Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴത്തിന്റെ ഗതിമാറ്റം; ദുരിതങ്ങള്‍ നേരിടാന്‍ പോകുന്നത് ഈ രാശിക്കാര്‍
ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേയ്ക്ക് സാവധാനത്തില്‍ മാത്രം ചലിക്കുന്ന ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. വ്യാഴം പൊതുവില്‍ 13 മാസമാണ് ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേയ്ക്ക് സഞ്ചരിക്കാന്‍ എടുക്കുന്നത്. അതിനാല്‍, വ്യാഴത്തിന്റെ ഓരോ ചലനങ്ങളും ഓരോ രാശിയിലും പലവിധത്തിലാണ് ബാധിക്കുക.

നിലവില്‍ ഇടവം രാശിയില്‍ നിന്നും വ്യാഴം അടുത്ത രാശിയിലേയ്ക്ക് ചലിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ചിലര്‍ക്ക് ഇത് ഗുണം ചെയ്യുമെങ്കിലും ദോഷം ചെയ്യുന്ന നിരവധി രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാം മെന്നും, ഏത് വിധത്തിലാണ് ഇവ ദോഷകരമായി ബാധിക്കുന്നത് എന്നും നോക്കാം.
മേടം
മേടം രാശിയില്‍ ഉള്ളവര്‍ക്ക് നല്ല സംഭവങ്ങള്‍ പലതും സംഭവിക്കുമെങ്കിലും വ്യാഴത്തിന്റെ മാറ്റം മൂലം ദോഷങ്ങളും സംഭവിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ജോലി സ്ഥലത്ത് പല പ്രതിസന്ധികളും നേരിട്ടെന്ന് വരാം. നല്ല രീതിയില്‍ ചെയ്തു തീര്‍ത്ത ജോലിയെ സഹപ്രവര്‍ത്തകര്‍ വിശമര്ശിച്ചേക്കാം. വേണ്ട രീതിയിലുള്ള പരിഗണനകളും അംഗീകാരങ്ങളും ലഭിക്കാത്തത് നിങഅങളെ മാനസികമായി തളര്‍ത്താം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നിരവധി തവണ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതായി വരും. സാമ്പത്തികപരമായി പലവിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടതായി വരാം. സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നത് കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കാം. പുതിയ ജോലി നോക്കിയാലും പലതും ലഭിക്കാതെ വരുന്നത് നിങ്ങളെ വിഷമത്തിലാക്കാനും സാധ്യത.
ചിങ്ങം
പ്രതീക്ഷിക്കാതെ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. മറ്റുള്ളവരെ സഹായിക്കുന്നത് നിങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാന്‍ സാധ്യത. ചിലര്‍ നിങ്ങള്‍ക്കെതിരെ പലവിധത്തിലുള്ള ആരോപണങ്ങള്‍ നടത്താനും സാധ്യത. ഇവയില്‍ മനസ്സ് തളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും സന്തോഷകരമായ സംഭവങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ കുറച്ച് ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, വിദേശത്തേയ്ക്ക് പഠനത്തിന് അല്ലെങ്കില്‍ ജോലിയ്ക്ക് നോക്കുന്നവരാണെങ്കില്‍ കുറച്ചധികം ശ്രദ്ധിക്കുന്നതും നല്ലതാണ്.
കന്നി
കന്നി മാസക്കാര്ക്കും നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടതായി വരുന്നത്. ജോലി കിട്ടും എന്ന് പ്രതീക്ഷിച്ച ജോലി നഷ്ടമാകാന്‍ സാധ്യത. ജോലി ഭാരം വര്‍ദ്ധിക്കാന്‍ സാധ്യത. ഇത് മാനസികമായി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. നിലവിലെ ജോലി വിട്ടാല്‍, പുതിയ ജോലി നേടാന്‍ നിരവധി പ്രതിസന്ധികള്‍ നിങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും അനുഭവപ്പെടുക. ജോലി സ്ഥലത്ത് ശുഭകരമായ കാര്യങ്ങള്‍ നടക്കും. പുതിയ ജോലി ലഭിക്കാന്‍ കുറച്ച് പ്രയാസപ്പെടുമെങ്കിലും ജോലി ലഭിക്കുന്നതാണ്. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കാതെ വരും. വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. ഈ രാശിക്കാര്‍ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വാക്കുകളില്‍ കുറച്ച് ശ്രദ്ധ ചെലുത്തുന്നത് വളരെ നല്ലതാണ്. അതുപോലെ, ബന്ധുക്കളില്‍ നിന്നും അമിതമായി സഹായം സ്വീകരിക്കാതിരിക്കുന്നതും നല്ലതായിരിക്കും. ചില സൂഹൃത്തുകള്‍ നിങ്ങളെ സാമ്പത്തികമായി സഹായിച്ചേക്കാം. കുട്ടികളുടെ പഠനാവശ്യത്തിനായി പണം കണ്ടെത്താന്‍ സാധിക്കും. ബാധ്യതകള്‍ ഒരുപരിധിവരെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
