നാളെ മുതല്‍ വ്യാഴം വക്രഗതിയില്‍; നിസ്സാരകാര്യത്തിന് തെറ്റിപ്പിരിയേണ്ടി വരും, കഠിനകാലം മുന്നില്‍

ഗ്രഹങ്ങള്‍ അവയുടെ ഭ്രമണപഥത്തില്‍ നേര്‍ഗതിയിലും വക്രഗതിയിലും സഞ്ചരിക്കുന്നുണ്ട്. നേരെ പോകുന്ന ഒരു ഗ്രഹം ഗതിമാറി പിന്നിലേക്ക് സഞ്ചരിക്കുമ്പോഴാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നു എന്ന് പറയുന്നത്. വ്യാഴം നാളെ മുതല്‍ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കുകയാണ്. നവഗ്രഹങ്ങളില്‍ ശനി കഴിഞ്ഞാല്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് വ്യാഴം. ശനി ഒരു രാശിയില്‍ രണ്ടരവര്‍ഷമാണ് നില കൊള്ളുന്നതെങ്കില്‍ വ്യാഴം 13 മാസം അതായത് ഒരു വര്‍ഷവും ഒരു മാസവുമാണ് ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. അതുപോലെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കും.

jupiter

വക്രഗതിയില്‍ വ്യാഴം

ഇത്തവണത്തെ വ്യാഴത്തിന്റെ വക്രഗതിയിലുള്ള സഞ്ചാരം അത്ര ശുഭകരമായല്ല കരുതപ്പെടുന്നത്. മിഥുനം രാശിയിലാണ് വ്യാഴം വക്രഗതിയില്‍ പോകുന്നത്. ഈ മാറ്റം പലതരത്തിലുള്ള ആശയക്കുഴപ്പങ്ങളും തടസ്സങ്ങളും വെല്ലുവിളികളും ജീവിതത്തില്‍ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ വരെ പാളിച്ചകള്‍ സംഭവിക്കാം. അതുകൊണ്ട് തികച്ചും ജാഗ്രതയോടെ വാക്കുകള്‍ ഉപയോഗിക്കേണ്ട സമയമാണ്. ചിന്തകളും ആശയങ്ങളും പങ്കുവെക്കുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും തേടുമ്പോഴും ശ്രദ്ധവേണം.

കാരണം ഈ കാലയളവില്‍ വാക്കുതര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും സംഭവിക്കാനിടയുണ്ട്. സാമ്പത്തികമായ ഇടപാടുകളില്‍ അങ്ങേയറ്റം ജാഗ്രത വേണം. കുടുംബബന്ധങ്ങളിലും ഉലച്ചിലുണ്ടാകും. കുട്ടികള്‍ കയര്‍ത്തുസംസാരിക്കാനിടയുണ്ട്. അതേസമയം പോസിറ്റീവ് ആയി നോക്കുകയാണെങ്കില്‍ വ്യാഴത്തിന്റെ വക്രഗതി പല പാഠങ്ങളും നല്‍കും. കൂടുതല്‍ അറിവുകള്‍ ലഭിക്കുകയും മതപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ നല്‍കുകയും ചെയ്യുന്ന സമയമായിരിക്കും ഇത്.

വ്യാഴത്തിന്റെ വക്രഗതി പ്രധാനമായും നാല് രാശികളെയാണ് നെഗറ്റീവ് ആയി ബാധിക്കുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

മേടം

വ്യാഴത്തിന്റെ വക്രഗതി മേടം രാശിയില്‍ പിറന്നവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് മൂന്നാം ഭാവത്തിലാണ് വ്യാഴം ഉള്ളതെങ്കില്‍ അവര്‍ക്ക് കഷ്ടകാലമാണ് മുന്നിലുള്ളത്. കാരണം മൂന്നാംഭാവത്തില്‍ വ്യാഴം ശത്രുഭാവത്തിലായാണ് കരുതപ്പെടുന്നത്. ഈ ഭാവത്തിലുള്ള വ്യാഴം വളരെ വിനാശകരമായ ഫലങ്ങളാണ് നല്‍കുന്നത്. ഈ സമയത്ത് ജീവിതത്തില്‍ ചില തടസ്സങ്ങളും പ്രതിസന്ധികളും അനുഭവപ്പെട്ടേക്കും.

മേടം രാശിയുടെ 9, 12 ഭാവങ്ങളുടെ അധിപനാണ് വ്യാഴം. അതുകൊണ്ട് ആ ബന്ധങ്ങളും കൂടി കണക്കിലെടുത്തേ മൂന്നാംഭാവത്തിലെ വ്യാഴത്തിന്റെ ഫലങ്ങള്‍ നിര്‍ണ്ണയിക്കാന്‍ കഴിയൂ. വിവേകം, ആത്മീയത, സാഹസികത, ലൗകികമായ കാര്യങ്ങളോടുള്ള വിരക്തി എന്നിവയുമായി ബന്ധപ്പെട്ട ഭാവങ്ങളാണ് ഒമ്പതും പന്ത്രണ്ടും . അതുകൊണ്ട് വ്യാഴം വക്രഗതിയില്‍ വരുമ്പോള്‍ മേടം രാശിക്കാര്‍ക്ക് ഈ ജീവിതമേഖലകളിലും ദാമ്പത്യത്തിലും പ്രതിസന്ധികള്‍ ഉണ്ടാകും.

ഇടവം

ഇടവം രാശിയുടെ 8, 11 ഭാവങ്ങളുടെ അധിപനാണ് വ്യാഴം. വ്യാഴത്തിന്റെ മൂലത്രികോണ രാശി ഇടവത്തിന്റെ എട്ടാം ഭാവത്തിലാണ്. ഈ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇടവം രാശിക്കാര്‍ക്ക് കഷ്ടകാലമാണ് വരാനിരിക്കുന്നത്. സാമ്പത്തികമായ കാര്യങ്ങളിലാണ് ഇടവം രാശിക്കാര്‍ പ്രതിസന്ധികള്‍ നേരിടാന്‍ പോകുന്നത്. പ്രത്യേകിച്ച് സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. വക്രഗതിയിലുള്ള വ്യാഴം ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇടവം രാശിക്കാരെ ഏറെ കഷ്ടപ്പെടുത്തും.

ധനകാര്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളും വലിയ നിക്ഷേപങ്ങള്‍ നടത്തുന്ന ആളുകളും ഈ കാലയളവില്‍ വലിയ നഷ്ടങ്ങള്‍ നേരിടേണ്ടതായി വരും. സമ്പത്ത് ഉണ്ടാക്കുന്നതില്‍ ഇവര്‍ വലിയ പ്രതിസന്ധികള്‍ ഈ കാലയളവില്‍ നേരിടും.

കര്‍ക്കടകം

കര്‍ക്കടം രാശിയില്‍ ജനിച്ചവരുടെ 6, 9 ഭാവങ്ങളുടെ അധിപനാണ് വ്യാഴം. ഇവരുടെ പന്ത്രണ്ടാമത്തെ ഭാവത്തിലാണ് വ്യാഴം വക്രഗതിയില്‍ പോകുന്നത്. നിക്ഷേപം, സാമ്പത്തിക സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ കാര്യമായ പ്രതിസന്ധികള്‍ ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാര്‍ അനുഭവിക്കും. അതേസമയം ശക്തമായ ആത്മീയഭാവം കാരണം പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടാന്‍ ഇവര്‍ക്ക് സാധിക്കും.

ഈ സമയത്ത് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ശ്രദ്ധ വേണം. എവിടെയാണ് വ്യാഴത്തിന്റെ സ്ഥാനം എന്നതിനനുസരിച്ച് ഫലങ്ങളില്‍ മാറ്റം വരാം. വിദേശയാത്രയും വിദേശത്തേക്ക് താമസം മാറുന്നതും പലതരത്തിലുള്ള വെല്ലുവിളികള്‍ സൃഷ്ടിക്കും. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമാറി വന്ന് ജീവിതത്തെ പരീക്ഷിക്കും.

മകരം

വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ക്ക് സാക്ഷിയാകുന്ന അടുത്ത രാശി മകരമാണ്. മകരം രാശിയുടെ 3, 12 ഭാവങ്ങളുടെ അധിപനാണ് വ്യാഴം. ഇവരുടെ ആറാം ഭാവത്തിലാണ് വ്യാഴം വക്രഗതിയിലാകുന്നത്. ഈ രാശിക്കാരെ വളരെ നെഗറ്റീവ് ആയി ബാധിക്കുന്ന മാറ്റമാണിത്. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. സംഘര്‍ഷങ്ങള്‍ ഉടലെടുത്തേക്കും. സഹപ്രവര്‍ത്തകരുടെ കളിയാക്കലുകള്‍ക്കോ അവരുടെ ശത്രുതയ്‌ക്കോ പാത്രമാകാനിടയുണ്ട്.

അതുപോലെ മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരും. ചര്‍മ്മത്തില്‍ അലര്‍ജികള്‍, തൊണ്ടവേദന, ശ്വസനപ്രശ്‌നം എന്നിവ ഉണ്ടായേക്കാം. ഇവ ഗുരതരമായി മാറാനിടയുണ്ട്. ആറാം ഭാവത്തിലെ വ്യാഴം ആരോഗ്യസ്ഥിതി വഷളാക്കും. പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങള്‍ വരാനിടയുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

X
Desktop Bottom Promotion