Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
പിന്തിരിഞ്ഞുപോയ സൗഭാഗ്യം തിരികെയെത്തുന്നു, ഇടവത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കാനൊരുങ്ങി വ്യാഴം
ഗ്രഹങ്ങളില്‍ വ്യാഴം ഏറെ മഹത്വമുള്ള ഗ്രഹമായാണ് കരുതപ്പെടുന്നത്. നിശ്ചിതകാലത്തിനിടയില്‍ വ്യാഴം രാശി മാറുന്നു. ഒരു രാശിയില്‍ വ്യാഴം ഏതാണ്ട് ഒരു വര്‍ഷം സ്ഥിതി ചെയ്യുന്നു. മറ്റ് ഗ്രഹങ്ങളെ പോലെ തന്നെ വ്യാഴത്തിന്റെ രാശിമാറ്റം പന്ത്രണ്ട് രാശികളിലും പ്രഭാവം സൃഷ്ടിക്കും. നിലവില്‍ വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2025 മെയ് വരെ ഇതേ രാശിയില്‍ തുടരും.

ഇതിനിടയില്‍ വ്യാഴം രാശികളില് ഉദിക്കുകയും അസ്തമിക്കുകയും വക്രഗതിയിലും നേര്‍രേഖയിലും സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഒക്ടോബര്‍ മാസത്തില്‍ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ചില രാശികള്‍ക്ക് വ്യാഴത്തിന്റെ ഈ സഞ്ചാരം പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും മറ്റുചില രാശികള്‍ക്ക് ഇത് ഗുണകരമാണ്. ഇടവം രാശിയില്‍ വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നത് ഏതെല്ലാം രാശികള്‍ക്ക് നേട്ടമാകുമെന്ന് നോക്കാം.
ധനു
ധനു രാശിയില്‍ വ്യാഴം ആറാമത്തെ ഭാവത്തിലാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭ്യമാകും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങളില്‍ നിന്നും മുക്തി ലഭിക്കും. ജീവിതത്തില്‍ സന്തോഷം നിറയും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ഭാഗ്യത്തിന്റെ തുണയില്‍ വിചാരിച്ച കാര്യങ്ങളെല്ലാം സാധിക്കും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയും കിട്ടാനിരുന്ന പണം തിരിച്ചുകിട്ടുകയും ചെയ്യും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ മുന്നില്‍ തുറക്കപ്പെടും. തീര്‍ത്ഥയാത്രകള്‍ പോകാനും അവസരമുണ്ടാകും. ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
കര്‍ക്കടകം
വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കുന്നതിലൂടെ കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്കും ഗുണകരമാകും. കര്‍ക്കടകം രാശിയില്‍ വ്യാഴം ഏകാദശ ഭാവത്തിലാണ്. ഈ രാശിയുടെ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് വ്യാഴം. ഭാഗ്യ ഭാവത്തിന്റെ അധിപന് ആയതിനാല്‍ തന്നെ എല്ലാ മണ്ഡലങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. മഹത്വപൂര്‍ണ്ണമായ പല കാര്യങ്ങളും പൂര്‍ത്തിയാക്കി ജീവിതത്തില്‍ സംതൃപ്തിയടയുന്ന ഒരു സമയമായിരിക്കും ഇത്. ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ഏറെക്കാലമായി വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. വ്യാഴത്തിന്റെ അനുഗ്രഹം ജീവിതത്തിന്റെ പല മേഖലകളിലും സ്വാധീനമുണ്ടാക്കും. ഉന്നത അധികാരികളുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിക്കും. കരിയറില്‍ നേട്ടങ്ങളുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തും. അത് പിന്നീട് ഗുണകരമാകും. അധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. സാമ്പത്തികം മെച്ചപ്പെടുന്നതിലൂടെ ക്ലേശങ്ങളില്‍ നിന്നും മുക്തി ലഭിക്കും.
കന്നി
കന്നി രാശിയില്‍ ഒമ്പതാമത്തെ ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കാനിരിക്കുന്നത്. ഇത് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നേട്ടമാകും. കന്നി രാശിയുടെ സുഖത്തിന്റെ ഭാവമായ നാല്, ബിസിനസിന്റെ ഭാവമായ എട്ട് എന്നിവയുടെ അധിപന് കൂടിയാണ് വ്യാഴം. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ മാറ്റം കന്നി രാശിക്കാര്‍ക്ക് നേട്ടമാകും. ധര്‍മ്മം, കര്‍മ്മം തുടങ്ങിയ കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. ഏറെക്കാലമായി നടക്കാതിരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ജോലിയിലും ബിസിനസിലും ആഗ്രഹിച്ച രീതിയിലുള്ള മാറ്റങ്ങള്‍ സാധ്യമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
