Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
വ്യാഴത്തിന്റെ ഉദയം: വരുന്ന ഒരു വര്‍ഷം 12 നാളുകാരുടെ ഉയര്‍ച്ച ശത്രുക്കളെ പോലും അത്ഭുതപ്പെടുത്തും
Jupiter Rise In Taurus: വ്യാഴത്തിന്റെ ഉദയം നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. പലപ്പോഴും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. 2025 മെയ് മാസം വരെ വ്യാഴം ഇടവം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. വ്യാഴത്തിന്റെ ഉദയം ഇടവം രാശിയില്‍ സംഭവിക്കുന്നത് വഴി അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ രാശിക്കൂറുകളിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും ചിലരില്‍ പോസിറ്റീവ് ഫലം വളരെ കൂടുതല്‍ നല്കുന്നു.
കരിയര്‍ , കുടുംബം, സാമ്പത്തികം എന്നു വേണ്ട പല മേഖലകളിലും വ്യാഴത്തിന്റെ ഉദയം അനുകൂല ഫലങ്ങള്‍ മാത്രം നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ ജീവിതം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. വ്യാഴത്തിന്റെ ശുഭകരമായ സ്വാധീനം ജീവിതത്തെ മാറി ചിന്തിക്കുന്നതിന് സഹായിക്കുന്നു. നിരവധി നാളുകാരില്‍ ഉയര്‍ച്ചയും നേട്ടങ്ങളും അടുത്ത ഒരു വര്‍ഷത്തേക്ക് എപ്രകാരമാണെന്ന് വരെ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നു
വ്യാഴത്തിന്റെ ഇടവം രാശിയിലെ ഉദയം നിങ്ങളില്‍ പല വിധത്തിലുള്ള രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നു. അതില്‍ കേന്ദ്രത്രികോണ രാജയോഗം വളരെയധികം പ്രധാനപ്പെട്ടതാണ്. മാത്രമല്ല ഇത് ഒരു വ്യക്തിയുടെ ധനം, തൊഴില്‍, പുരോഗതി,സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കൂടാതെ വ്യാഴത്തിന്റെ ഉദയം ശുഭകരമായി ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം പല വിധത്തിലും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ വരുമാനത്തിലും സാമ്പത്തിക നേട്ടങ്ങള്‍ക്കും വ്യാഴത്തിന്റെ ഉദയം ഗുണം ചെയ്യയുന്നു. മേടക്കൂറുകാരില് വരുമാനം വര്‍ദ്ധിക്കുന്നു. മാത്രമല്ല വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിച്ചേക്കാം. അത് മാത്രമല്ല നമ്മുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ബിസിനസ് നേട്ടങ്ങളില്‍ ആകൃഷ്ടരായി പുതിയ ബിസിനസിന് ശ്രമിക്കരുത് എന്നതാണ് പ്രധാന കാര്യം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്ന തരത്തിലേക്ക് എത്തിച്ചേക്കാം. പലപ്പോഴും ജോലി ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങളും വാര്‍ത്തകളും ലഭിക്കുന്നു. ശമ്പളമുള്ള വ്യക്തികളില്‍ പലപ്പോഴും ശമ്പള വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. അത് മാത്രമല്ല ഇവര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ അല്പം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യാഴത്തിന്റെ ഉദയം ബിസിനസ് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് വളരുന്നതിനും ശക്തമായ മാറ്റങ്ങളിലേക്കും നിങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. പണം നിക്ഷേപിക്കുമ്പോള്‍ അതുണ്ടാക്കുന്ന നേട്ടങ്ങള്‍ എത്രത്തോളം എന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങളുടെ നക്ഷത്രത്തില്‍ വ്യാഴത്തിന്റെ പോസിറ്റീവ് സ്വാധീനം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം കൂടി രൂപീകരിക്കപ്പെടുന്ന സമയമാണ്. അതും വ്യാഴത്തിന്റെ ഉദയം നിമിത്തം സംഭവിക്കുന്നതാണ്. ധനു രാശിക്കാര്‍ വ്യാഴത്തിന്റെ സ്വാധീനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ അനുകൂലമാക്കുന്നതിന് സാധിക്കുന്നു. ജീവിതം എല്ലാ തരത്തിലും നിങ്ങളെ സ്വാധീനിക്കുന്ന മാറ്റങ്ങളിലേക്ക് എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി നിങ്ങള്‍ക്കുണ്ടാവുന്ന ഫലങ്ങളും അത്ര തന്നെ പ്രധാനപ്പെട്ടതാണ്. കൂടതല്‍ സ്വത്ത് സമ്പാദനത്തിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് എന്തുകൊണ്ടും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications