Latest Updates
-
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം
ഇടവത്തില്‍ വ്യാഴത്തിന്റെ ഉദയം: ശക്തമായ തിരിച്ച് വരവിന് 6 രാശിക്കാര്‍: 12 രാശിക്ക് സമ്പൂര്‍ണ ഫലം
ജൂണ്‍ 2-ന് വ്യാഴം ഇടവത്തില്‍ ഉദയം ചെയ്തു. 2025 മെയ് മാസം വരെ ഇടവത്തില്‍ തന്നെ വ്യാഴം സ്ഥിതി ചെയ്യുന്നു. ഇത് ചില രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ചിലരില്‍ അത് പ്രതികൂല ഫലങ്ങളും സൃഷ്ടിക്കുന്നു. എന്നാല്‍ 12 രാശിക്കാരിലും സമ്പൂര്‍ണ ഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഇടവത്തിലെ വ്യാഴത്തിന്റെ ഉദയം പലപ്പോഴും മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. എന്നാല്‍ വ്യാഴത്തിന്റെ ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് അനുകൂലമായി വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം ശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത്. ഇവര്‍ക്ക് സാമ്പത്തികമായി മികച്ച മാറ്റങ്ങളുണ്ടാവുന്നു. ഭാഗ്യവും വര്‍ദ്ധിക്കുന്ന സമയമാണ്. അത് മാത്രമല്ല വിദേശ യാത്രക്കുള്ള യോഗം കാണുന്നു. ഇവര്‍ക്ക് കരിയറിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. ദാമ്പത്യ ജീവിതവും അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് പക്ഷേ അനുകൂലമായിരിക്കണം എന്നില്ല. കരിയറില്‍ വളരെയധികം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഈ കാലഘട്ടം കുടുംബ ജീവിതത്തിന് പ്രതികൂല ഫലങ്ങള്‍ ആണ് നല്‍കുന്നത്. കുടുംബത്തില്‍ കലഹം വര്‍ദ്ധിക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം അനുകൂലമായ പല നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. കുടുബത്തില്‍ പക്ഷേ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. മാനസികാരോഗ്യം വര്‍ദ്ധിക്കുന്നു. കരിയറില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നെഗറ്റീവ് ഫലങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം ഗുണകരമായ ഫലങ്ങളാണ് നല്‍കുന്നത്. വരുമാനം വര്‍ദ്ധിക്കുന്നതിനും കരിയറില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും കുടുംബത്തില്‍ സമാധാനം നിലനില്ക്കുകയും ചെയ്യുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം ഒരു വര്‍ഷത്തേക്ക് ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ക്കുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനുകൂലമല്ലാത്ത പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പണം ധാരാളം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനക്കേടുകള്‍ ഉണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. അത് പലപ്പോഴും നിങ്ങളുട വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുതിര്‍ന്നവരുടെ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാക്കുന്നു. തൊഴില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പലപ്പോഴും കടുത്ത മത്സരം വരെ നേരിടേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യം നല്ലതായിരിക്കില്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളാണ് വ്യാഴത്തിന്റെ ഉദയം നല്‍കുന്നത്. ജോലി സ്ഥലത്ത കഠിനാധ്വാനം ചെയ്യുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു. പരസ്പര ധാരണ കുറയുന്നത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. തൊഴില്‍ സമ്മര്‍ദ്ദം ചെറിയ രീതിയില്‍ അലട്ടും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം വിഷാദത്തിനുള്ള സാധ്യയതയുണ്ടാക്കുന്നു. കരിയറില്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വഴി പ്രശ്നങ്ങളുണ്ടാവാം. വ്യാപാരികള്‍ക്ക് പലപ്പോഴും ബിസിനസില്‍ ലാഭം ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. .പങ്കാളിയുമായി പൊരുത്തക്കേടുകള്‍ ഉണ്ടാവാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഭാവിയില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും സന്താനങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠ വര്‍ദ്ധിക്കുന്നു. സമ്മര്‍ദ്ദം കൂടുതലാവുന്ന ഒരു സമയമാണ് എന്നതും ശ്രദ്ധിക്കണം. കച്ചവടക്കാര്‍ക്ക് ഇഷ്ടം പോലെ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് വ്യാഴത്തിന്റെ ഉദയം നല്‍കുന്നത്. ഇവരില്‍ എന്തിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നു. ഈ രാശിക്കാര്‍ അവരുടെ ജോലിയില്‍ സംതൃപ്തരായിരിക്കും. അമ്മയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. വ്യാപാരികള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരിയറിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും എടുക്കുന്ന തീരുമാനത്തില്‍ തൃപ്തരായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ആരോഗ്യ പ്രശ്നത്തില്‍ നിങ്ങള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications