Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2025 വഴിത്തിരിവാകും; വ്യാഴത്തിന്റ രാശിമാറ്റത്തില്‍ ജീവിതത്തില്‍ അടിമുടി മാറ്റം, വരുംതലമുറകള്ക്കടക്കം ഗുണം
നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹങ്ങളും ഓരോ വേഗതിയിലാണ് സഞ്ചരിക്കുന്നത്. കൂട്ടത്തില്‍ വേഗത കുറവ് ശനിക്കാണ്. രണ്ടര വര്‍ഷം കൊണ്ടാണ് ശനി ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് എത്തുന്നത്. ശനി കഴിഞ്ഞാല്‍ വേഗതയില്‍ പിന്നില്‍ വ്യാഴമാണ്. ഒരു വര്‍ഷം കൊണ്ടാണ് വ്യാഴം ഒരു രാശിയില്‍ നിന്ന് അടുത്തതില്‍ എത്തുന്നത്. അതുകൊണ്ട് വ്യാഴത്തിന്റെ സ്വാധീനം ഒരു വര്‍ഷത്തോളം നമ്മളില്‍ ഉണ്ടാകും.

നിലവില്‍ ഇടവം രാശിയിലാണ് വ്യാഴം ഉള്ളത്. 2025ല്‍ വ്യാഴം മിഥുനം രാശിയില്‍ എത്തും. രാശിചക്രത്തിലെ 12 രാശികളിലും ഈ മാറ്റം പ്രകടമാകും. എങ്കിലും ഈ രാശിമാറ്റം കൊണ്ട് രക്ഷപ്പെടാന്‍ പോകുന്നത് മൂന്ന് രാശികളാണ്. ഇവര്‍ക്ക് 2025 ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും വളര്‍ച്ചയുടെയും വര്‍ഷമായി മാറും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴത്തിന്റെ മാറ്റം അനുകൂലമാകും. കാരണം ഇവരുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് വ്യാഴം രാശി മാറുന്നത്. അതുകൊണ്ട് അടുത്ത വര്‍ഷം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികാഭിവൃദ്ധിയുടെ സമയമായിരിക്കും. ആകസ്മികമായ സാമ്പത്തികനേട്ടങ്ങള്‍, ധനാഗമനം തുടങ്ങിയവയാല്‍ അനുഗ്രഹീതമാകും 2025. കരിയറില്‍ പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് നിലയും വിലയും വര്‍ധിക്കും. ഇവരുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കും. ഇതിലൂടെ മാനസികമായ സന്തോഷം കൈവരും. കിട്ടാനുണ്ടായിരുന്ന പണം തിരികെ കിട്ടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയും.
ധനു
വ്യാഴത്തിന്റെ രാശിമാറ്റം ധനു രാശിയില്‍ ഉള്ളവര്‍ക്ക് ഗുണഫലങ്ങള്‍ നല്‍കും. കാരണം വ്യാഴം ധനു രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് സംക്രമണം നടത്താന്‍ പോകുന്നത്. ഈ കാലയളവില്‍ ദാമ്പത്യജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. പങ്കാളികള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. ധനു രാശിയുടെ ലഗ്ന ഭാവത്തിന്റെയും നാലാം ഭാവത്തിന്റെയും അധിപന് കൂടിയാണ് വ്യാഴം. അതിനാല്‍ തന്നെ സംക്രമണ കാലത്ത് ധനു രാശിക്കാര്‍ക്ക് ഭൗതിക സുഖങ്ങള്‍ അനുഭവിക്കാനും സുഖജീവിതം നയിക്കാനും യോഗമുണ്ടാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്ന ധനു രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം അതിന് സാധിക്കും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ ഇവരിലുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹം നടക്കാന്‍ ഏറ്റവും അനുകൂല സമയമാണിത്.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും വ്യാഴത്തിന്റെ അടുത്ത രാശിമാറ്റം ഗുണകരമാകും. കാരണം വ്യാഴം ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് സംക്രമണത്തിനൊരുങ്ങുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. സമൂഹത്തില്‍ ഇവര്‍ക്കുള്ള പേരും പ്രശസ്തിയും മെച്ചപ്പെടും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ആഗ്രഹം പൂവണിയും. ബിസിനസുകാര്‍ക്ക് ചില പുതിയ ഓര്‍ഡറുകള്‍ വന്നെത്തും. ഈ കാലയളവില്‍ കുടുംബവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. നിക്ഷേപകാര്യങ്ങള്ക്ക് അനുകൂലസമയമാണിത്. ജോലി അന്വേഷിക്കുന്ന മീനം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ അടുത്ത വര്‍ഷം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
