Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
വ്യാഴം മിഥുനത്തില്: 27 നാളിനും ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന സമ്പൂര്‍ണഫലം
വ്യാഴത്തിന്റെ രാശിമാറ്റം ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തിലും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. 27 നക്ഷത്രക്കാരേയും വ്യാഴത്തിന്റെ രാശിമാറ്റം എപ്രകാരം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം ശനിയ്ക്ക് ശേഷം ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹവും വ്യാഴമാണ്.
അതുകൊണ്ട് തന്നെ 12 രാശിക്കാരിലും സംക്രമിക്കുന്നതിന് 12 വര്‍ഷത്തോളം വ്യാഴത്തിന് വേണം. അതാണ് വ്യാഴവട്ടക്കാലം എന്ന് പറയുന്നതും. 27 നക്ഷത്രക്കാര്‍ക്കും വ്യാഴത്തിന്റെ മാറ്റങ്ങള്‍ എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും എന്ന് നമുക്ക് നോക്കാം. അതിലുപരി അത് എങ്ങനെ ജീവിതത്തെ ബാധിക്കുന്നു എന്നും നോക്കാം.

മേടക്കൂറ് (അശ്വതി ഭരണി, കാർത്തിക 1/4 ):
മേടക്കൂറില്‍ അല്പം പ്രയാസങ്ങള്‍ വ്യാഴം നല്‍കുന്നുണ്ട്. അവരുടെ മൂന്നാം ഭാവത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ജോലിയില്‍ പലപ്പോഴും പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവാം. അതിനെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുക എന്നതാണ് ആദ്യത്തെ കാര്യം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ദിക്കണം.
ഇടവക്കൂറ് ( കാർത്തിക 3/4 , രോഹിണി, മകയിരം 1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വ്യാഴം രണ്ടാം ഭാവത്തിലേക്കാണ് സ്ഥാനമാറ്റം നടത്തുന്നത്. ഇത് ഇവരില്‍ ധനനേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. പരീക്ഷകളില്‍ വിജയവും ഉന്നതപഠനത്തിന് സാധ്യതയും തെളിയുന്നു. ആരോഗ്യം ഗുണപ്രദമായിരിക്കും.
മിഥുനക്കൂറ് ( മകയിരം 1/2 , തിരുവാതിര , പുണർതം 3/4 ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ ലഗ്നത്തിലേക്കാണ് വ്യാഴം മാറുന്നത്. ഇത് പലപ്പോഴും പല പ്രതിസന്ധികളും മുന്നോട്ടുള്ള ജീവിതത്തില്‍ സൃഷ്ടയിക്കും. മാത്രമല്ല തീരുമാനമെടുക്കുമ്പോള്‍ വളരെയധികം ക്ഷമയോടെ എടുക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക വരുമാനം അറിഞ്ഞ് ചിലവാക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകക്കൂറ് ( പുണർതം 1/4 , പൂയം , ആയില്യം ):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ സ്ഥാനമാറ്റം സംഭവിക്കുന്നത് പന്ത്രണ്ടാം ഭാവത്തിലാണ്. മാത്രമല്ല ഇവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കാം. കൂടാതെ സൗഹൃദത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ തര്‍ക്കം വേണ്ട. എല്ലാ പ്രവൃത്തികളും നിങ്ങള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു.
ചിങ്ങക്കൂറ് ( മകം , പൂരം ഉത്രം 1/4 ):
ചിങ്ങക്കൂറില്‍ വരുന്നു മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ വ്യാഴം നല്കുന്നു. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാം കാര്യങ്ങള്‍ നടക്കുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഈ സമയം സംഭവിക്കുന്നു.
കന്നിക്കൂറ് ( ഉത്രം 3/4 , അത്തം ചിത്തിര 1/2):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ സംക്രമം നടക്കുന്നത്. അതിന്റെഫലമായി പലപ്പോഴും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ അമിത ദേഷ്യത്തെ നിയന്ത്രിക്കണം. കൂടാതെ ശത്രുക്കള്‍ വര്‍ദ്ധിക്കും. അപ്രിയമായ കാര്യങ്ങള്‍ അത് സത്യമാണെങ്കില്‍ പോലും പറയരുത്. കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്.
തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വ്യാഴം ഒന്‍പതാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ സൗഹൃദം മികച്ച രീതിയില്‍ മു്ന്നോട്ട് പോവുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
വൃശ്ചികക്കൂറ് (വിശാഖം 1/4 , അനിഴം , തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏഴാം ഭാവത്തില്‍ നിന്നാണ് എട്ടാം ഭാവത്തിലേക്കാണ് വ്യാഴം മാറുന്നത്. ഇതിന്റെഫലമായി പലപ്പോഴും അല്പം കൂടുതല്‍ കരുതല്‍ മുന്നോട്ടുള്ള ഓരോ ചുവടിലും വേണം. മാത്രമല്ല മേലധികാരികളില്‍ നിന്ന് വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യവും സംസാരിക്കുന്നതിന്. ആത്മീയകാര്യങ്ങളില്‍ കുറച്ച് കൂടുതല്‍ താല്‍പ്പര്യമുണ്ടായിരിക്കും.
ധനുക്കൂറ് ( മൂലം , പൂരാടം , ഉത്രാടം 1/4 ):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം അനുകൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ഏഴാംഭാവത്തിലേക്കാണ് ഇവരുടെ വ്യാഴത്തിന്റെ സ്ഥാനം മാറുന്നത്. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ഫലമാണ് ഉണ്ടാവുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ധനനേട്ടങ്ങളും തേടി എത്തുന്നസമയമാണ്.
മകരക്കൂറ് ( ഉത്രാടം 3/4 തിരുവോണം,അവിട്ടം 1/2):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആറാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇവരില്‍ ആരോഗ്യം ശ്രദ്ധിക്കണം. സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭ്യമാവുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കണം എന്നില്ല.
കുംഭക്കൂറ് ( അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 ):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അഞ്ചാം ഭാവത്തിലാണ് വ്യാഴത്തിന്റെ സംക്രമണം നടക്കുന്നത്. ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം തേടി എത്തും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ഉപരിപഠനത്തിന് അനുകൂല സമയമാണ്. കൂടാതെ മംഗല്യയോഗവും കാണുന്നു. അംഗീകാരങ്ങള്‍ തേടി എത്തും.
മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി , രേവതി ):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നടക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നാലാം ഭാവത്തിലാണ് വ്യാഴത്തിന്റെ സംക്രമണം നടക്കുന്നത്. കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം. ചതി പലപ്പോഴും പല കാര്യങ്ങളിലും സംഭവിക്കുന്നു. ദു:ശീലങ്ങള്‍ പാടെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത പല കാര്യങ്ങളും ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications