Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
മിഥുനത്തിലേക്ക് വ്യാഴം: ദൈവാധീനവും സമ്പത്തും, കരിയറും, ദാമ്പത്യവും ഇപ്രകാരം: 12 രാശിയ്ക്ക് സമ്പൂര്‍ണഫലം
ഗ്രഹരാശിമാറ്റങ്ങള് പല വിധത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും ഗ്രഹങ്ങളുടെ മാറ്റങ്ങളില്‍ നമ്മുടെ 12 രാശിക്കാരും അനുകൂല പ്രതികൂല ഫലങ്ങള്‍ അനുഭവിക്കുന്നു. നല്ല സമയം മാറി മോശം സമയമാവാനും മോശം സമയം മാറി നല്ല സമയത്തിലേക്ക് കടക്കാനും എല്ലാം ഗ്രഹമാറ്റങ്ങള്‍ കാരണമാകുന്നു. വ്യാഴത്തിന്റെ രാശിമാറ്റം പലപ്പോഴും 12 രാശിക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല.
2025 മെയ് മാസത്തിലാണ് വ്യാഴം ഇടവത്തില്‍ നിന്ന് മിഥുനം രാശിയിലേക്ക് മാറുന്നത്. കൃത്യമായി പറഞ്ഞാല്‍ മെയ് 14-ന് വ്യാഴം ഇടവത്തില്‍ നിന്ന് മിഥുനത്തിലെത്തുന്നത്. 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഈ മാറ്റങ്ങള്‍ ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. എന്നാല്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ അല്പം ശ്രദ്ധിക്കണം. അത് ചെറിയ നഷ്ടങ്ങളുണ്ടാക്കുന്നു. പലപ്പോഴും വിദേശത്ത് താമസത്തിനുള്ള അനുമതി ലഭിക്കുന്നു. ആത്മീയമായി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി സമയം കണ്ടെത്തും. പല കാര്യങ്ങളിലും വിജയം കണ്ടെത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു വ്യാഴത്തിന്റെ സംക്രമണത്തിന്റെ ഫലമായി. ഊഹക്കച്ചവടത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. സഹോദരങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്താം. പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു ഗ്രഹസംക്രമണമായിരിക്കും ഇത്.
മിഥുനം
മിഥുന രാശിക്കാര്‍ക്ക്, എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നല്കുന്ന ഒരു വര്‍ഷമാണ് വരാന്‍ പോവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. പലപ്പോഴും കുടുംബത്തിന്റെ സന്തോഷത്തിനായി കഠിനാധ്വാനം ചെയ്യുന്നു. മരുന്ന് കഴിക്കുന്നവരെങ്കില്‍ ഒരു കാരണവശാലും ഇവ മുടക്കരുത്. കരിയറില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇതിനെ പരിഹരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക്, വ്യാഴത്തിന്റെ സംക്രമണം അനുകൂലമല്ലാത്ത പല അനിശ്ചിതത്വങ്ങള്‍ക്ക് കാരണമാകുന്നു. ഓഹരിവിപണിയില്‍ പലവിധത്തിലുള്ള നഷ്ടങ്ങള്‍ സംഭവിക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത കാണുന്നു. വസ്തു ഇടപാടുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വാടക സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. നിക്ഷേപം നടത്താനോ പുതിയ എന്തെങ്കിലും ആരംഭിക്കാനോ പദ്ധതിയിടുകയാണെങ്കില്‍, ജൂണ്‍ മാസത്തിന് ശേഷം മാത്രം ആലോചിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ വ്യാഴത്തിന്റെ സംക്രമണം നടക്കുന്നത് വഴി ബന്ധത്തിലെ സ്നേഹവും ധാരണയും ശക്തി പ്രാപിക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തില്‍ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ ചെറിയ ചില വിഷമതകള്‍ നേരിടേണ്ടി വരുന്നതിനാല്‍ പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
കന്നി
കന്നി രാശിക്കാര്‍ക്ക്, അനൂകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവരില്‍ നേട്ടങ്ങളുണ്ടാവാം. കലാകായിക രംഗത്ത് പ്രശസ്തി വര്‍ദ്ധിക്കാം. യാത്രകള്‍ നടത്തുന്നതിനും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിക്കുന്നു. പ്രശ്നങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യും.
തുലാം
തുലാം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ വ്യാഴത്തിന്റെ രാശിമാറ്റം ദോഷഫലങ്ങള്‍ നല്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ പലപ്പോഴും ചില പ്രതിസന്ധികള്‍ പ്രതിരോധിക്കുന്നു. ജോലിയില്‍ പ്രതികൂലാവസ്ഥക്ക് സാധ്യത. സൗഹൃദത്തില്‍ വിള്ളല്‍ സംഭവിക്കാം. വിട്ടുമാറാത്ത രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. വ്യക്തിജീവിതം വളരെ സജീവമായി നിലനില്ക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സമൃദ്ധിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സമ്പത്ത് സ്വന്തമാക്കുന്നതിനും സാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ വ്യാഴം മികച്ച നേട്ടങ്ങള്‍ നല്കുന്നു. പലപ്പോഴും എല്ലാ വിധത്തിലുള്ള വെല്ലുവിളികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സൗഹൃദം പുതുക്കുന്നു. ജോലി മെച്ചപ്പെടും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന അഭിനന്ദനങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സാമ്പത്തിക സ്ഥിതി നേട്ടങ്ങളിലേക്ക് എത്തിക്കും. പൊതുവേ സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു.
മകരം
മകരം രാശിക്കാര്‍ക്ക്, ഈ സമയം അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യത. കുടുംബത്തിന്റെ സന്തോഷം പല വിധത്തില്‍ നഷ്ടപ്പെടുമെങ്കിലും തിരിച്ച് പിടിക്കാന്‍ വളരെയധികം സാധ്യതയുണ്ട്. അനാരോഗ്യം പ്രതിസന്ധികളുണ്ടാക്കാം. ദാമ്പത്യത്തില്‍ മികച്ച സമയമാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടായേക്കാം. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക്, വ്യാഴത്തിന്റെ മിഥുനം രാശി സംക്രമണം നല്ല സാമ്പത്തിക നേട്ടങ്ങള്‍ നല്കുന്നു. കൂടാതെ ജോലിയില്‍ നേട്ടങ്ങളുണ്ടാവുകയും മികച്ച വരുമാനം നേടാനും യോഗം കാണുന്നു. പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാലയളവ് അനുകൂലമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക്, വര്‍ഷത്തിന്റെ തുടക്കത്തില്‍ വ്യാഴത്തിന്റെ മാറ്റങ്ങള്‍ പല വിധത്തിലും ഗുണഫലങ്ങള്‍ നല്കുന്നു. എങ്കിലും ശ്രദ്ധ പാളിപ്പോയാല്‍ അത് ദോഷഫലങ്ങള്‍ കൂടുതല്‍ നല്‍കാം. സാമ്പത്തിക നേട്ടങ്ങള്‍ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്ക് യോഗം കാണുന്നു. കൂടാതെ ആത്മവിശ്വാസവും കരുത്തും വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ ശക്തമാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications