വ്യാഴം ഉടന്‍ രാശിമാറും; 2025-ലെ ഏറ്റവും വലിയ രാശിമാറ്റത്തിന്‌ സാക്ഷിയാവുന്ന 27 നാളുകാര്‍, ഭാഗ്യം തുലാസിലോ?

വ്യാഴത്തിന്റെ രാശിമാറ്റത്തിലേക്ക് കടക്കാന്‍ ഇനി അധികം ദിവസങ്ങളില്ല. എങ്കിലും ഓരോ കൂറിലും വരുന്നവരെ വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള മാറ്റം എപ്രകാരം ബാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പൊതുവായുള്ള ഫലമാണെങ്കിലും അത് എപ്രകാരം 27 നക്ഷത്രക്കാരിലും മാറ്റം വരുത്തുന്നു എന്നത് ശ്രദ്ധേയമാണ്.

എങ്കിലും പൊതുഫലമായതിനാല്‍ വ്യക്തിപരമായ മാറ്റങ്ങള്‍ അറിയാന്‍ കൃത്യമായ ജാതക പരിശോധന ആവശ്യമാണ്. വ്യാഴം ഇടവത്തില്‍ നിന്നി മിഥുനം രാശിയിലേക്ക് മെയ് 14-നാണ് രാശിമാറുന്നത്. 2025-ല്‍ ശനി മാറ്റവും വ്യാഴമാറ്റവുമാണ് ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാറ്റങ്ങള്‍. ഇത് എപ്രകാരം 27 നക്ഷത്രക്കാരിലും 12 രാശിക്കൂറിലും സ്വാധീനം ചെലുത്തുന്നു എന്നറിയാം.

Jupiter Transit
Photo Credit: Wise Generated

മേടക്കൂറ് (അശ്വതി ഭരണി, കാർത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴാം മൂന്നാം ഭാവത്തിലേക്കാണ് മാറുന്നത്. മേടം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കണം എന്നില്ല. മാത്രമല്ല പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജോലിയില്‍ അനുഭവിക്കേണ്ടതായി വരുന്നു. കൂടാതെ പല കാര്യങ്ങളിലും അലസതയും മടിയും ഉണ്ടാവും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം കാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. മാത്രമല്ല വാഹനയോഗവും ഇവരെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മഭാവത്തിലേക്കാണ് സംക്രമണം നടക്കുന്നത്. ഇത് പക്ഷേ അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. കൂടാതെ പല കാര്യങ്ങളിലും അബദ്ധങ്ങള്‍ സംഭവിക്കാം. തീരുമാനം എടുക്കുന്നതെല്ലാം വളരെയധികം ക്ഷമയോടെ വേണം എന്നതാണ് സത്യം. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവും.

കര്‍ക്കിടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇവര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. സാമ്പത്തിക വിഷമതകള്‍ ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ പോലും ആലോചിച്ച് വേണം ചെയ്യുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

ചിങ്ങക്കൂറ് (മകം , പൂരം ഉത്രം 1/4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. പലപ്പോഴും ജോലി അന്വേഷിക്കുന്നവര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് പരിഹാരം കാണാം. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമല്ല. ഗുണാനുഭവങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പത്താംഭാവത്തിലാണ് സംക്രമണം നടക്കുന്നത്. മാത്രമല്ല കര്‍മ്മരംഗത്ത് ഇത് പ്രതിസന്ധികള്‍ തീര്ക്കുന്നു. പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വലയ്ക്കുന്നു. പലപ്പോഴും അപ്രിയമായ പല കാര്യങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് വ്യാഴത്തിന്റെ സ്ഥാനം വരുന്നത്. പലപ്പോഴും കുടുംബത്തില്‍ നടക്കുന്ന മംഗള കര്‍മ്മങ്ങളില്‍ പങ്ക് ചേരും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും. സൗഹൃദങ്ങള്‍ മികച്ചതായിരിക്കും.വിദേശയാത്രക്ക് അനുകൂല സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ കാല്‍ച്ചുവട്ടിലെത്തും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കുന്നത്. പലപ്പോഴും അതീവ ശ്രദ്ധയോടെ കടന്ന് പോവേണ്ട ഒരു സമയമാണ്. നമ്മുടെ കര്‍മ്മത്തിന് അനുസരിച്ചാണ് ഫലങ്ങള്‍ ലഭിക്കുന്നത്. അലസത പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അമിത ദേഷ്യത്തേയും നിയന്ത്രിക്കേണ്ടതാണ്. സന്തോഷകരമായ കാര്യങ്ങള്‍ പോലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും.

ധനുക്കൂറ് ( മൂലം , പൂരാടം , ഉത്രാടം 1/4 ):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴം ഏഴാം ഭാവത്തിലേക്കാണ് മാറുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കൂടാതെ വിവാഹത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. സ്ഥാനമാനങ്ങള്‍ തേടി എത്തും. ബിസിനസ് ലാഭത്തിലെത്തുകയും സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂല സമയമാണ് ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലായിരിക്കും വ്യാഴത്തിന്റെ സ്ഥാനം. അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രതിസന്ധികളുണ്ടാക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അപകടസാധ്യത കൂടുതലാണ്.

കുംഭക്കൂറ് (അവിട്ടം 1/2‌‌, ചതയം, പൂരൂരുട്ടാതി 3/4 ):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് വ്യാഴത്തിന്റെ സ്ഥാനം വരുന്നത്. മാനസികാരോഗ്യം മികച്ചതായിരിക്കും. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. പല കാര്യത്തിലും നിങ്ങളെ തേടി അംഗീകാരം എത്തുന്നു. വിവാഹത്തിനുള്ള യോഗം കാണുന്നു.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ ജീവിതവും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ധനവിക്രയം അല്‍പം ശ്രദ്ധിച്ച് വേണം. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങളെ നിസ്സാരമാക്കരുത്. പ്രലോഭനങ്ങളില്‍ വീഴരുത്. അത് കൂടുതല്‍ വെല്ലുവിളികളുണ്ടാക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, March 6, 2025, 15:00 [IST]
X
Desktop Bottom Promotion