Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അതിചാര സ്ഥിതിയില്‍ വ്യാഴത്തിന്റെ രാശിമാറ്റം; നാല് രാശികള്‍ക്ക് 2025 കഷ്ടകാലം
ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചില രാശിമാറ്റങ്ങള്‍ 2025-ല്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശനിയുടെയും വ്യാഴത്തിന്റെയും മാറ്റമാണ്. പലതരത്തില്‍ ഈ രണ്ട് രാശിമാറ്റങ്ങളും ആളുകളുടെ ജീവിതത്തെ ബാധിക്കും. ഈ രാശിമാറ്റങ്ങള്‍ കൊണ്ട് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നവരും നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നവരും ഉണ്ട്.

സമ്പത്ത്, ഐശ്വര്യം, മതം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം. നവഗ്രഹങ്ങളിലെ ശുഭഗ്രഹങ്ങളിലൊന്നാണ് വ്യാഴം. 2025 മെയ് 14ന് വ്യാഴം രാശി മാറുകയാണ്. മിഥുനം രാശിയിലേക്കാണ് അന്നേദിവസം വ്യാഴം എത്തുന്നത്. അതിനുശേഷം നവംബര്‍ 11ന് വ്യാഴം മിഥുനത്തില് നിന്നും കര്‍ക്കിടകം രാശിയിലേക്ക് എത്തും. ഡിസംബര്‍ അഞ്ചിന് വീണ്ടും വ്യാഴം വക്രഗതിയില്‍ മിഥുനത്തില് എത്തും. മൂന്നിരട്ടി വേഗത്തിലാണ് 2025-ല്‍ വ്യാഴത്തിന്റെ ചലനം. കുറഞ്ഞ കാലം കൊണ്ട് മൂന്ന് രാശികളിലൂടെ വ്യാഴം സഞ്ചരിക്കും. അതിചാര സ്ഥിതിയെന്നാണ് ഇതിനെ വിളിക്കുന്നത്. വ്യാഴത്തിന്റെ അതിചാര സ്ഥിതി നാല് രാശികള്‍ക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആ നാല് രാശികള്‍ വളരെ കരുതലോടെ ഇരിക്കേണ്ട വര്‍ഷമാണ് 2025. വ്യാഴത്തിന്റെ രാശിമാറ്റം കൊണ്ട് 2025ല്‍ പ്രതിസന്ധികള്‍ നേരിടുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
വ്യാഴത്തിന്റെ രാശിമാറ്റം മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ സാമ്പത്തികമായി നിരവധി പ്രതിസന്ധികള്‍ക്ക് കാരണമാകും. ഉദ്യോഗസ്ഥര്‍ ജോലിക്കാര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടും. ജോലി നഷ്ടപ്പെടാതിരിക്കാന്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കണം. അമിതമായ ആത്മവിശ്വാസം ചിലപ്പോള്‍ തെറ്റായ തീരുമാനങ്ങള്‍ക്ക് കാരണമാകും. അതിലൂടെ പരാജയം വന്നെത്താം. അതുകൊണ്ട് അനാവശ്യമായ റിസ്കുകള്‍ ഒഴിവാക്കാന്‍ വളരെ കരുതലോടെ നീങ്ങണം. അതുപോലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ വളരെ ജാഗ്രതയോടെ വണ്ടിയോടിക്കുകയും അനാവശ്യ വാദപ്രതിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യണം.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റങ്ങള്‍ 2025ല്‍ ജോലിസ്ഥലത്ത് പലതരത്തിലുള്ള വെല്ലുവിളികള്‍ക്ക് കാരണമാകും. വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും തെറ്റിദ്ധാരണകളും തെറ്റായ ആശയവിനിമയങ്ങളും ഉണ്ടാകും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് റിസ്കുകള്‍ കൂടുതലാണ്. അതുകൊണ്ട് വിദഗ്ധരുമായി ആലോചിച്ച് വേണം സാമ്പത്തികമായ തീരുമാനങ്ങള്‍ എടുക്കാന്‍. അല്ലാത്തപക്ഷം നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ കാലയളവില്‍ പണമിടപാടുകള്‍ നടത്തുന്നത് അനുയോജ്യമല്ല. കുടുംബത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായാല്‍ സമാധാപനപരമായി പരിഹരിക്കാന്‍ ശ്രമിക്കുക.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യക്തി ജീവിതത്തിലും ഉദ്യോഗജീവിതത്തിലും പലതരം വെല്ലുവിളികള്‍ ഉണ്ടാകുന്ന സമയമാണ് 2025. ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എല്ലാതരം ദുഷ്പ്രവണതകളില്‍ നിന്നും വിട്ടുനില്‍ക്കണം. അല്ലാത്തപക്ഷം മാനഹാനിക്കും ദുഷ്പേരിനും സാധ്യതയുണ്ട്. ബിസിനസിലും വ്യക്തിപരമായ നിക്ഷേപങ്ങളിലും കൂടുതല്‍ മുതല്‍ മുടക്കാതിരിക്കുക. ജോലി മാറാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാണ് ഉചിതം.
മീനം
മീനം രാശിയുടെ അധിപന് വ്യാഴമാണെങ്കിലും 2025-ലെ വ്യാഴമാറ്റങ്ങള് മീനം രാശിക്ക് അപ്രതീക്ഷിതമായ സാമ്പത്തികക്ലേശങ്ങള്‍ നല്‍കും. പ്രോപ്പര്‍ട്ടികള്‍ വാങ്ങാനോ വില്‍ക്കാനോ ശ്രമിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണം. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും മറ്റ് നേട്ടങ്ങളും ആഗ്രഹിക്കുന്നവര്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. വരുംവര്‍ഷം ജോലിഭാരം കൂടുതലാകാന്‍ ഇടയുണ്ട്. അത് മാനസികപിരിമുറുക്കവും ക്ഷീണവും വര്‍ദ്ധിക്കും. കരിയര്‍ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വെല്ലുവിളികള്‍ നേരിടും. എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ക്ഷമയോടെ ആലോചിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
