ഉണ്ടാവുന്നു.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യഭാഗം)
ഇഷ്ടസ്ഥാനമായ ഒന്‍പതാം ഭാവത്തിലേക്കാണ് വ്യാഴം അതിന്റെ സ്ഥാനം മാറുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവാം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ കര്‍മ്മരംഗത്തുണ്ടാവാം. പ്രയത്‌നം ഫലം കാണുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. വിവാഹം, സന്താനസൗഭാഗ്യം എന്നിവ നിങ്ങള്‍ക്കുണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര മുക്കാല്‍, ചോതി, വിശാഖം, ആദ്യപാദം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാവും. പ്രയത്‌നങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ആയിരിക്കും ഫലം നല്‍കുന്നത്. കൂട്ടുകച്ചവടത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ട്. യാത്രകള്‍ പലപ്പോഴും അനുകൂലമായി വരുന്നു. രാഷ്ട്രീയപരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തിക സഹായം പല കോണില്‍ നിന്നും ലഭിക്കുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
ആറാംഭാവത്തില്‍ നിന്ന് വ്യാഴം ഏഴാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. വ്യാഴത്തിന്റെ രാശിമാറ്റം അനുകൂലമായ പല ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. അതെല്ലാം തന്നെ ലാഭകരമായ മാറ്റങ്ങള്‍ തന്നെയായിരിക്കും. ഔദ്യോഗിക ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവും. ഊഹക്കച്ചവടത്തില്‍ വിജയം കണ്ടെത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. അതെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങളായിരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഇവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്ന അവസരങ്ങള്‍ വ്യാഴം നല്‍കുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങള്‍ കൊണ്ട് വരും. ശമ്പള വര്‍ദ്ധനവും പ്രമോഷനും എല്ലാം വ്യാഴം നിങ്ങള്‍ക്ക് നല്‍കുന്നു. സാമ്പത്തിക സഹായം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. വീട് പണി പുനരാരംഭിക്കുന്നതിനും അതില്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപാദം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക രംഗത്ത് അനുകൂലമാറ്റങ്ങള്‍ നിരവധിയാണ്. പൊതുവേ കടം വാങ്ങിയതെല്ലാം തിരിച്ച് കൊടുക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ഒരു കുടുംബ ജീവിതമായിരിക്കും ഇവരുടേത്.

കുംഭക്കൂറ് (അവിട്ട ആദ്യ പാദം ചതയം, പൂരുരുട്ടാതി മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം അനുകൂല പ്രതികൂല മാറ്റങ്ങള്‍ നല്‍കുന്നു. ഗുണദോഷ സമ്മിശ്രമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ ഈ സമയം കാത്തിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികാവസ്ഥ അറിഞ്ഞ് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി ആദ്യകാല്‍ ഭാഗം, ഉത്രട്ടാതി, രേവതി)
ഈ മൂന്ന് നക്ഷത്രക്കാരിലും അവര്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ഒരുപോലെ കൊണ്ട് വരാന്‍ സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങളായിരിക്കും ഉണ്ടാവുന്നത്. സന്തോഷത്തിന്റെ ആകെത്തുകയാണ് വ്യാഴം നിങ്ങള്‍ക്ക് നല്‍കുന്നത്. എന്തുകൊണ്ടും മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, April 16, 2024, 12:45 [IST]
X
Desktop Bottom Promotion