Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വ്യാഴം വക്രഗതിയില്‍: നവരാത്രി ദിനം ദേവി ഇരട്ടി ഫലം നല്‍കും, ഒക്ടോബര്‍ 9-ന് ജീവിതം രക്ഷപ്പെടും
നവരാത്രിക്ക് തുടക്കം കുറിക്കുമ്പോള്‍ അതോടനുബന്ധിച്ച് തന്നെ ചില ഗ്രഹ-രാശി മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. വ്യാഴം അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്ന സമയം കൂടിയാണ് നവരാത്രി ദിനങ്ങള്‍. ഇടവം രാശിയിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 4 വരെ വ്യാഴം ഇടവം രാശിയില്‍ തന്നെ വക്രഗതിയില്‍ സഞ്ചരിക്കുന്നു. എന്നാല്‍ ഇത് ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ അതിനെ തടയുന്നതിനും ഗുണഫലങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു ശ്രീ ദുര്‍ഗ്ഗാദേവി.
ദുര്‍ഗ്ഗാദേവിയുടെ കൃപയാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് ഉണ്ടാവാന്‍ പോവുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിനും ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടാവുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് വ്യാഴത്തിന്റെ വക്രഗതിയില്‍ വീണു പോവുന്ന രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാ ദേവി ഐശ്വര്യവും അനുഗ്രഹവും നല്കുന്നു. ആര്‍ക്കൊക്കെയാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിയില്‍ തന്നെയാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇവര്‍ക്ക് ഈ ദിവസങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഗുണപ്രദമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലികളെല്ലാം തന്നെ സമയാസമയം പൂര്‍ത്തിയാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും. ഐക്യവും സമാധാനവും നന്മയും എല്ലാം ദേവി ഉറപ്പ് നല്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. സന്തോഷത്തോടെയുള്ള ഒരു ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. പലപ്പോഴും വിദേശത്ത് യാത്രക്കായി പോവുന്നവര്‍ അവരുടെ ജീവിതത്തിലെ മികച്ച വരുമാനം സ്വന്തമാക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ദേവി മനംനിറഞ്ഞ് അനുഗ്രഹിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നേട്ടങ്ങളും വര്‍ദ്ധിപ്പിക്കുന്നു. പ്രണയിക്കുന്നവര്‍ക്കും സമയം അനുകൂലമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. തടസ്സപ്പെട്ട എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കും. ജോലിയിലെ മാറ്റങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നത് പോലെയെല്ലാം ചെയ്യുന്നതിനുള്ള സാമ്പത്തിക സ്ഥിതി ദേവി കനിഞ്ഞനുഗ്രഹിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയം കൂടിയാണ് ഒക്ടോബര്‍ 9 ന് ശേഷം ഉണ്ടാവുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും പുതിയ വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ദേവിയുടെ അനുഗ്രഹത്തിന്റെ ഫലമായി വാഹനയോഗവും കാണുന്നു. പലപ്പോഴും വ്യാഴത്തിന്റെ വക്രഗതി വിവാഹത്തിലേക്ക് വരെ ഇവരെ എത്തിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിര കാര്യങ്ങളില്‍ അപ്രതീക്ഷിത ധനനേട്ടം തേടി എത്തുന്നു. വരുമാനം പല കോണില്‍ നിന്നും ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. പൊതുവേ ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്കും വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ഗുണപ്രദമായ പല മാറ്റങ്ങളും നല്കുന്നു. അതിനെല്ലാം കാരണം പലപ്പോഴും ദേവിയുടെ അനുഗ്രഹം കൂടിയാണ്. പുതിയ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ വെച്ചടി വെച്ചടി കയറ്റത്തിനും ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത് വഴി അത് വിജയിക്കുന്നതിലേക്കും നിങ്ങള്‍ എത്തുന്നു. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം അത്രയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
