Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
12 വര്‍ഷങ്ങള്‍ക്ക് ശേഷം ബുധന്റ രാശിയിലേക്ക് വ്യാഴം; പ്രശസ്തിയിലേക്ക് കുതിക്കുന്ന രാശിക്കാര്‍ ഇവര്‍
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അറിവിന്റെയും ആത്മീയതയുടെയും കാരണഭൂതനാണ് ശുക്രന്. നവഗ്രഹങ്ങളില്‍ ശനി കഴിഞ്ഞാല്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹവും വ്യാഴമാണ്. ഇപ്പോള്‍ ഇടവം രാശിയിലാണ് വ്യാഴം ഉള്ളത്. അടുത്ത മാസം കൂടി അതേ സ്ഥാനത്ത് വ്യാഴം തുടരും. എന്നാല്‍ 2025 തുടക്കത്തില്‍ ദേവഗുരുവായ വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഏതാണ്ട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്യാഴം ബുധന്റെ രാശിയായ മിഥുനത്തിലേക്ക് എത്തുന്നത്. രാശിചക്രത്തിലെ 12 രാശികളില് ഗുണദോഷസമ്മിശ്രഫലങ്ങള്‍ ഈ രാശിമാറ്റത്തിലൂടെ സംഭവിക്കും.

എന്നാല്‍ മൂന്ന് രാശികളില് ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ ഈ രാശിമാറ്റം നല്ലകാലത്തിന് തുടക്കമേകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമാകും. കാരണം വ്യാഴം തുലാം രാശിയുടെ ഒമ്പതാം ഭാവത്തിലാണ രാശിമാറ്റം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ കരുത്തില്‍ തുലാം രാശിക്കാര്‍ ജീവിതത്തില്‍ വളര്‍ച്ച സ്വന്തമാക്കും. ഇവര്‍ക്ക് ആത്മീയതില്‍ താല്‍പ്പര്യം വര്‍ധിക്കുന്ന സമയം കൂടിയാണിത്. ആത്മീയകര്മ്മങ്ങളിലും മംഗളകാര്യങ്ങളിലും പങ്കുകൊള്ളും. വിദ്യാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകളില്‍ വിജയം നേടും. പഠനകാര്യങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന സമയമായിരിക്കും ഇത്. ആരോഗ്യം തൃപ്തികരമായിരിക്കും. ഊര്‍ജ്ജത്തോടെയും ഉത്സാഹത്തോടെയും കാര്യങ്ങള്‍ ചെയ്യും. സമൂഹത്തില്‍ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി യാത്രകള്‍ പോകും. ഏറെക്കാലമായി മാറ്റിവെച്ച ചില ജോലികള്‍ പൂര്‍ത്തിയാക്കും.
മേടം
വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ മേടം രാശിയില്‍ ജനിച്ച ആളുകള്‍ ജീവിതത്തില്‍ അനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നണയാന്‍ പോകുകയാണ്. ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് വ്യാഴം രാശിമാറ്റം നടത്തുന്നത്. സഹോദരങ്ങളുടെ സഹായവും സഹകരണവും അനുഭവവേദ്യമാകുന്ന കാലയളവ് ആയിരിക്കും ഇത്. തന്റേടവും ധൈര്യവും കൂടും. ധനവിഷയങ്ങളില്‍ ആശങ്കകള്‍ അകലും. ബിസിനസ് വിപുലപ്പെടുത്താനുള്ള തീരുമാനമെടുക്കും, അത് പ്രാവര്‍ത്തികമാക്കും. ഉദ്യോഗസ്ഥര്‍ക്ക് വരുമാനം വര്‍ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. മേടം രാശിയുടെ ഒമ്പത്, 12 ഭാവങ്ങളുടെ അധിപനാണ് വ്യാഴം. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ തുണ ഒരപ്പമുണ്ടാകും.സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും സമ്പാദ്യം വളരുകയും ചെയ്യും. ആഗ്രഹങ്ങളെല്ലാം സാധ്യമാക്കും.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റകാലം ശുഭകരമാണ്. കാരണം വ്യാഴം ഈ രാശിയുടെ നാലാം ഭാവത്തിലാണ് രാശിമാറ്റത്തിന് തയ്യാറെടുക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സുഖവും സമൃദ്ധിയും വര്‍ധിക്കും. സമൂഹത്തില്‍ അറിയപ്പെടുന്നതിനുള്ള യോഗമുണ്ടാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കും. ബിസിനസുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തും. ഇവയെല്ലാം ബിസിനസ് വളര്‍ച്ചയെ സഹായിക്കും. ഉന്നതരുമായി പരിചയപ്പെടാനും അതിലൂടെ വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications