Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വ്യാഴം തടസ്സമായി നില്ക്കും, 2025-ല്‍ ശ്രദ്ധിക്കേണ്ടത് ഈ നക്ഷത്രങ്ങള്‍
നവഗ്രഹങ്ങളില്‍ സര്‍വ്വൈശ്വര്യം നല്കുന്ന ഗ്രഹമാണ് വ്യാഴം. ജീവിതത്തിലെ നന്മയും സുഖവും സന്തോഷവും ശ്രേഷ്ഠതയും എല്ലാം വ്യാഴത്തിന്റെ വരങ്ങളാണ്. എല്ലാ ദേവന്മാരുടെയും അധിപനാണ് വ്യാഴമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ജീവിതത്തില്‍ വ്യാഴത്തിന്റെ അനുഗ്രഹം വളരെ പ്രധാനമാണ്. ജ്യോതിഷത്തില്‍ സമയം നോക്കുമ്പോള്‍ ജ്യോതിഷികള്‍ പ്രധാനമായും നോക്കുന്നത് വ്യാഴത്തിന്റെ സ്ഥാനമാണ്. വ്യാഴം പ്രബലനാണെങ്കില്‍ ഈശ്വരാധീനം നല്ലവണ്ണം ഉണ്ടെന്ന് പറയും, ദുര്‍ബലനാണെങ്കില്‍ മറിച്ചും.

2025-ല്‍ വ്യാഴത്തിന്റെ അനുഗ്രഹം ആര്‍ക്കെല്ലാമാണ് ഉള്ളത്. ആര്‍ക്കാണ് വ്യാഴത്തിന്റെ അനുഗ്രഹം വേണ്ടത്, അവര്‍ വ്യാഴത്തിന്റെ അനുഗ്രഹത്തിനായി ഓരോ നക്ഷത്രങ്ങളും എന്തെല്ലാം ചെയ്യണം എന്നതെല്ലാം മനസ്സിലാക്കാം.
മേടം രാശി
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ആദ്യ രാശിയായ മേടം രാശിക്കാര്‍ക്ക് 2025 മെയ് വരെ രണ്ടാം ഭാവത്തിലാണ് വ്യാഴം. വ്യാഴത്തിന്റെ ഈ സ്ഥാനം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. സാമ്പത്തികമായി ഉയര്‍ച്ച, കിട്ടാനുള്ള പണം തിരിച്ചുകിട്ടല്‍ എന്നിവയെല്ലാം രണ്ടാംഭാവത്തിലെ വ്യാഴത്തിന്റ അനുഗ്രഹം കൊണ്ട് ലഭിക്കും. എന്നാല്‍ മെയ് മാസത്തില്‍ വ്യാഴം രാശി മാറി ഇവരുടെ മൂന്നാം ഭാവത്തിലെത്തും. പിന്നീടുള്ള ഒരു വര്‍ഷം മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹത്തില്‍ കുറവുണ്ടാകും. അനാവശ്യചിലവുകള്‍, സാമ്പത്തിക പ്രയാസങ്ങള്‍, സുഖക്കുറവ്, സന്തോഷക്കുറവ് എന്നിവയുണ്ടാകും. അതനുസരിച്ച് വ്യാഴത്തിന്റെ പ്രീതി നേടാന്‍ വിഷ്ണുക്ഷേത്ര ദര്‍ശനവും വ്യാഴത്തിന് പ്രധാനമുള്ള ദിവസങ്ങളില്‍ വിഷ്ണുഭജനവും നടത്തുക.
