Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വ്യാഴത്തിന്റെ ഉദയം: ജൂലൈ 9-ന് തടുക്കാനാവാത്ത ദോഷങ്ങള്‍ക്ക് തുടക്കം, നിങ്ങളുടെ രാശി ഇതിലുണ്ടോ?
ജൂലൈ മാസത്തിന് തുടക്കമായി, ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കുന്നു. ജൂലൈ 9-നാണ് വ്യാഴത്തിന്റെ ഉദയം സംഭവിക്കുന്നത്. ഈ സമയം അത് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളുടെ കൂടി തുടക്കമാണ് എന്നതാണ് സത്യം. എന്നാല്‍ വ്യാഴത്തിന്റെ ഉദയം ദോഷഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. ജൂലൈ 9-നാണ് വ്യാഴത്തിന്റെ ഉദയം സംഭവിക്കുന്നത്. സാധാരണ സഞ്ചരിക്കുന്നതിനേക്കാള് വേഗത്തിലാണ് വ്യാഴം ഈ സമയം സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു
ദോഷഫലങ്ങള്‍ കൂടുതല്‍ നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. അത് 12 രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു. എന്നാല്‍ വ്യാഴത്തിന്റെ ഉദയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ വ്യാഴത്തിന്റെ ഉദയത്തിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മോശം ഫലങ്ങള്‍ സംഭവിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങളെന്നും നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടക രാശിയുടെ ആറാം ഭാവത്തിന്റെയും ഭാഗ്യസ്ഥാനത്തിന്റെയും അധിപന് വ്യാഴമാണ്. എന്നാല്‍ വ്യാഴം ഉദിക്കുന്നത് 12-ാം ഭാവത്തിലാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശത്രുക്കളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ജീവിതത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അനാവശ്യ ചര്‍ച്ചകളില്‍ നില്‍ക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ഇത് ധാരാളം പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ ചെയ്യുന്ന ഏത് കാര്യത്തിലും തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ രണ്ട് പ്രാവശ്യം ആലോചിച്ചതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ജോലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നിങ്ങള്‍ ശ്രമിക്കരുത്. അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. സാമ്പത്തികമായി കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. ്അല്ലെങ്കില്‍ വളരെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ഏഴാമത്തേ ഭാവത്തിന്റെ അധിപനാണ് വ്യാഴം. എന്നാല്‍ ഇത് നിങ്ങളുടെ കര്മ്മരംഗത്തുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരിക്കലും നിസ്സാരമല്ല എന്നതാണ് സത്യം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമല്ല കാത്തിരിക്കുന്നത്. പലപ്പോഴും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയേ ഇല്ല എന്നതാണ് ഈ സമയത്തെ ഏറ്റവും പ്രധാന കാര്യം. ഓഹരി വിപണിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് പണം നിക്ഷേപിക്കുമ്പോള്‍ കൃത്യമായി മനസ്സിലാക്കി മാത്രമേ നിക്ഷേപിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മൂന്നാമത്തേയും പന്ത്രണ്ടാമത്തേയും ഭാവത്തിന്റെ അധിപനാണ് വ്യാഴം. എന്നാല്‍ വ്യാഴത്തിന്റെ ഉദയം സംഭവിക്കുന്നത് ആറാം ഭാവത്തിലാണ്. ഇത് മകരം രാശിക്കാര്‍ക്ക് അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും ദോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ സമയമാണ്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ പോലും വിടാതെ പിന്തുടരുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ സംഭവിക്കാം.



Click it and Unblock the Notifications
