Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
വ്യാഴത്തിന്റെ നക്ഷത്രമാറ്റം: കോടിപതി യോഗം തലയിലെഴുതിയവര്, അടുത്ത 2 ദിനങ്ങള്‍ നിര്‍ണായകം
ജ്യോതിഷത്തില്‍ അതി പ്രധാന സ്ഥാനമാണ് വ്യാഴത്തിനുള്ളത്. വ്യാഴത്തിന്റേ ഓരോ മാറ്റവും അതുകൊണ്ട് തന്നെ വളരെയധികം സ്വാധീനം നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്നു. ഒരു രാശഇയില് തന്നെ മൂന്നു തവണയാണ് വ്യാഴം ഈ തവണ സ്ഥാനം മാറുന്നത്. മിഥുനത്തില് പുണര്‍തം നക്ഷത്രത്തിലാണ് നിലവില്‍ വ്യാഴം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ജനുവരി 30-ന് വ്യാഴം പുണര്തത്തില് നാലാം ഭാവത്തില്‍ പ്രവേശിച്ച് ഏപ്രില്‍ 20 വരെ അവിടെ തന്നെ സ്ഥിതി ചെയ്യുന്നു. ഗുരുവിന്റെ ഈ നക്ഷത്രമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും എങ്കിലും ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് എത്തുന്നത്.
ഇരട്ടി സന്തോഷവും മികച്ച സാമ്പത്തിക നേട്ടവും ഇത് നിങ്ങള്‍ക്ക് നല്കുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും ഇത് തുടക്കമിടും. ജീവിതത്തില്‍ നിയന്ത്രിക്കപ്പെട്ടിരുന്ന എല്ലാ കാര്യവും നേടിയെടുക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമായിരിക്കുകയില്ല. ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ കൈകളില്‍ തേടി എത്തുന്ന സമയം കൂടിയാണ്. അടുത്ത രണ്ട് ദിവസത്തോടെ മാറ്റങ്ങള്‍ വരി നില്ക്കും എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്കാണ് പുണര്‍തം നക്ഷത്രത്തിലേക്കുള്ള ഗുരുവിന്റെ സ്ഥാന ചലനം ഗുണപരമായ ധാരാളം നേട്ടങ്ങള്‍ നല്കുന്നു. അത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ധൈര്യം ഇരട്ടിയാവുകയും ചെയ്യും. വരുമാനം ഇരട്ടിയാവുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന രതരത്തിലുള്ളതായിരിക്കും. സന്തോഷം, സമാധാനം, ഐശ്വര്യം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ നിങ്ങളെ തേടി എത്തും. അനാവശ്യ ആശങ്കകള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സംക്രമണം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി നല്‍കും. ഭാഗ്യം കൂടെ നില്ക്കുന്നതിനാല് വിജയങ്ങള്‍ പലതും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മികച്ചതായി വരുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അത് ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരും. അതോടൊപ്പം തന്നെ ബിസിനസ്സിലും മത്സരപ്പരീക്ഷകളിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഈ സംക്രമണം ആത്മീയമായി മികച്ച സമയം കൊണ്ട് വരുന്നു. തീര്‍ത്ഥാടനങ്ങള്‍ക്ക് അനുകൂല സമയാണ്. മതപരമായ കാര്യങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂല സമയമാണ്. സമൂഹത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. വൈകാരിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പുണര്‍തം നക്ഷത്രത്തില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പങ്കാളിത്തത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയ ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രയാസകരമായ സാഹചര്യങ്ങള്‍ എല്ലാം നിങ്ങളില്‍ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും. സമൂഹത്തില്‍ അംഗീകാരവും നേട്ടങ്ങളും തേടി എത്തും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന സമയമാണ് വരുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗുരുവിന്റെ നക്ഷത്രമാറ്റം പല വിധത്തിലുള്ള സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ജീവിതത്തില്‍ സംതൃപ്തി സന്തോഷം, ഗുണകരമായ മാറ്റങ്ങള്‍ എന്നിവ കൊണ്ട് വരുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ചതായി മാറുന്നു. സമ്പത്ത് വര്‍ദ്ധിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ ഇരട്ടിയാവുന്നതിനും യോഗം കാണുന്നു. എല്ലാ തടസ്സങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയം കൂടിയാണ്. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്.



Click it and Unblock the Notifications