ഇടവം രാശി
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവ രാശിക്കാര്‍ക്ക് നിലവില്‍ ലഗ്നത്തിലാണ് വ്യാഴം. മെയ് മാസത്തില്‍ ഇവരുടെ രണ്ടാം ഭാവത്തിലായിരിക്കും വ്യാഴം വന്നെത്തുക. അതുകൊണ്ട് മെയ് വരെയും അതിന് ശേഷമുള്ള ഒരു വര്‍ഷവും വ്യാഴം കാരണം ഇടവം രാശിക്കാര്‍ക്ക് ഒന്നും ഭയക്കേണ്ടതില്ല. ഇവര്‍ വ്യാഴം നല്കുന്ന അവസരങ്ങളും നന്മകളും തിരിച്ചറിയുകയും അത് വേണ്ടവിധം പ്രയോജനപ്പെടുത്തുകയും വേണം. വീട് വെക്കാനും വിദേശത്ത് പോകാനും സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും ജോലിയില്‍ ഉയര്ച്ചയുണ്ടാകാനുമെല്ലാം വളരെ അനുകൂലമായ സമയമാണിത്. വ്യാഴം ഒപ്പമുണ്ടെന്ന് കരുതി വിഷ്ണുഭജനവും വ്യാഴത്തെ പ്രീതിപ്പെടുത്തലും ചെയ്യാതിരിക്കരുത്. പൂര്‍ണതോതില്‍ വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി യഥാവിധി വിഷ്ണുവിനെ ഭജിക്കുക.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ മെയ് മാസം വരെ മുടങ്ങാതെ വിഷ്ണുഭജനം ചെയ്യണം. വ്യാഴാഴ്ചകളില്‍ വിഷ്ണുക്ഷേത്രത്തില്‍ പോകുകയും വിഷ്ണു നാമജപം നടത്തുകയും വേണം. പണമിടപാടുകള്‍ വളരെ സൂക്ഷിച്ച് വേണം. നിക്ഷേപങ്ങള്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത സമയമാണ്. പണം മുടക്കേണ്ട കരാറുകളിലൊന്നും ഒപ്പിടരുത്. പണം കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. മെയ് മാസം തൊട്ട് പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ വ്യാഴം ഇവര്‍ക്ക് അനുകൂലമാണ്. പ്രത്യേകിച്ച് രണ്ടാം വര്‍ഷത്തില്‍. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യങ്ങളിലെത്താനും ഇതുവരെ ലഭിക്കാത്ത എല്ലാ സൗഭാഗ്യങ്ങളും നേടാനും ഈ കാലയളവില്‍ സാധിക്കും. ആ കാലയളവിലും ഭഗവല്‍പ്രീതിക്ക് വേണ്ട കാര്യങ്ങള്‍ മുടങ്ങാതെ ചെയ്യുക.
കര്‍ക്കിടകം രാശി
പുണര്‍തം 1/4, പൂയ്യം, ആയില്യം
നിലവില്‍ കര്‍ക്കിടകം രാശിക്ക് പതിനൊന്നാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. അഷ്ടമത്തില്‍ ശനി ഉണ്ട് എന്നതൊഴിച്ചാല്‍ കര്‍ക്കിടകം രാശിക്ക് ഇപ്പോള്‍ വളരെ നല്ലകാലമാണ്. അവര്‍ ഈ ശുഭസമയം വേണ്ടവിധം പ്രയോജനപ്പെടുത്തുകയും വിഷ്ണുഭജനത്തിലൂടെ കൂടുതല്‍ ഐശ്വര്യത്തിനായി ശ്രമിക്കുകയും വേണം. മെയ് മാസത്തോടെ ഇവരുടെ പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴം വരും. ഈ കാലയളവ് കുറച്ച് ശ്രദ്ധിക്കണ്ട സമയമാണ്. ഈ കാലയളവില്‍ കഷ്ടനഷ്ടങ്ങള്‍ കുറയ്ക്കാനും ചിലവുകള്‍ കുറയ്ക്കാനും തടസ്സങ്ങള്‍ നീങ്ങാനും വിഷ്ണുഭജനം മുടക്കാതിരിക്കുക.
ചിങ്ങം
മകം, പൂരം, ഉത്രം 1/4 ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കണ്ടകശനി തീരുകയും വ്യാഴം പതിനൊന്നിലേക്ക് എത്തുകയും ചെയ്യുന്ന സമയമാണ് 2025. മെയ് വരെ ഇവര്‍ക്ക് വ്യാഴത്തിന്റെ അലട്ടലുകളൊന്നും ഉണ്ടാകില്ല. മെയ് കഴിഞ്ഞാല്‍ പിന്നീടുള്ള ഒരു വര്‍ഷം വളരെ ശുഭഫലങ്ങള്‍ ഉണ്ടാകും. ഏത് ആഗ്രഹിക്കവും സാധിക്കുന്ന ഒരു സമയമായിരിക്കും ഇത്. സാധിക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ പോലും ശ്രമത്തിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
