Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
വ്യാഴം മകയിരത്തിലെത്തുമ്പോള്, രാശിപ്പലകയില്‍ തെളിയും അപൂര്‍വ്വയോഗം ഈ രാശിക്കാര്‍ക്ക്
ദേവഗുരുവാണ് വ്യാഴം, വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും അനുകൂലമായ പല നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും അപ്രതീക്ഷിതമായുണ്ടാവുന്ന മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യാഴം ഒരു വര്‍ഷമാണ് ഒരു രാശിയില്‍ തന്നെ തുടരുന്നത്. അതുകൊണ്ട് തന്നെ 12 രാശികളും ചുറ്റി വരുന്നതിന് 12 വര്‍ഷമെടുക്കുന്നതിനാല്‍ വ്യാഴവട്ടക്കാലം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ ചെറിയ മാറ്റം പോലും വളരെ വലിയ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
വ്യാഴത്തിന്റെ രാശിമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പല മാറ്റങ്ങളും നമുക്കുണ്ടാവും എന്ന് പറഞ്ഞു കഴിഞ്ഞു. എന്നാല്‍ രാശിമാറ്റത്തില്‍ മാത്രമല്ല നക്ഷത്രമാറ്റത്തിന്റെ അടിസ്ഥാനത്തിലും വ്യാഴത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. മകയിരം നക്ഷത്രത്തിലേക്കാണ് വ്യാഴം ഇപ്പോള്‍ മാരുന്നത്. 2024 നവംബര്‍ വരെ വ്യാഴം മകയിരം നക്ഷത്രത്തില്‍ തന്നെ തുടരുന്നു. സെപ്റ്റംബര്‍ 22-ന് വ്യാഴം നക്ഷത്രമാറ്റം നടത്തുന്നതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം കാത്തിരിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

വ്യാഴത്തെ കണക്കാക്കുന്നത്
ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിലുണ്ടാവുന്ന ചെറിയ മാറ്റം പോലും ഗുണപ്രദമായി മാറുന്നു. ഐശ്വര്യം, ഭാഗ്യം, സമ്പത്ത്, സമാധാനം എന്നിവയുടെ കാരകനാണ് വ്യാഴം എന്ന് പറയുന്നത്. സെപ്റ്റംബര്‍ 22 രാത്രി 7.14-നാണ് വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് മാറുന്നത്. ഒക്ടോബര്‍ 26 വരെ വ്യാഴം മകയിരം നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ തുടരുന്നു. 27 നക്ഷത്രക്കാരില്‍ അഞ്ചാമത്തെ നക്ഷത്രമാണ് മകയിരം. ഈ നക്ഷത്രമാറ്റം 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ലഭിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴം അതിന്റെ രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ വളരെ മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ എപ്പോഴും ഭാഗ്യം നിങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രം നല്കുന്ന സമയമായിരിക്കും എന്നതാണ് സത്യം. വിദേശത്ത് യാത്ര നടത്തുന്നതിന് വേണ്ടി പദ്ധതിയിടുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. പലപ്പോഴും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്ത് പോവുന്നതിനും സ്ഥിരതാമസമാക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. സ്വപ്നസാക്ഷാത്കാരത്തിന് ഉള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാഗ്യം നിങ്ങളെ ഏത് അവസ്ഥയിലും പൂര്‍ണമായും പിന്തുണക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മകയിരം നക്ഷത്രത്തിലേക്കുള്ള മാറ്റം രണ്ടാം പാദത്തിലാണ് സംഭവിക്കുന്നത്. ഈ രാശിയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. മാത്രമല്ല കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി പലപ്പോഴും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും നല്ല സമയമാണ് ഇപ്പേള്‍. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. ശമ്പള വര്‍ദ്ധനവും പ്രമോഷനും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇപ്പോള്‍ സംഭവിക്കുന്ന നക്ഷത്രമാറ്റം ഗുണപരമായ പല നേട്ടങ്ങള്‍ക്കും കാരണമാകുന്നു. ധനം, സ്ഥാനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് നിങ്ങളെ തേടി എത്തുന്നു. സുഖസൗകര്യങ്ങള്‍ മെച്ചപ്പെടും. പലപ്പോഴും സംസാരത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ജീവിതമേ മാറി മറിയുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


