Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഫെബ്രുവരി വരെ നീളുന്ന സൗഭാഗ്യം, പൊന്നും പണവും ഇഷ്ടംപോലെ; വ്യാഴത്തിന്റെ ഗതിമാറ്റത്തില്‍ സമ്പല്‍സമൃദ്ധി
വേദ ജ്യോതിഷത്തില്‍ ദേവഗുരു എന്നും അറിയപ്പെടുന്ന വ്യാഴം മംഗളകാരിയായ ഗ്രഹങ്ങളില്‍ ഒന്നാണ്. ധനു, മീനം രാശികളുടെ അധിപനായ വ്യാഴം അനുകൂലസ്ഥാനത്താണെങ്കില് ആ ജാതകന് അല്ലെങ്കില്‍ ജാതകയ്ക്ക് ജീവിതത്തില്‍ സമ്പത്തും സൗഭാഗ്യവും കൈവരുന്നു. സമാനമായി വ്യാഴം അനുകൂലസ്ഥാനത്ത് അല്ലെങ്കില്‍ അവര്‍ക്ക് പലതരം പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായി വരും. വ്യാഴം നിലവില്‍ ഇടവം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ ഒമ്പതിന്് ഇടവം രാശിയില്‍ വ്യാഴം വക്രഗതിയിലുള്ള സഞ്ചാരം ആരംഭിച്ചു. ഫെബ്രുവരി അഞ്ചുവരെ വ്യാഴം വക്രഗതിയിലുള്ള സഞ്ചാരം തുടരും.

രാശിചക്രത്തിലെ പന്ത്രണ്ട് രാശികളെയും സ്വാധീനിക്കുന്ന ജ്യോതിഷമാറ്റമാണ് ഇത്. ഓരോ രാശികളെയും ഓരോ തരത്തിലാണ് ഈ രാശിമാറ്റം സ്വാധീനിക്കുന്നതെങ്കിലും മൂന്നുരാശികള്ക്ക് ഇതുമൂലം പ്രത്യേക സൗഭാഗ്യങ്ങളും ഐശ്വര്യവും വന്നെത്തും. ആ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത് ഗുണകരമാകും. മേടത്തിന്റെ രണ്ടാമത്തെ ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. ഇവര്‍ക്ക് സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കും. ജീവിതത്തില്‍ സുഖവും സമൃദ്ധിയും സൗകര്യങ്ങളും മെച്ചപ്പെടും. ഏതെങ്കിലും വസ്തുക്കളോ വീടോ മറ്റ് സ്വത്തുക്കളോ വാങ്ങാനുള്ള യോഗമുണ്ടാകും. വരുമാനത്തിലും കാര്യമായ പുരോഗതിയുണ്ടാകും. ചെയ്യേണ്ട കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയതുതീര്ക്കും. മാത്രമല്ല, ആഗ്രഹിച്ചതും ആവശ്യമുള്ളതുമായ കാര്യങ്ങള്‍ മനസമാധാനത്തോടെ ചെയ്യാനും സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.
മിഥുനം
വ്യാഴത്തിന്റെ വക്രഗതി മിഥുനം രാശിയില്‍ ജനിച്ച ആളുകളുടെ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ഇവരുടെ പന്ത്രണ്ടാമത്തെ ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കുടുംബത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറവായിരിക്കും. വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. മംഗളകര്മ്മങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ കഴിയും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അതിന് ശ്രമിക്കാം. ഈ കാലയളവില്‍ നല്ല ജോലി ലഭിക്കാന്‍ യോഗമുള്ളവരാണ് മിഥുനം രാശിക്കാര്‍. ബിസിനസുകാര്‍ക്ക് വിദേശത്ത് നിന്നും ധാരാളം പണം ഒഴുകിയെത്തും.
ചിങ്ങം
സൂര്യന്റെ രാശിയായ ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ദേവഗുരുവിന്റെ വക്രഗതി ആശ്വസമാകും. വ്യാഴം ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് വക്രഗതിയിലുള്ള സഞ്ചാരം ആരംഭിച്ചത്. അതുകൊണ്ട് പ്രധാനമായും സാമ്പത്തികമായി ഇവര്‍ ഏറെ അഭിവൃദ്ധിപ്പെടും. ഇവരുടെ ബാങ്ക് ബാലന്‍സ് വര്‍ധിക്കും. കുടുംബത്തില്‍ സുഖവും സന്തോഷവും വര്‍ധിക്കും. കുടുംബസ്വത്ത് കൈവശം വന്നുചേരാനുള്ള യോഗം ഉണ്ടാകും. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നിര്‍വ്വഹിക്കും. ഈ കാലയളവില്‍ ആരോഗ്യം തൃപ്തികരമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
