Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
വ്യാഴത്തിന്റെ നക്ഷത്രമാറ്റം ജീവിതത്തിന് വെളിച്ചമേകും; ഭാഗ്യവും പുതിയ ജോലിയും സാമ്പത്തികനേട്ടവും ഉറപ്പ്
ജ്യോതിഷശാസ്ത്രം അനുസരിച്ച് നവഗ്രഹങ്ങളില്‍ വ്യാഴത്തിന് പ്രത്യേകസ്ഥാനമുണ്ട്. കാരണം സമൃദ്ധിയുടെയും ജ്ഞാനത്തിന്റെയും വൈഭവത്തിന്റെയും ആധ്യാത്മികതയുടെയും ജ്യോതിഷത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രതീകമാണ് വ്യാഴം. അതുകൊണ്ട് ദേവഗുരുവായ വ്യാഴത്തിന് ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതത്തിലെ ഈ മേഖലകളിലെല്ലാം വ്യത്യാസം അനുഭവപ്പെടും. വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജ്യോതിഷപ്രകാരം വളരെ പ്രധാനപ്പെട്ട നക്ഷത്രമാറ്റമാണിത്. ചൊവ്വയാണ് മകയിരം നക്ഷത്രത്തിന്റെ അധിപന്. ഈ നക്ഷത്രമാറ്റത്തോടെ ചില ആളുകളുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ കടാക്ഷം നേരിട്ട് അനുഭവവേദ്യമാകും. അപ്രതീക്ഷിത ധനലാഭവും പുതിയ ജോലിയും അടക്കം ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടമാണ് ഇവര്‍ക്ക് മുമ്പില്‍ തെളിയാന്‍ പോകുന്നത്.

വ്യാഴം മകയിരത്തിലേക്ക് കടന്നതിലൂടെ ഭാഗ്യത്തിന്റെ തിരികള്‍ തെളിയുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ നക്ഷത്രമാറ്റം വളരെ നേട്ടമാകും. മകയിരം നക്ഷത്രത്തിലെ വ്യാഴം ഇവരുടെ ഭാഗ്യകാലത്തിന് തുടക്കമേകും. ജോലിയുമായും ബിസിനസുമായും ബന്ധപ്പെട്ട് യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്. ബുദ്ധിയുടെയും വിവേകത്തിന്റെയും പ്രഭാവത്താല്‍ പല മേഖലകളിലും വിജയം നേടാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. മാത്രമല്ല, ഈ കാലയളവില്‍ പുതിയ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ സാധിക്കും. വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. ഏറെക്കാലമായി ജോലി മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. പുതിയ, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.
മേടം
വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് കടക്കുന്നതോടെ മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ശുഭഫലങ്ങള്‍ അനുഭവവേദ്യമാകും. ഈ കാലയളവില്‍ ഭൗതികസുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ടാകും. പുതിയ സ്രോതസ്സുകളില്‍ നിന്ന് വരുമാനം വന്നുതുടങ്ങും. പൂര്‍ത്തിയാക്കാതിരുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കും. നേരത്തെയുള്ള നിക്ഷേപങ്ങളില്‍ നിന്നും ലാഭം തേടിയെത്തുന്ന സമയം കൂടിയാണിത്. സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ തേടിയെത്തും. ബിസിനസ് വളര്‍ച്ചയ്ക്കൊപ്പം വ്യക്തിജീവിതത്തിലും വളര്‍ച്ചയുണ്ടാകും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സമയം കൂടിയാണിത്. ഏറെക്കാലമായി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പണം തിരികെ ലഭിക്കും. മനസ് പൊതുവെ സന്തോഷകരമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് കീഴുദ്യോഗസ്ഥരുടെയും മേലുദ്യോഗസ്ഥരുടെയും പരിപൂര്‍ണ്ണ സഹകരണം ലഭ്യമാകും. വ്യവസായികള്‍ക്ക് വച്ചടി വച്ചടി ലാഭം ലഭിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്കും വ്യാഴത്തിന്റെ നക്ഷത്രമാറ്റം ശുഭഫലദായകമാണ്. ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി ഭദ്രമാക്കാനുള്ള അവസരം ലഭിക്കും. പണം സമ്പാദിക്കുന്നതിനൊപ്പം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും സാധിക്കും. കൂടാതെ പുതിയ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ഭാഗ്യവും ലഭിക്കും. ഈ കാലയളവില്‍ സാഹസികമായ കാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പ്പര്യവും വര്‍ധിക്കും. ആളുകള്‍ക്ക് ഈ രാശിക്കാരോടുള്ള മതിപ്പ് വര്‍ധിക്കുകയും ഇവര്‍ക്ക് പേരും പ്രശസ്തിയും കൈവരുകയും ചെയ്യും. കൂടാതെ ഈ കാലയളവില്‍ മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടാകും. പൊതുവേ ഈ സമയത്ത് സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും. സുഖസൗകര്യങ്ങള്‍ അനുഭവിക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
