Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
500 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന മഹാഉദയം: ജൂലൈ 9-ന് വ്യാഴം മിഥുനത്തില്, 12 രാശിക്കും ഫലങ്ങളിങ്ങനെ
Jupiter Rise In Gemini: 2025 ജൂലൈ 9 രാത്രി 10:50 നാണ് വ്യാഴം മിഥുനം രാശിയില്‍ ഉദിക്കുന്നത്. 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു മഹാ ഉദയം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ രാശിയില്‍ ഗുണപരമായ പല മാറ്റങ്ങളും അതോടൊപ്പം തന്നെ ദോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും 12 രാശിക്കാരിലും ചെലുത്തുന്ന സ്വാധീനം എപ്രകാരം എന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ജ്യോതിഷത്തിലെ ഇത്തരം മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
വ്യാഴത്തിന്റെ മിഥുനത്തിലെ ഉദയം പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നത്. അതുപോലെ തന്നെയാണ് ദോഷഫലങ്ങളേയും നല്‍കുന്നത്. എന്നാല്‍ 12 രാശിക്കാരിലും ഇത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് വ്യാഴത്തിന്റെ ഉദയം. അത് മാത്രമല്ല നിങ്ങളുടെ പല കഴിവുകളും അംഗീകരിക്കപ്പെടുന്നു. കൂടാതെ ജോലി, വിദ്യാഭ്യാസം, സമയം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തികമായി ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ വീട്, വാഹനം, സ്വത്ത് തുടങ്ങിയവയില്‍ നേട്ടങ്ങള്‍ തേടി എത്താം. നിക്ഷേപങ്ങള്‍ ഇരട്ടിയാവും. ആരോഗ്യം മെച്ചപ്പെടുന്നതിന് സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിയില്‍ തന്നെയാണ് വ്യാഴത്തിന്റെ ഉദയം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത്പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകാം. ആരോഗ്യത്തോടെ എല്ലാ മാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം പൊതുവേ ഗുണാനുഭവങ്ങള്‍ നല്കുന്നു. കൂടാതെ ആത്മീയമായ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ചെലവുകള്‍ നിയന്ത്രിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും വിശ്രമത്തിന് സമയം കണ്ടെത്തേണ്ടതാണ്. അല്ലെങ്കില്‍ ആരോഗ്യം പ്രശ്നത്തിലാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല മേഖലയിലും ഒരുമിച്ച് നേട്ടം തേടി എത്തുന്ന സമയമാണ്. പലപ്പോഴും ആരോഗ്യത്തെക്കുറിച്ച് പോലും ചിന്തിക്കുന്നതില്‍ നിന്ന് ഇവര്‍ വിട്ടു നില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സൗഹൃദങ്ങള്‍ ഇരട്ടിഫലം നല്കുന്നു. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മുന്നേറ്റമുണ്ടാവുന്ന സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല സ്ഥാനക്കയറ്റം പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങളിലേക്കുള്ള കുതിപ്പാണ്. നിങ്ങളുടെ നല്ല അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നഷ്ടബോധം തോന്നിപ്പിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വിദേശയാത്രക്ക് യോഗം കാണുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. എങ്കിലും അനുകൂലാവസ്ഥകളിലേക്ക് എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത ലാഭം തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നതും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തര്‍ക്കങ്ങള്‍ നിങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വിവാഹത്തിനുള്ള സമയം തെളിഞ്ഞ് വരുന്നത് വ്യാഴത്തിന്റെ ഉദയത്തോടെയാണ്. എങ്കിലും എല്ലാ കാര്യവും ആലോചിച്ച് വേണം തീരുമാനിക്കുന്നതിന്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധങ്ങളെല്ലാം തന്നെ അനുകൂലമായി വരും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ് ഈ ഉദയം സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ജോലിയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടാവാം. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. സമൂഹത്തില്അംഗീകാരവും പദവികളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും, ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതാണ് സത്യം. വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെറിയ അശ്രദ്ധ പോലും പ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications