Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
സമ്പത്തും കരിയറും പച്ചപിടിക്കും; ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും ഈ രാശിപരിവര്‍ത്തനം
ജ്യോതിഷശാസ്ത്രം അനുസരിച്ച് വ്യാഴം ഏകദേശം 13 മാസമാണ് ഒരു രാശിയില്‍ നിലകൊള്ളുന്നത്. അതിനുശേഷം രാശിമാറി അടുത്ത രാശിയില്‍ എത്തും. നിലവില്‍ വ്യാഴം ഇടവം രാശിയിലാണ് ഉള്ളത്. 2025 മെയ് വരെ വ്യാഴം ഈ രാശിയില്‍ തുടരും. അതിനുശേഷം മിഥുനം രാശിയിലേക്ക് കടക്കും. ബുധന്‍ ആധിപത്യമുള്ള രാശിയാണ് മിഥുനം. വ്യാഴം മിഥുനത്തില് എത്തുന്നത് ചില രാശികള്‍ക്ക് നേട്ടങ്ങളേകും. ഇവര്‍ക്ക് സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ജീവിതത്തില്‍ ഉന്നമനം ഉണ്ടാകുകയും ചെയ്യും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം നേട്ടമാകും. കാരണം വ്യാഴം ഇവരുടെ കര്‍മ്മ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ജോലിക്കാര്യങ്ങളിലും ബിസിനസിലും ഉയര്‍ച്ചയുണ്ടാകും. കരിയറില്‍ ഇവര്‍ക്ക് നല്ല പല അവസരങ്ങളും കൈവരും. ഈ കാലയളവില്‍ ബാങ്ക് ബാലന്‍സും സമ്പാദ്യവും വര്‍ധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും ഈ കാലയളവില്‍ സത് വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ഇവര്‍ ജോലിക്കാര്യങ്ങളില്‍ സഹായിക്കും. പുതിയ വീടോ വസ്തുവോ വാഹനമോ വാങ്ങാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ലാഭം വന്നുചേരും. തൊഴില്‍രഹിതര്‍ ആയിട്ടുള്ളവര്‍ക്ക് ഈ കാലയളവില്‍ ജോലി ലഭിക്കും.
തുലാം
വ്യാഴത്തിന്റെ രാശിമാറ്റം തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് അനുകൂലമായിത്തീരും. കാരണം വ്യാഴം ഈ രാശിയുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റെ തുണ ഒപ്പമുണ്ടാകും. അല്‍പ്പം കഷ്ടപ്പെട്ടാല്‍ വലിയ നേട്ടങ്ങള്‍ ഈ കാലയളവില്‍ സ്വന്തമാക്കാം. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പല ആഗ്രഹങ്ങളും നേടിയെടുക്കാന്‍ സാധിക്കും. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് യാത്രകള്‍ നടത്തേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയമുണ്ടാകും.
ഇടവം
വ്യാഴത്തിന്റെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. വ്യാഴം ഇവരുടെ ജാതകത്തില്‍ ധനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അടിക്കടി ആകസ്മികമായ സാമ്പത്തികലാഭം ഉണ്ടാകും. കൂടാതെ ഈ കാലയളവില്‍ കുടുംബത്തിലെ സുഖ സൗകര്യങ്ങള്‍ മെച്ചപ്പെടും. സാമ്പത്തികമായ പ്രയാസങ്ങള്‍ അവസാനിച്ച് സമാധാനം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ സാമ്പത്തികനേട്ടമുണ്ടാകും. മികച്ച ആശയവിനിമയവും സംഭാഷണ സൗകുമാര്യവും ഉണ്ടാകും. ആളുകള്‍ ഇവരുടെ സംസാരത്തില്‍ ആകൃഷ്ടരാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. വിചാരിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications