Latest Updates
-
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില്‍ നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
വ്യാഴം മിഥുനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍
Jupiter transit in Gemini 2025: വ്യാഴത്തിന്റെ മഹാമാറ്റം സംഭവിക്കാന്‍ പോവുകയാണ്. അതിനെത്തുടര്‍ന്ന് ലോകത്തും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഓരോ നക്ഷത്രത്തിലും ഓരോ രാശിയിലും ഇതിന്റെ പ്രഭാവം സംഭവിക്കുന്നു. പൊതുവേ ജ്ഞാനത്തിന്റേയും വളര്‍ച്ചയുടേയും ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ മാറ്റങ്ങളും ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വ്യാഴത്തിന്റെ മഹാമാറ്റത്തിനാണ് ഇപ്പോള്‍ ജ്യോതിഷ ലോകം സാക്ഷിയാവുന്നത്. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും വ്യാഴത്തിന്റെ രാശിമാറ്റം നിമിത്തം സംഭവിക്കുന്നു.
മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. മിഥുനം രാശിയിലേക്കാണ് ഇപ്പോള്‍ വ്യാഴം സ്ഥാനംമാറുന്നതും. ഇത് പല വിധത്തിലാണ് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ബാധിക്കുന്നത്. സാമ്പത്തികമായും കരിയറിലും ദാമ്പത്യ ജീവിതത്തിലും എന്ന് വേണ്ട ജീവിതത്തിലെ ഏത് മേഖലകളിലും എത്രത്തോളമാണ് വ്യാഴത്തിന്റെ മാറ്റം സ്വാധീനം ചെലുത്തുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലേക്ക് എത്തിക്കുന്നു. സഹോദരന്‍മാരുമായുള്ള ആത്മബന്ധം മികച്ചതായിരിക്കും. കൂടാതെ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് എറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല തരത്തിലുള്ള യാത്രകളും നടത്തുന്നതിന് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ വ്യാഴത്തിന്റെ മാറ്റം നിമിത്തം സംഭവിക്കുന്നു. പലപ്പോഴും സമ്പാദ്യം, നിക്ഷേപം എന്നിവയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അനുകൂല സമയമാണ്. ഭാവി സുരക്ഷിതമാവുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അമിതമായി ഉണ്ടാവുന്ന ചിലവുകള്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യം നിസ്സാരമാക്കരുത്. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ വ്യാഴത്തിന്റെ രാശിമാറ്റം നിമിത്തം ഉണ്ടാവുന്നു. നിങ്ങളുടെ ഭാഗ്യം തിളങ്ങുന്ന സമയമാണ്. ശുഭാപ്തി വിശ്വാസം കൂടുതലുള്ളതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഗുണപരമായി മാറുന്നു. ആരോഗ്യം നിസ്സാരമല്ല. അത് പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. സമൃദ്ധിയിലേക്ക് കൈപിടിച്ച് കയറുന്ന കാര്യമാണ് എന്നത് ശ്രദ്ധേയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. പലപ്പോഴും ഇവയെല്ലാം തന്നെ വൈകാരികമായ പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ആത്മീയകാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ചിന്താശേഷി വര്‍ദ്ധിക്കുന്നതിനാല്‍ കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സൗഹൃദങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കപുത്. ആശങ്കകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് പഠിക്കണം. സുഹൃത്തുക്കളുടെ ഉപകാരം നിങ്ങളെ കൂടുതല്‍ ശക്തരാക്കും. മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു, ആരോഗ്യം നിസ്സാരമാക്കരുത്. വ്യാഴത്തിന്റെ രാശിമാറ്റത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്ന സമയമാണ് എ്ന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പല വിധത്തിലാണ് നിങ്ങളെ അംഗീകാരം തേടി എത്തുന്നത്. ശക്തമായ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പ്രൊഫഷണല്‍ ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്. പലപ്പോഴും കടം നല്‍കിയ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും പലപ്പോഴും പ്രതികൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും വ്യാഴം കൊണ്ട് വരുന്നു. അധ്യാപകനായി ബന്ധപ്പെട്ട് സന്തോഷകരമായ പല നിമിഷങ്ങളും നിങ്ങള്‍ക്കുണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. വരുമാനത്തിന്റെ വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. അതിനെല്ലാം കാരണം പലപ്പോഴും വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള മാറ്റം തന്നെയാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ധനസംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്നു. ആന്തരികമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പങ്കാളിയുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് ഉള്ള സാഹചര്യം ഉണ്ടാവുന്നു. വിദേശത്ത് നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ എല്ലാം അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ധനു
ധനു രാശിക്കാരുടെ ഏറ്റവും ശ്രേഷ്ഠമായ ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. വിവാഹത്തിനും ഏറ്റവും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലും കൂടുതല്‍ പിന്തുണ നിങ്ങള്‍ക്കുണ്ടായിരിക്കും. വിവാഹത്തിനും പ്രണയത്തിനും ഏറ്റവും അനുകൂലമായ സമയമാണ് വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള മാറ്റം. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത് വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ആരോഗ്യം, ജോലി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും വളരെയധികം പ്രത്യേകതയുള്ളതായിരിക്കും. പുതിയ ജോലികള്‍ ചെയ്യുന്നതിനുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. ഉള്ള ജോലിയില്‍ നഷ്ടം സംഭവിക്കാം. അതുകൊണ്ട് തന്നെ അവസരങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെടുത്തരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ ഇരട്ടിയാവും. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരും. എപ്പോഴും അധ്വാനത്തിലൂടെ മുന്നേറുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സന്താനസൗഭാഗ്യത്തിന് വളരെയധികം സാധ്യതയുണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നത് വ്യാഴത്തിന്റെ മാറ്റത്തിന് ശേഷമാണ്. വ്യാഴം അനുകൂലമായി വരുന്നവരില്‍ നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. വാഹനയോഗം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വീട് വാങ്ങുന്നതിനും ജോലി ചെയ്യുന്നതിനും എല്ലാം അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഗുണനിലവാരമുള്ള കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നതിനും സാധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











