Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
12 വര്‍ഷത്തിന് ശേഷം രാജയോഗവുമായി വ്യാഴമെത്തുന്നു; ഈ നാളുകാര്‍ക്ക് സുവര്‍ണ്ണാവസരം
2025ല്‍ ജ്യോതിഷലോകത്ത് നടക്കാന്‍ പോകുന്ന സുപ്രധാന രാശിമാറ്റങ്ങളില്‍ ഒന്ന് വ്യാഴത്തിന്റെ രാശിമാറ്റമാണ്. സര്‍വ്വൈശ്വര്യങ്ങള്‍ നല്കുന്ന ഗ്രഹം എന്ന് മാനിക്കപ്പെടുന്ന വ്യാഴം 12 വര്‍ഷത്തിന് ശേഷം 2025 മെയ് 14ന് ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിലേക്ക് എത്തുകയാണ്. ബുധന്‍ ആധിപത്യമുള്ള ഗ്രഹമാണ് മിഥുനം. വ്യാഴവും ബുധനും ശത്രുഗ്രഹങ്ങളാണ്.

വ്യാഴത്തിന്റെ രാശിമാറ്റം
വ്യാഴത്തിന്റെ രാശിമാറ്റം ചില രാശികളില് ജനിച്ചവര്‍ക്ക് സര്വ്വൈശ്വര്യങ്ങളേകും. ഒരു രാശിയുടെ 2,57,9,11 ഭാവങ്ങളില്‍ വ്യാഴം വന്നാല്‍ അത് സര്‍വ്വൈശ്വര്യങ്ങള്‍ പ്രാപ്തമാകുന്നതിനും ശുഭഫലങ്ങള്‍ സിദ്ധിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ 4, 10 ഭാവങ്ങളിലാണ് വ്യാഴം വരുന്നതെങ്കില്‍ ആ രാശികള്‍ക്ക് വരുംവര്‍ഷം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് വ്യാഴത്താല്‍ ലഭിക്കുക. എന്നാല്‍ ജനിച്ച രാശിയുടെ 3,68,12 ഭാവങ്ങളിലാണ് വ്യാഴം വരാന്‍ പോകുന്നതെങ്കില്‍ അവര്‍ക്ക് വരുംവര്‍ഷം ദൈവാദീനക്കുറവ് അനുഭവപ്പെടും.
വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ജീവിത്തില്‍ വലിയ സൗഭാഗ്യങ്ങളും ഉയര്‍ച്ചയും നേടാന്‍ പോകുന്ന നാളുകള്‍ ഏതെല്ലാമാണെന്ന് ഇനി പരിശോധിക്കാം.
ഇടവം രാശി (കാര്‍ത്തിക അവസാന മൂന്ന് പാദം, രോഹിണി, മകീര്യം ആദ്യ രണ്ട് പാദം)
ഇടവം രാശിയുടെ 8, 11 ഭാവങ്ങളുടെ അധിപനായ വ്യാഴം രണ്ടാംഭാവത്തിലേക്ക് വരാന്‍ പോകുകയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ ദൈവാനുഗ്രഹം ആവോളം ലഭിക്കുന്ന സമയമാണിത്. ഇവര്‍ക്ക് ധാരളം ധനം ലഭിക്കുകയും കടബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയുകയും ചെയ്യും. ഇവരുടെ വാക്കിന് മറ്റുള്ളവര്‍ കൂടുതല്‍ വില കല്‍പ്പിക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും വരികയും ചെയ്യുന്ന സമയമാണിത്.
രോഗശമനവും ശത്രുപീഢകളില് നിന്ന് മോചനവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. കര്‍മ്മരംഗത്ത് ഇവര്‍ക്ക് പ്രതീക്ഷിതമായ ഉയര്‍ച്ചയുണ്ടാകും. മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും സഹകരിച്ച് കര്‍മ്മരംഗത്ത് ശോഭിക്കാനിടവരും. തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ആഗ്രഹിച്ച നിലയിലുള്ള മാറ്റം ഉണ്ടാകുകയും ചെയ്യും. കുടുംബസ്വത്ത് ലഭിക്കാനിടയുണ്ട്. വീടോ വാഹനമോ വസ്തുവോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹം നടക്കും. പ്രണയം വിവാഹത്തിലേക്ക് എത്തും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യപാദം)
ഈ രാശിയുടെ 5,8 ഭാവങ്ങളുടെ അധിപതിയായ വ്യാഴം പതിനൊന്നാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. പതിനൊന്നിലേക്ക് വ്യാഴം വരുന്നതിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ആഗ്രഹിച്ചതെല്ലാം നേടാനുള്ള ഭാഗ്യം കൈവരുന്നു. ലാഭം, വിവിധ ജീവിത നേട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. ഈ കാലയളവില്‍ ആത്മവിശ്വാസവും ധൈര്യവും തന്റേടവും വര്‍ധിക്കും. ഉത്സാഹത്തോടെ ജോലികള്‍ ചെയ്യും. ജീവിതത്തില്‍ മറ്റുള്ളവരുടെ സഹായവും ഇവരെ തേടിയെത്തും. ബിസിനസില്‍ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടാകും.
കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതപങ്കാളിയുമായും മറ്റ് കുടുംബാംഗങ്ങളുമായും യോജിച്ച് മുന്നോട്ട് പോകും. പങ്കാളിയെ ചൊല്ലി അഭിമാനിക്കാനുള്ള അവസരം വന്നുചേരും. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പങ്കാളിയുമായി യോജിച്ച് പ്രവര്‍ത്തിക്കും. ദൂരദേശയാത്രകളിലൂടെ നേട്ടങ്ങള്‍ വന്നുചേരും. സന്താനസൗഭാഗ്യത്തിനും യോഗമുണ്ടാകും. വിവാഹം നടക്കാനിടയുണ്ട്. മറ്റുള്ളവരുടെ ആംഗീകാരം നേടിയെടിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.
തുലാം രാശി (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം മുക്കാല്‍ഭാഗം)
തുലാം രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാണ് വ്യാഴം വന്നെത്തുന്നത്. ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവമാണ വ്യാഴം. ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാ ഭാഗ്യങ്ങളും വന്നെത്തുന്ന സമയമാണ് വ്യാഴത്തിന്റെ രാശിമാറ്റ കാലം. സഹോദരങ്ങളുടെ സഹായം ലഭിക്കും. സധൈര്യം കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ടുവരും. രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. എതിരാളികളുടെ ശല്യം കുറയും. കടബാധ്യതകള്‍ കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പുരോഗതിയുണ്ടാകും. വിദേശയാത്രയോഗം ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യപാദം)
ധനു രാശിയുടെ അധിപനാണ് വ്യാഴം. ഈ രാശിയുടെ ഏഴാംഭാവത്തിലാണ് വ്യാഴം വന്നെത്തുന്നത്. ദൈവാനുഗ്രഹം വന്നെത്തുന്ന സമയമാണ് ധനു രാശിക്കാര്‍ക്ക് ഈ കാലയളവ്. രോഗശമനമുണ്ടാകുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. മറ്റുള്ളവരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യം സന്തോഷകരമാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകും.
ഈ രാശികളെ കൂടാതെ കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും രാജയോഗ സമാനമായ സൗഭാഗ്യങ്ങള്‍ വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ വന്നുചേരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications


